കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിയുടെ നാലിലൊന്ന് സ്വത്ത് എനിക്ക് തരാമോ? എന്റെ മുഴുവന്‍ കൊടുത്തേക്കാം, വീഴും, ഒരു മാസം'

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. തന്നെ കുടുക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനോട് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസത്തിനകം പിണറായി വീഴും. അഴിമതി നടത്തി സ്വത്തുണ്ടാക്കിയിരിക്കുകയാണ്. എന്റെ സ്വത്ത് മുഴുവന്‍ പിണറായിക്ക് കൊടുത്തേക്കാം. അദ്ദേഹത്തിന്റെ നാലിലൊന്ന് സ്വത്ത് എനിക്ക് തരാന്‍ തയ്യാറുണ്ടോ.

കെടി ജലീല്‍ താലിബാന്‍ തീവ്രവാദികളെ പോലെയാണ്. ജമാഅത്തെ ഇസ്ലാമായുടെ ആളാണ്. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പിന്നെ ലീഗുമായ ശേഷമാണ് ജലീല്‍ സിപിഎമ്മിനൊപ്പം നില്‍ക്കുന്നത്... തുടങ്ങി ഗുരുതരമായ പല ആരോപണങ്ങളും പിസി ജോര്‍ജ് ഉന്നയിച്ചു. തൈക്കാട് ക്രൈംബ്രാഞ്ച് സംഘം പിസി ജോര്‍ജിനെ ചോദ്യം ചെയ്തുവരികയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഉദ്ധവിന് അടുത്ത അടി; രാജ് താക്കറെക്ക് രണ്ട് മന്ത്രി പദവി ഓഫര്‍ ചെയ്ത് ഷിന്‍ഡെ... ഇനി കളി മാറുംഉദ്ധവിന് അടുത്ത അടി; രാജ് താക്കറെക്ക് രണ്ട് മന്ത്രി പദവി ഓഫര്‍ ചെയ്ത് ഷിന്‍ഡെ... ഇനി കളി മാറും

1

പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്. കേസില്‍ എനിക്ക് പേടിയില്ല. പിണറായി വൈകാതെ പുറത്തുപോകും. സരിത പറഞ്ഞുവെന്ന് പറഞ്ഞ് എന്നോടൊന്നും ചോദിക്കരുത്. കുടുംബത്തില്‍ പിറന്നവരല്ലേ നിങ്ങള്‍ എന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കോടതി ജഡ്ജി പറഞ്ഞിട്ടുണ്ട് ഇതിനെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് എന്നും പിസി ജോര്‍ജ് പറഞ്ഞു.

2

കെടി ജലീല്‍ കൊടുത്ത പരാതിയില്‍ ഞാന്‍ രണ്ടാം പ്രതിയാണ്. മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ സ്വപ്‌ന സുരേഷും ഞാനും ഗൂഢാലോചന നടത്തി എന്നാണ് പരാതി. ഇതില്‍ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നത്. കെടി ജലീല്‍ ആരാണ്. താലിബാന്‍ തീവ്രവാദികള്‍ ഒരു ബാര്‍ബറെ കൊന്നില്ലേ. അവര് ചെയ്തത് ശരിയാണെന്ന് പറയുന്ന ആളാണ് കെടി ജീലല്‍.

3

ജമാഅത്തെ ഇസ്ലാമിയുടെ ആളാണ് ജലീല്‍. അയാളുടെ സംഘടന കേന്ദ്രം നിരോധിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ, എസ്ഡിപിഐയുടെ ആളായി നടക്കുകയാണ് അയാള്‍. വേഷം മാറി ലീഗായി, ഇപ്പോ സിപിഎമ്മായി. താലിബാന്‍ ഭരണമാണ് ഇപ്പോള്‍ പിണറായി നടത്തുന്നത്. ഇത്തരം കേസില്‍ എന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന പിണറായിയെ എന്താ പറയാ... എന്നും പിസി ജോര്‍ജ് പറഞ്ഞു.

