ക്ഷേത്രക്കുളത്തിലെ മീനുകളെ കൊന്നുതിന്ന് കൂട്ടത്തോടെ കരയിലേക്ക്,നീർനായ പേടിയിൽ കോട്ടക്കൽ...

  • By: Afeef
Subscribe to Oneindia Malayalam

മലപ്പുറം: കോട്ടക്കൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി നീർനായകൾ. വെങ്കിട്ടത്തേവർ ക്ഷേത്രത്തിലെ കുളത്തിലാണ് നീർനായകൾ പെറ്റുപെരുകുന്നത്. കുളത്തിലെ മീനുകളെയെല്ലാം കൊന്നൊടുക്കിയ നീർനായകൾ ഇപ്പോൾ കരയിലേക്കും കയറാൻ തുടങ്ങിയതാണ് നാട്ടുകാർക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

കോട്ടക്കൽ വെങ്കിട്ടത്തേവർ ക്ഷേത്രക്കുളത്തിന് സമീപത്തെ പാടശേഖരങ്ങൾക്കും തോടുകൾക്കുമിടയിലുള്ള ആറാട്ടുകുളത്തിലായിരുന്നു നീർനായകളുണ്ടായിരുന്നത്. എന്നാൽ കുളം വറ്റിയതോടെ ഇവ കൂട്ടത്തോടെ ക്ഷേത്രക്കുളത്തിലേക്ക് മാറുകയായിരുന്നു. നീർനായകൾ കയ്യടക്കിയതിനാൽ ക്ഷേത്രക്കുളത്തിൽ ഇറങ്ങാൻ പോലും നാട്ടുകാർക്ക് ഭയമാണ്.

കോട്ടക്കൽ വെങ്കിട്ടത്തേർ ക്ഷേത്രക്കുളത്തിൽ...

കോട്ടക്കൽ വെങ്കിട്ടത്തേർ ക്ഷേത്രക്കുളത്തിൽ...

മലപ്പുറം കോട്ടക്കൽ വെങ്കിട്ടത്തേവർ ക്ഷേത്രത്തിലെ കുളത്തിലാണ് നീർനായകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഒന്നും രണ്ടും ഉണ്ടായിരുന്ന നീർനായകൾ ഇപ്പോൾ പെറ്റുപെരുകിയിരിക്കുകയാണ്.

വേനലിൽ കുളം വറ്റിയതോടെ...

വേനലിൽ കുളം വറ്റിയതോടെ...

പ്രദേശത്തെ പാടശേഖരങ്ങൾക്കും തോടുകൾക്കും സമീപത്തുള്ള ആറാട്ടുകുളത്തിലായിരുന്നു നീർനായകൾ ആദ്യമുണ്ടായിരുന്നത്. എന്നാൽ ആറാട്ടുകുളം വറ്റിയതോടെ ഇവ കൂട്ടത്തോടെ ക്ഷേത്രക്കുളത്തിലേക്ക് ചേക്കേറുകയായിരുന്നു.

മീനുകളെ കൊന്നുതീർത്ത്...

മീനുകളെ കൊന്നുതീർത്ത്...

ആറാട്ടുകുളത്തിലെയും ക്ഷേത്രക്കുളത്തിലെയും മീനുകളെയെല്ലാം നീർനായകൾ തിന്നുതീർത്തെന്നാണ് നാട്ടുകാർ പറയുന്നത്. കുളത്തിലുണ്ടായിരുന്ന തവളകളെയും ഞണ്ടുകളെയും നീർനായകൾ കൊന്നുതിന്നുന്നുണ്ട്.

കുളിക്കാൻ എത്തുന്നവർക്ക് ഭീഷണി...

കുളിക്കാൻ എത്തുന്നവർക്ക് ഭീഷണി...

ദിവസേനെ നിരവധിപേർ വെങ്കിട്ടത്തേവർ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്താറുണ്ട്. എന്നാൽ നീർനായകൾ കുളത്തിലിറങ്ങിയതോടെ കുളിക്കാനെത്തുന്നവരും പേടിയിലാണ്. കുളിക്കാനിറങ്ങുന്നവരെ നീർനായകൾ ആക്രമിക്കാനുള്ള സാധ്യതകളുമുണ്ട്.

കീരിയുടെ വലിപ്പം...

കീരിയുടെ വലിപ്പം...

ഒരു മുഴുത്ത കീരിയുടെ വലിപ്പമുള്ള നീർനായക്ക് 15 കിലോയോളം ഭാരവും 1.3 മീറ്റർ നീളവുമാണുള്ളത്. നീർനായകൾ കുളത്തിൽ പെറ്റുപെരുകുന്നത് എങ്ങനെ തടയാനാകുമെന്നാണ് നാട്ടുകാർ ആലോചിക്കുന്നത്.

കുളത്തിൽ നിന്നും കരയിലേക്ക്...

കുളത്തിൽ നിന്നും കരയിലേക്ക്...

കുളത്തിലെ മീനുകളെയെല്ലാം കൊന്നു തിന്ന് തീർത്തതിന് ശേഷം നീർനായകൾ ഇപ്പോൾ കരയിലേക്ക് കയറിയിരിക്കുകയാണ്. കരയിലേക്ക് കയറിയ നീർനായകൾ കൂടുതൽ ഭീഷണിയുയർത്തുന്നതായാണ് നാട്ടുകാരുടെ പരാതി.

വനംവകുപ്പ് അധികൃതരോട്...

വനംവകുപ്പ് അധികൃതരോട്...

നീർനായകളുടെ ഭീഷണി വർധിച്ചതോടെ നാട്ടുകാർ വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. മുൻപ് കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ നീർനായയുടെ കടിയേറ്റ് മരിച്ച സംഭവമുണ്ടായിട്ടുണ്ട്.

English summary
otter in pond makes threat at malappuram.
Please Wait while comments are loading...