ചുറ്റുമതിൽ തകർന്നു: വിക്ടേ‍ാറിയ കേ‍ാളേജ് ക്യാംപസും മൈതാനവും നശിക്കുന്നു.

  • Posted By: Desk
Subscribe to Oneindia Malayalam

പാലക്കാട്: ചുറ്റുമതിൽ തകർന്നുകിടക്കുന്ന വിക്ടേ‍ാറിയ കേ‍ാളജ് ക്യാംപസും മൈതാനവും നശിക്കുന്നു. മെ‍ാത്തം 25 ഏക്കറാണ് ക്യാംപസ്. മൈതാനം മാത്രം ആറ് ഏക്കറുണ്ട്. ഒന്നേക്കാൽ നൂറ്റാണ്ടു പിന്നിട്ട കേ‍ാളജിന്റെ ചുറ്റുമതിൽ പുനർനിർമിക്കാൻ ഇനിയെങ്കിലും ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. ഫണ്ട് സ്വരൂപിക്കാൻ തടർച്ചയായ നടപടികളില്ലാത്താണ് ഈ അനാസ്ഥയ്ക്കു പ്രധാന കാരണം. മതിൽ വ്യാപകമായി തകർന്നതേ‍ാടെ ക്യാംപസിലേയ്ക്ക് ആർക്കും ഏതുഭാഗത്തു നിന്നും കടന്നുവരാമെന്നതാണ് സ്ഥിതി.

 palakkadmap

ചിലയിടത്തു മതിൽ തുരന്നിട്ടുണ്ട്. പ്രധാന കവാടം പേരിൽ മാത്രമായി. മൈതാനത്തിന്റെ പിൻവശത്തുകൂടിയാണ് കൂടുതൽ ആളുകളെത്തുന്നത്. കന്നുകാലികളെ വ്യാപകമായി ക്യാംപസിൽ വിടുന്നതും ഈ വഴിയാണ്. അവധികാലത്ത് പകൽസമയത്തും നുഴഞ്ഞുകയറ്റക്കാർ ക്യാംപസ് ദുരുപയേ‍ാഗം ചെയ്യുന്നതായാണ് ആരേ‍ാപണം. ക്യാംപസ് സംരക്ഷണത്തിനുള്ള പ്രാഥമിക സംവിധാനമായ മതിൽ പുനർനിർമിക്കാൻ പല നിർദ്ദേശങ്ങളും ഉയർന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. മതിൽ പുനർ നിർമിച്ചു കേ‍ാളജ് സുരക്ഷിതമാക്കണമെന്ന് വിദ്യാർഥികളുടെ വർഷങ്ങളായുള്ള ആവശ്യം.

എട്ടുസ്ഥലങ്ങളിലായി തകർന്ന മതിൽ വഴി എത്തുന്ന സാമൂഹ്യ വിരുദ്ധർ കോളജിനു ശല്യമാണ്. വൈദ്യുതി, ഫേ‍ാൺ ബന്ധങ്ങൾക്കു തകരാർ ഉണ്ടാക്കുന്നുണ്ട്. കൊമേഴ്സ് വകുപ്പിലേയ്ക്കുളള ജലവിതരണ പൈപ്പു തകർത്ത സംഭവവും ഉണ്ടായി. ചുമരുകൾ വൃത്തികേടാക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്നു. വകുപ്പുകളുടെ സമീപത്ത് ഉൾപ്പെടെ മദ്യക്കുപ്പികൾ ഇടുന്നതും വ്യാപകം. മൈതാനത്ത് സ്ഥാപിച്ച പല കായിക ഉപകരണങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്.

മൈതാനത്ത് സ്ഥാപിച്ച ഷൂട്ടിങ് റെയ്ഞ്ച് പൂർണമായും നശിച്ച നിലയിലാണ്. ഒരു ഭാഗത്ത് പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങൾ കുന്നുകൂടിയിരിക്കുന്നു. ക്യാംപസിൽ 10 കെട്ടിടങ്ങളും ആൺകുട്ടികളുടെ ഹേ‍ാസ്റ്റലുമുണ്ട്. മെ‍ാത്തം ക്യാംപസിനായി പിടിഎ നിയമിച്ച രണ്ടു കാവൽക്കാരുണ്ടെങ്കിലും മതിൽ തകർന്ന എല്ലായിടത്തും എത്താൻ അവർക്കു കഴിയില്ല .വിദ്യാർഥികൾ, പിടിഎ, സംഘടനകൾ എന്നിവരുടെ ഉൾപ്പെടെ സഹകരണത്തേ‍ാടെ ക്യാംപസ് സംരക്ഷണത്തിനു ജനപ്രതിനിധികൾ ഇടപെട്ടു. നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

കോളജ് പരിസരത്തെയും നഗരത്തിലെയും പല കായിക പരിശീലന സ്ഥാപനങ്ങളുടെയും പരിശീലന സ്ഥലം വിക്ടോറിയൻ മൈതാനമാണ്. ഫീസ് വാങ്ങി പരിശീലനം നടത്തുന്ന സ്ഥാപനങ്ങൾ പലതും കോളജിനു തുകയൊന്നും നൽകുന്നില്ല മൈതാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഇടപെടുന്നിമില്ല.. പരിശീലനത്തിനെത്തുന്നവരുടെ പ്രാഥമിക ആവശ്യങ്ങൾ‌ നിവറേറ്റുന്നതു കോളജിലെ ശുചിമുറികളിലാണ്. ജില്ലയിലെ പല ഡ്രൈവിങ്ങ് സ്കൂളുകളും അവധിക്കാലം മുതലാക്കി മൈതാനം ഉപയോഗിക്കുന്നു. ഇതു മൈതാനത്തിന്റെ സ്വാഭാവികത നഷ്ടമാക്കുന്നുണ്ട്.ഇത്തരം പരിശീലന കേന്ദ്രങ്ങളിൽ നിന്നു ഫീസ് ഈടാക്കാനാണു കോളജിന്റെ തീരുമാനം. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണു നടപടി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
palakad victoria college campus does not have compound wall

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്