4

ഒത്തിരി പ്രാവശ്യമായി ചോദ്യം ചെയ്യുന്നു. എത്ര കേസായി. ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും അടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഒരു കേസ്. എറണാകുളത്തും കേസുണ്ട്. രാവിലെ നാലരക്ക് എന്നെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന് കോടതിയിലെത്തിച്ചു. കോടതി പോകാന്‍ പറഞ്ഞു. പിന്നെ എറണാകുളത്ത് പോലീസ് വിളിച്ചു. മര്യാദ കൊണ്ട് ഞാന്‍ എപ്പോഴും വിളിച്ചാല്‍ പോകും. അവിടെ നിന്ന് എന്നെ രണ്ടര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്തിച്ചു. പോലീസുകാര്‍ക്കെതിരെ ഞാന്‍ കേസ് നല്‍കിയില്ല. അവര്‍ ഉപകരണങ്ങളല്ലേ എന്നും പിസി ജോര്‍ജ് പറഞ്ഞു.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

ഞാനിതൊക്കെ ക്ഷമിക്കാന്‍ കാരണം പൊതുപ്രവര്‍ത്തന രംഗത്തായതുകൊണ്ടാണ്. പിണറായി 20 കൊല്ലമേ ആയിട്ടുള്ളൂ എംഎല്‍എ ആകാന്‍ തുടങ്ങിയിട്ട്. ഞാന്‍ 33 കൊല്ലം, 7 പ്രാവശ്യം എംഎല്‍എ ആയ ആളാണ്. എല്ലാത്തിനും പ്രതികാരമുണ്ടാകും. ജനകീയ പ്രതികാരമായിരിക്കും. കള്ളന്‍മാരെ കൊണ്ട് എകെജി സെന്ററിന് എറിയിപ്പിച്ച് കോണ്‍ഗ്രസാണെന്ന് പറയുന്ന രീതിയിലുള്ള പ്രതികാരമാകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

6

മുഖ്യമന്ത്രിയും ഭാര്യയും മകളും കള്ളക്കടത്ത് കേസില്‍ പ്രതിയായത് എന്റെ കുറ്റമാണോ. ഞാന്‍ പറഞ്ഞിട്ടാണോ അവര്‍ സ്വര്‍ണം കടത്തിയത്. മാത്യൂ കുഴല്‍നാടന്‍ പറഞ്ഞ പകുതി കാര്യം ഞാന്‍ പറഞ്ഞില്ലല്ലോ. എനിക്കെതിരെ മാത്രം കേസ്. എന്നോടും എന്തും ആകാമെന്നാണ് പിണറായി കരുതിയിരിക്കുന്നത്. പിണറായിക്ക് ഭയമാണ്. ഒരു മാസത്തിനകം പിണറായി പൊക്കോളുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

7

സരിതയുമായി മറ്റേ പണിക്ക് ഞാന്‍ പോയിട്ടില്ല. മാന്യനായ രാഷ്ട്രീയക്കാരന്‍ പിസി ജോര്‍ജാണെന്ന് അവള്‍ നേരത്തെ പറഞ്ഞതല്ലേ. ഇപ്പോള്‍ പിണറായിയുടെ കാശും വാങ്ങി നടക്കുകയാണ്. ലാവ്‌ലിന്‍ കേസ് എവിടെ എത്തി. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആയതോണ്ട് മാത്രമാണ് ഒതുങ്ങി നില്‍ക്കുന്നത്. 28 പ്രാവശ്യം കേസ് മാറ്റിവച്ചിരിക്കുകയാണ്. എവിടെ കയറിയോ അവിടെയെല്ലാം കള്ളത്തരം കാണിച്ചയാളാണ് പിണറായി. എന്റെ സ്വത്തെല്ലാം പിണറായിക്ക് കൊടുത്തേക്കാം. പിണറായിയുടെ നാലിലൊന്ന് സ്വത്ത് എനിക്ക് തരാമോ എന്ന് നിങ്ങളൊന്ന് ചോദിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

English summary
PC George Ready to give All Asset to Pinarayi Vijayan; But One Condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X