ജയന്‍-നസീര്‍ സിനിമയിലേത് പോലെ ഇതുവരെ കാണാത്ത അമ്മാവനെ കിട്ടി; ഫാരിസ് വിവാദത്തില്‍ റിയാസ്
തിരുവനന്തപുരം: പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഉമ്മക്ക് അഞ്ച് സഹോദരന്‍മാരാണ് ഉള്ളത് എന്നും ഇപ്പോള്‍ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത ഒരു അമ്മാവനെ കൂടി തനിക്ക് ലഭിച്ചിരിക്കുന്നു എന്നുമാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. നേരത്തെ ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണ് റിയാസ് എന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. പണ്ട് ജയന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട് എന്നും അതിലേതിന് സമാനമായ കഥയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്നും റിയാസ് ചൂണ്ടിക്കാട്ടി. ജയനും നസീറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെറിയ കുട്ടികളായിരിക്കുന്ന സമയത്ത് പിരിയേണ്ടി വരും. എന്നാല്‍ വിഷുവിന് പടക്കം പൊട്ടിച്ചപ്പോളുണ്ടായ പൊള്ളലേറ്റ പാട് കൈയിലുണ്ടാകും.

പിന്നെ സ്റ്റണ്ടിന് ഇടയില്‍ കണ്ടുമുട്ടുമ്പോഴായിരിക്കും ഈ പാട് കണ്ട് പരസ്പരം തിരിച്ചറിയുന്നത്. അതുപോലെ എന്നെങ്കിലും കാണുമ്പോള്‍ പുതിയ അമ്മാവനെ കിട്ടിയ സന്തോഷം പങ്കുവയ്ക്കാം എന്നും പ്രചരണങ്ങളെ പരിഹസിച്ച് കൊണ്ട് മുഹമ്മദ് റിയാസ് പറഞ്ഞു. നാട്ടില്‍ പറയുന്ന എല്ലാ കാര്യത്തിനും മറുപടി പറയാന്‍ പോയാല്‍ അതിനു മാത്രമേ സമയം കാണുകയുള്ളൂ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ജനാധിപത്യ രാജ്യത്തില്‍ എന്തും പറയാനുള്ള അവകാശമുണ്ട് എന്നും പക്ഷേ അതില്‍ പറയുന്നതിന്റെ നിലവാരം അളക്കാനും ഏതു സ്വീകരിക്കണമെന്നു നിശ്ചയിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും റിയാസ് വ്യക്തമാക്കി. അത് താനോ മറ്റാരെങ്കിലുമോ പറഞ്ഞാലും അങ്ങനെ തന്നെയാണ് എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. തനിക്കത് പ്രയാസമാകും ഒന്നും പറയരുതേ എന്ന് പറഞ്ഞ് കരയുന്നവരല്ല തങ്ങള്‍ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?
നേരത്തെ കഴിഞ്ഞ ദിവസം ഫാരിസ് അബൂബക്കറിന്റെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫാരിസ് അബൂബക്കറും പിണറായി വിജയനും മുഹമ്മദ് റിയാസും തമ്മില്‍ അവിശുദ്ധ ഇടപാട് ഉണ്ട് എന്ന പ്രചരണം ശക്തമായത്. ഫാരിസ് അബൂബക്കര്‍ മുഹമ്മദ് റിയാസിന്റെ അമ്മാവനാണ് എന്ന് പി സി ജോര്‍ജും പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചില സംഘപരിവാര്‍ ഗ്രൂപ്പുകളും ഏറ്റെടുത്തിരുന്നു.
അതേസമയം വിദേശത്തെ സംശയകരമായ ഉറവിടത്തില്‍ നിന്നു ഫാരിസ് അബൂബക്കര്‍ വഴി വന്‍തോതില്‍ കള്ളപ്പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായുള്ള ആദായ നികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫാരിസിന്റെ വസതിയില്‍ പരിശോധന നടത്തിയത്. ചെന്നൈ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.












Click it and Unblock the Notifications