പിജെ ജോസഫിന് സ്ത്രീ ബലഹീനതയോ?; പിസി ജോര്‍ജ് പറയുന്നത് എന്താണ്?

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതാവായിരുന്ന പിസി ജോര്‍ജ് എംഎല്‍എ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞശേഷം മാണിയേയും കൂട്ടരേയും ചളിവാരിയെറിയുന്നത് പതിവായിരുന്നു. ഇപ്പോഴിതാ, കൂടുതല്‍ ശൗര്യത്തോടെയാണ് പിസി ജോര്‍ജ് തന്റെ മുന്‍പാര്‍ട്ടിയുടെ നേതാക്കളെ ആക്രമിക്കുന്നത്.

കെ എം മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെതിരെയും ജോര്‍ജ് രംഗത്തെത്തി. ജോസഫ് മാനസിക പ്രശ്‌നം ഉള്ളയാളാണെന്നാണ് ജോര്‍ജിന്റെ അധിക്ഷേപം. കൂടാതെ സ്ത്രീവിഷയത്തില്‍ കമ്പമുള്ളയാളാണെന്ന സൂചനയും ജോര്‍ജ് നല്‍കുന്നുണ്ട്.

pcgeorgeandpjjoseph

മാനസികപ്രശ്നം ഉള്ള പിജെ ജോസഫ് ഒരു ദിവസം 53 ഗുളികകളാണ് കഴിക്കുന്നത്. ഈ അസുഖമുള്ളവര്‍ പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ.വിമാനത്തില്‍വച്ച് പ്രശ്നമുണ്ടായത് അതുകൊണ്ടാണ്. ജോസഫന്റെ അസുഖത്തിന്റെ കുഴപ്പമാണത്. മാണിയേക്കാള്‍ കള്ളന്‍ ജോസഫാണെന്നും പിസി ജോര്‍ജ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.

കേരളാ കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെയും കര്‍ഷകന്റെയും പാര്‍ട്ടിയാണെന്നാണ് അവകാശപ്പെടുന്നത്. ഇവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. ജോസഫും മാണിയും മാറിമാറി റവന്യൂമന്ത്രിമാരായി. എന്നിട്ടും കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കാത്തില്ല. ക്രിസ്ത്യാനികള്‍ക്ക് അപമാനമാണ് ഈ പാര്‍ട്ടിയെന്നും പി.സി. ജോര്‍ജ് പറഞ്ഞു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pc george slams kerala congress and pj joseph

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്