കണ്ണട വിവാദത്തില്‍ പരോക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ്; ഏത് കഴുവേറിക്കും ധരിക്കാം, കട്ടനും വടയും

  • Written By:
Subscribe to Oneindia Malayalam

കണ്ണട വിവാദത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരേ പരോക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. സാമാജികര്‍ക്ക് മാന്യത പഠിപ്പിക്കാന്‍ നടന്ന വ്യക്തിക്ക് ഇപ്പോള്‍ എന്തുപറ്റിയെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. നടി ആക്രമിക്കപ്പെട്ട വിഷയത്തിലും മറ്റും തന്റെ പതിവ് ശൈലിയില്‍ പ്രതികരിച്ചതിനെതിരേ ഉയര്‍ന്ന വിമര്‍ശനം കൂടി സൂചിപ്പിച്ചാണ് പിസി ജോര്‍ജിന്റെ ഉഗ്രന്‍ മറുപടി. തന്നെ ഉപദേശിക്കാന്‍ വന്ന വ്യക്തി സമാജാകരുടെ മാന്യതയെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്നുവെന്നും പിസി ജോര്‍ജ് സൂചിപ്പിച്ചു. കണ്ണട ഏത് കഴുവേറിക്കും ധരിക്കാമെന്ന് വ്യക്തമാക്കിയാണ് പിസി ജോര്‍ജ് തന്റെ പ്രതികരണം തുടങ്ങുന്നത്....

റീന തട്ടിപ്പിന്റെ റാണിയെന്ന് പോലീസ്; ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍, കവര്‍ന്നത് മൂന്നര കോടി

മുസ്ലിം സ്ത്രീകളുടെ തല മറയ്ക്കല്‍; എന്തിനാ ബലപ്രയോഗമെന്ന് ജനം, ഇറാന്‍ മാറുന്നു... സൂചന ഇങ്ങനെ

 കണ്ണട വിവാദം

കണ്ണട വിവാദം

മന്ത്രി കെകെ ശൈലജ കണ്ണട വാങ്ങിയ ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് പണം കൈപ്പറ്റിയെന്ന വാര്‍ത്തകള്‍ മുതലാണ് കണ്ണട വിവാദം തുടങ്ങുന്നത്. ഒടുവില്‍ വിവാദം സ്പീക്കര്‍ ശ്രീരാമകൃഷ്ണനില്‍ എത്തി നില്‍ക്കുന്നു. കണ്ണട വാങ്ങിയത് വഴി സ്പീക്കര്‍ അരലക്ഷം രൂപ പൊതുഖജനാവില്‍ നിന്ന് സ്വീകരിച്ചുവെന്നതാണ് ആരോപണം.

ജോര്‍ജിന്റെ നാടന്‍ ശൈലി

ജോര്‍ജിന്റെ നാടന്‍ ശൈലി

ഇതിനെതിരേയാണ് പിസി ജോര്‍ജ് നാടന്‍ ശൈലിയില്‍ തുറന്നടിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വേളയില്‍ ചില സംശയങ്ങള്‍ പിസി ജോര്‍ജ് സൂചിപ്പിച്ചിരുന്നു. നടന്‍ ദിലീപിനെ പിന്തുണച്ചും ജോര്‍ജ് രംഗത്തുവന്നിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

മാന്യത പാലിക്കണം

മാന്യത പാലിക്കണം

ജനപ്രതിനിധികള്‍ മാന്യത പാലിക്കണമെന്നാണ് അന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്. തുടര്‍ന്ന് പിസി ജോര്‍ജിനെതിരേ വനിതാ കമ്മീഷന്‍ തുടങ്ങിയ നിയമനടപടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു സ്പീക്കര്‍.

ഏത് കഴുവേറിക്കും ധരിക്കാം

ഏത് കഴുവേറിക്കും ധരിക്കാം

ഈ സാഹചര്യങ്ങളെല്ലാം സൂചിപ്പിച്ചാണ് പുതിയ പശ്ചാത്തലത്തില്‍ പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണട, അത് ഏത് കഴുവേറിക്കും ധരിക്കാമെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ കഴുവേറി തെറിയല്ലെന്നും കഴിവ് ഏറെയുള്ളവന്‍ എന്ന അര്‍ഥത്തിലാണെന്നും പിസി പരിഹസിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

പോസ്റ്റിന്റെ പൂര്‍ണരൂപം

പിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ- കണ്ണട അത് ഏത് കഴുവേറിക്കും ധരിക്കാം (കഴിവുകള്‍ ഏറെയുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണ് അല്ലാതെ കഴുവേറ്റപ്പെടേണ്ടവന്‍, നിന്ദ്യന്‍, നീചന്‍ മുതലായ അര്‍ത്ഥത്തിലല്ല).

