ബാണാസുരയിലെ വിഷു സ്‌പെഷ്യല്‍ പായസ മേള ശ്രദ്ധേയമാവുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ:പടിഞ്ഞാറത്തറ ബാണാസുര ഡാമില്‍ നടക്കുന്ന പുഷ്‌പോത്സത്തില്‍ വിഷുവിനോടനുബന്ധിച്ച് നടത്തുന്ന പായസ മേള ശ്രദ്ധേയമാവുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച പായസമേള വരും ദിവസങ്ങളിലും തുടരും' .വയനാടിന്റെ തനത് വിഭവമായ മുള അരിയാണ് പ്രധാന താരം. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡും മുള അരി പായസത്തിനാണന്ന് പായസ മേളക്ക് നേതൃത്വം നല്‍കുന്ന പടിഞ്ഞാറത്തറ സ്വദേശി റഷീദ് പറഞ്ഞു. വിഷു ദിനത്തില്‍ അടപ്രദമനടക്കം അഞ്ച് തരം പായസം ഒരുക്കിയിട്ടുണ്ട്.

 payasamela

ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ ചക്ക ഉല്ലന്നക്കള്‍ക്കും ഡിമാന്‍ഡ് വര്‍ദ്ധിച്ചിട്ടുണ്ട്. ഐസ് ക്രീം കഴിക്കുന്നവരില്‍ കൂടുതല്‍ പേരും ആവശ്യപ്പെടുന്നത് ചക്ക ഐസ് ക്രീം ആണ്. ചക്ക പഴത്തില്‍ നിന്നുള്ള പള്‍പ്പ് ഉപയോഗിച്ച ജ്യൂസിനും നല്ല ഡിമാന്‍ഡാണ്. ഇതേ പള്‍പ്പ് ഉപയോഗിച്ച് ചില ദിവസങ്ങളില്‍ ചക്ക പായസവും തയ്യാറാക്കുന്നുണ്ട്. പായസ മേളയില്‍ ഇനി താരമാകുന്നത് ചക്ക പായസായിരിക്കും. വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബാണാസുര അണക്കെട്ട് കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഹൈഡല്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ചീരക്കുഴി നേഴ്‌സറിയുമായി സഹകരിച്ച് നടത്തുന്ന ബാണാസുര പുഷ്‌പോത്സവം ഇതിനോടകം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു.

കെ.എസ്.ഇ.ബി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ പുഷ്പമേള നടത്തുന്നത്. പടിഞ്ഞാറത്തറ ഡാമിനോട് ചേര്‍ന്ന് മൂന്ന് ഏക്കര്‍ സ്ഥലത്താണ് പുഷ്പ ഉദ്യാനം ഒരുക്കിയിട്ടുള്ളത്. ബാണാസുര ഡാമിനെ തെക്കേ ഇന്ത്യയുടെ ടൂറിസം ഭൂപടത്തില്‍ പ്രധാന ഇടമാക്കി മാറ്റുക എന്നതിനൊപ്പം വരുമാന വര്‍ദ്ധനവും കെ.എസ്.ഇ.ബി. ഇതിലൂടെ ലക്ഷ്യം വെക്കുന്നു .ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മെയ് 31-ന് അവസാനിക്കുന്ന പുഷ്‌പോത്സവത്തില്‍ വിഷു ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ എത്തുന്നത് എന്നതിനാലാണ് ഇതോടനുബന്ധിച്ച് പായസ മേളയും ഒരുക്കിയതെന്ന് അധികൃതര്‍ പറഞ്ഞു .

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vishu special payasamela in banasura wayand

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്