കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വാക്കിന് വില നല്‍കിയില്ല; കരാറുകാരന്റെ പണി തെറിപ്പിച്ച് മന്ത്രി, സംഭവം ഇങ്ങനെ

Google Oneindia Malayalam News

കാസര്‍കോട്: കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദി റിയാസിന്റെ നടപടി തുടരുന്നു. ഇന്നലെ ദേശീയ പാത 766ല്‍ പണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന കരാറുകാരായ നാഥ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്ന കമ്പനിക്കെതിരെ അദ്ദേഹം നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

പൊളിച്ചു, തകർത്തു, തിമിർത്തു! ഒന്നും പറയാനില്ല ! ബിറ്റ്‌കോയിനെ കുറിച്ച് ചോദിച്ചാൽ ഇങ്ങനെ പറയേണ്ടി വരുംപൊളിച്ചു, തകർത്തു, തിമിർത്തു! ഒന്നും പറയാനില്ല ! ബിറ്റ്‌കോയിനെ കുറിച്ച് ചോദിച്ചാൽ ഇങ്ങനെ പറയേണ്ടി വരും

തൊട്ട് പിന്നാലെ ഇന്ന് കാസര്‍കോടുള്ള എം ഡി കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിക്കെതിരെയാണ് മന്ത്രി നടപടിയെടുത്തത്. റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിക്കുകയും സമയബന്ധിതമായി റോഡുപണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നുമാണ് ഈ കമ്പനിക്കെതിരെ നടപടിയെടുത്തത്. പേരാമ്പ്ര -താന്നിക്കണ്ടി - ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് പെതുമാമത്ത് വകുപ്പ് കരാറുകാരെ പുറത്താക്കുന്ന നടപടി സ്വീകരിച്ചത്.

1

2020 മേയ് 29നാണ് ഇവിടെ റോഡ് പണിയാരംഭിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തികരിക്കാനായിരുന്നു കരാര്‍. ഇതിനായി 10 കോടി രൂപയും അനുവദിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചിക്കുകയും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. എംഎല്‍എമാര്‍ കാരാറുകാരെയും കൂട്ടി തന്റടുക്കലേക്ക് വരരുതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മന്ത്രിക്ക് പൂര്‍ണ പിന്തണയാണ് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചത്.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

ബിജെപിക്കെതിരെ തനിച്ച് പോരാടാന്‍ കോണ്‍ഗ്രസിന് കഴിയില്ല: എസ്പിയുമായി സഖ്യം വേണം; ഇമ്രാൻ മസൂദ്ബിജെപിക്കെതിരെ തനിച്ച് പോരാടാന്‍ കോണ്‍ഗ്രസിന് കഴിയില്ല: എസ്പിയുമായി സഖ്യം വേണം; ഇമ്രാൻ മസൂദ്

2

എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാന്‍ വരേണ്ടെന്ന റിയാസിന്റെ നിലപാടിനെ അനുകൂലിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. റിയാസിന്റെ ഈ നിലപാട് മന്ത്രിയായിരിക്കെ താനും സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭയില്‍ ഈ നിലപാടു വ്യക്തമാക്കിയ റിയാസിനെതിരെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഷംസീര്‍ വിമര്‍ശനം ഉന്നയിച്ചതാായിരുന്നു വിവാദമായത്. സഭയില്‍ പറഞ്ഞതു പാര്‍ട്ടി നിലപാടാണെന്നും അതിന്റെ പേരില്‍ ഖേദപ്രകടനം നടത്തിയിട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പിന്നീടു വിശദീകരിച്ചിരുന്നു.

മിണ്ടാന്‍ സാധിക്കാതെ ഷാരൂഖ് ഖാന്‍... ആര്യനോട് ചോദിച്ചത് ഒരൊറ്റ കാര്യം; ജയിലില്‍ നടന്നത് ഇങ്ങനെമിണ്ടാന്‍ സാധിക്കാതെ ഷാരൂഖ് ഖാന്‍... ആര്യനോട് ചോദിച്ചത് ഒരൊറ്റ കാര്യം; ജയിലില്‍ നടന്നത് ഇങ്ങനെ

3

ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഈ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ആദ്യം മുഖ്യമന്ത്രി അതിനെ എതിര്‍ക്കുകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഘട്ടമല്ല ഇതെന്നായിരുന്നു ആദ്യം മുഖ്യമന്ത്രി പ്രതികരിച്ചത്. തുടര്‍ന്നാണു റിയാസിന്റെ നിലപാട് താനും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത്. 1996 ല്‍ ഞാന്‍ വൈദ്യുതി മന്ത്രിയായിരിക്കെ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ തന്റടുക്കല്‍ വന്നിരുന്നുവെന്നും ഇതു നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ലെന്നാണ് അദ്ദേഹത്തോടു പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പാര്‍ട്ടി നിലപാടാണ് അതില്‍ മാറ്റം വന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

ആ മാധ്യമ പ്രവർത്തകൻ അയാളോട് ചെയ്ത തെറ്റെന്താണ്? ദുരന്തഭൂമിയിലെ റിപ്പോര്‍ട്ടിങ്, വൈറല്‍ കുറിപ്പ്ആ മാധ്യമ പ്രവർത്തകൻ അയാളോട് ചെയ്ത തെറ്റെന്താണ്? ദുരന്തഭൂമിയിലെ റിപ്പോര്‍ട്ടിങ്, വൈറല്‍ കുറിപ്പ്

4

കരാറുകാരനെ തന്റെ യടുക്കല്‍ എംഎല്‍എ മാര്‍ കൂട്ടി വരരുതെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ഈ പ്രസ്ഥാവനക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെൃ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു.എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ വാക്കാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കരാറുകാരും ചില ഉദ്യോഗസ്ഥന്മാരും അവിശുദ്ധ കൂട്ട്‌കെട്ടുണ്ട് എന്ന് പറഞ്ഞത് വസ്തുതയാണെന്നും എംഎല്‍എ മാര്‍ മറ്റ് മണ്ഡലങ്ങളിലെ കരാറുകാരെ കൂട്ടി തന്റെ അടുക്കലേക്ക് വരേണ്ടതില്ലെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരില്‍ അപൂര്‍വ്വം ചിലര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി യോജിച്ച് നീങ്ങുന്നില്ലെന്നും കരാറുകാരുടെ ഭാഗത്തു നിന്നും ചില വീഴ്ചകള്‍ ഉണ്ട്. വര്‍ക്കുകളില്‍ അനാസ്ഥ കാട്ടുന്നവരെ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. മന്ത്രി റിയാസിന്റെ ഈ നിലപാടിനെ അനുകൂലിച്ച് ആദ്യം രംഗത്ത് വന്നത് എ വിജയരാഘവന്‍ ആയിരുന്നു. പിന്നീട് കോടിയേരി ബാലകൃഷ്ണനും മന്ത്രിയെ അനുകൂലിച്ച് രംഗത്ത് വരികയായിരുന്നു.

മരക്കാർ ഒടിടി റിലീസ്? ആമസോണുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്, ക്രിസ്തുമസ് റിലീസായേക്കുംമരക്കാർ ഒടിടി റിലീസ്? ആമസോണുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്, ക്രിസ്തുമസ് റിലീസായേക്കും

Recommended Video

cmsvideo
ലാലേട്ടൻ ഇല്ലാതെ എന്ത് ടൂറിസം ഇനി ടൂറിസം വിരൽ തുമ്പിൽ

English summary
P. A. Mohammed Riyas expelled a contractor in kasaragod, Here's Why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X