കൊച്ചമ്മമാരുടെ കൂടെ

കൊച്ചമ്മമാരുടെ കൂടെ

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഈ കണ്ണട മഹാന്‍ തുടരെ തുടരെ സാമാജികര്‍ പുലര്‍ത്തേണ്ട മാന്യതയെ കുറിച്ച് ഫേസ്ബുക്കില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ മാന്യത പിസി എന്ന സാമാജികനെ മാത്രം പഠിപ്പിക്കാനായി കുറച്ച് കൊച്ചമ്മമാരുടെ കൂടെ ചേര്‍ന്ന് ഒരു വല്ലാത്ത ഭ്രാന്തമായ ആവേശത്തോടെ പദവികള്‍ മറന്നുള്ള ഇളകിയാട്ടം കൂടിയായിരുന്നു.

അന്നേ കരുതിയതാ

അന്നേ കരുതിയതാ

അതിനുള്ള മറുപടി പിസി അക്ഷരസ്ഫുടതയോടെ പദവിയെ ബഹുമാനിച്ച് കൊണ്ട് നല്‍കുകയും അതില്‍ മഹാന്‍ സായൂജ്യമടയുകയും ചെയ്തതായി മനസിലാക്കുന്നു. അന്നേ കരുതിയതാ ഇതുപോലൊരു മുഖമുടി അഴിഞ്ഞു വീഴല്‍ ഉണ്ടാകുമെന്ന്. എന്തായാലും ഇത്രയുമൊക്കെ ആയതല്ലേ സ്വയം വിചിന്തനം നടത്തി ഒരു പോസ്റ്റ് കൂടി ആകാമായിരുന്നു.

കട്ടനും പരിപ്പുവടയും

കട്ടനും പരിപ്പുവടയും

പാടത്ത് പണിയെടുത്തും, ചുമട് ചുമന്നും, ഓട്ടോ ഓടിച്ചും, അന്നന്നത്തെ അന്നത്തിനായി ഓടി കിതച്ചതിനു ശേഷം, വൈകിട്ട് പാര്‍ട്ടി ക്ലാസ്സും കൂടി വിഡ്ഢികളാക്കപ്പെടുന്ന ഒരു സമൂഹമുണ്ടല്ലോ..! അവരെ തുടര്‍ന്നും കട്ടനും, പരിപ്പുവടയും തന്നെ കഴിപ്പിക്കാനും അവനവന്‍ ചെയ്തില്ലേലും അവരെ കൊണ്ട് അത് ചെയ്യിക്കാനും താങ്കള്‍ക്ക് ഇനിയും സാധിക്കട്ടെ.

 കള്ളന്റെ കണ്ണിന് മേലെ

കള്ളന്റെ കണ്ണിന് മേലെ

ഇനി ജനം താങ്കളെ കാണുമ്പോളെല്ലാം, താങ്കളുടെ മുഖത്തെ കണ്ണട ഒരു കള്ളന്റെ കണ്ണിന് മേലെയുള്ള മറയായി തോന്നിയാല്‍ അതിനവരെ പഴിക്കരുതെന്ന ഓര്‍മ്മപെടുത്തലോടെ, ഒന്ന്, രണ്ട് 'ചുമന്ന് തുടുത്ത' വിപ്ലവാഭിവാദ്യങ്ങള്‍- ഇങ്ങനെയാണ് പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ശ്രീരാമകൃഷ്ണന്റെ പ്രതികരണം

ശ്രീരാമകൃഷ്ണന്റെ പ്രതികരണം

കണ്ണട വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ ശ്രീരാമകൃഷ്ണന്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരമാണ് താന്‍ കണ്ണട വച്ചതെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. തനിക്ക് ഷോര്‍ട്ട് സൈറ്റും ലോങ് സൈറ്റും പ്രശ്‌നമുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ സൂചിപ്പിച്ചു.

 ലളിത ജീവിതം

ലളിത ജീവിതം

ലാളിത്യത്തെ തിരസ്‌കരിക്കുന്ന ജീവിത ശൈലി ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. തന്നെ അറിയുന്നവര്‍ക്ക് ഇതറിയാമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കണ്ണടയിനത്തില്‍ ശ്രീരാമകൃഷ്ണന്‍ 50000 ത്തോളം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. ലെന്‍സിന് 45000 രൂപയും ഫ്രെയിമിന് 5000 രൂപയുമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

English summary
PC George MLA attacked Speaker P Sriramakrishnan on Glass issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്