പാലക്കാട് അപകടം; മരിച്ച യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സായി 10 ലക്ഷം രൂപ നല്‍കുമെന്ന് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: പാലക്കാട് കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസ് കെ എസ് ആര് ടി സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കും എന്ന് കെ എസ് ആര് ടി സി. ഇന്‍ഷുറന്‍സ് തുക മരിച്ചവരുടെ കുടുംബത്തിന് ലഭ്യമാക്കുന്ന തിനുള്ള നടപടികള്‍ സ്വീകരിച്ചതായി കെ എസ് ആര് ടി സി അറിയിച്ചു.
2014 ലെ കെ എസ് ആര് ടി സി ആക്ട് പദ്ധതി അനുസരിച്ചാണ് യാത്രക്കാര്‍ക്ക് അപകട ഇന്‍ഷുറന്‍സ് നല്‍കുന്നത്. അടിയന്തര സഹായം എന്നോണം ഇതില്‍ നിന്നും 2 ലക്ഷം രൂപ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ഈ തുക തിങ്കളാഴ്ച തന്നെ കൈമാറും എന്ന് കെ എസ് ആര് ടി സി വ്യക്തമാക്കി.

ബാക്കിയുള്ള എട്ട് ലക്ഷം രൂപ മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും എന്നും കെ എസ് ആര് ടി സി അറിയിച്ചു. അപകടത്തില്‍ മരിച്ച മറ്റ് രണ്ടു പേരുടേയും കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക നല്‍കും എന്നും കെ എസ് ആര് ടി സി അറിയിച്ചു.

ന്യൂ ഇന്ത്യ അഷ്യുറന്‍സ് കോ. ലിമിറ്റഡില്‍ നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കെ എസ് ആര് ടി സി ഉറപ്പു വരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ സെസ് തുക സമാഹരിച്ചും ഏകദേശം 2 കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയും ആണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി വരുന്നത്.

മോട്ടര്‍ ഇന്‍ഷുറന്‍സ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷുറന്‍സ് നല്കി വരുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും അംഗഭംഗം വന്നവര്‍ക്കും ചികിത്സാ നഷ്ടപരിഹാരത്തിനും സെസ് ഇന്‍ഷുറന്‍സില്‍ വ്യവസ്ഥ നിഷ്കര്‍ഷിക്കുന്നുണ്ട്.

ഇത് കെ എസ് ആര് ടി സിയില്‍ യാത്ര ചെയ്ത മറ്റ് യാത്രക്കാര്‍ക്കും ക്ലെയിം വരുന്ന മുറയ്ക്ക് സെസ് ഇന്‍ഷുറന്‍സില്‍ നിന്നും ലഭിക്കുന്നതാണ് എന്നും കെ എസ് ആര് ടി സി വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വടക്കാഞ്ചേരിയില്‍ അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ എസ് ആര് ടി സിയ്ക്ക് പിന്നിലിടിച്ച് അപകമടമുണ്ടാക്കിയത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications