കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥി നീതി തേടി ഹൈക്കോടതിയില്‍

Google Oneindia Malayalam News

പെരിയ: കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥി നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. പെരിയ കേന്ദ്രസര്‍വ്വകലാശാലയില്‍ പി.എച്ച്.ഡിക്ക് പ്രവേശനം നേടിയ ദളിത് വിദ്യാര്‍ത്ഥി മലപ്പുറം മഞ്ചേരിയിലെ കെ. അജിതിനെയാണ് സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് പ്രവേശനം നേടിയെന്നാരോപിച്ച് സര്‍വ്വകലാശാലയില്‍ നിന്നും ഒഴിവാക്കിയത്.

2017ല്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് പി.എച്ച്.ഡി. ക്ക് അഡ്മിഷന്‍ ലഭിച്ച അജിത് പഠനം തുടരുന്നതിനിടെയാണ് പുറത്താക്കപ്പെട്ടത്. സി.എസ്. ഐ.ആറിന്റെ ജൂനിയര്‍ ഫെലോഷിപ്പുള്ളവര്‍ക്കും യു.ജി.സി.യുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുമുള്ളവര്‍ക്കും അഡ്മിഷനെടുക്കാമെന്നും നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയും അഡ്മിഷന്‍ നേടാമെന്നുമാണ് സര്‍വ്വകലാശാല ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.

Kasargod

എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതു വിഭാഗത്തിന് 50 ശതമാനം മാര്‍ക്കും പട്ടിക ജാതി-വര്‍ഗവിദ്യാര്‍ത്ഥികള്‍ക്ക് 35 ശതമാനം മാര്‍ക്കും മതിയെന്നാണ് വ്യവസ്ഥ. കേന്ദ്രസര്‍വ്വകലാശാലയില്‍ പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത് അറുപതോളം സീറ്റുകളാണ്. എന്നാല്‍ നിലവിലുള്ളത് എട്ട് വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. കേന്ദ്രസര്‍വ്വകലാശാലയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരി ഒന്നിനാണ് അജിത് പെരിയ കേന്ദ്രസര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിനായി പ്രവേശനം നേടിയത്.

എന്നാല്‍ പ്രവേശനം സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ച് മാര്‍ച്ച് 16ന് അജിതിനെ പുറത്താക്കുകയായിരുന്നു. ഇതോടെ നിയമയുദ്ധത്തിലൂടെ സര്‍വ്വകലാശാല അധികൃതരുടെ നടപടി തിരുത്തിക്കാന്‍ അജിത് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. അജിതിനെതിരെ സ്വീകരിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ദളിത് സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര സര്‍വ്വകലാശാല അധികൃതര്‍ പുലര്‍ത്തിവരുന്ന ദളിത് വിരുദ്ധ മനോഭാവത്തിന്റെ ഒടുവിലത്തെ ഇരയാണ് അജിതെന്നാണ് സംഘടനകളുടെ ആരോപണം. സംഭവം വിവാദമായതോടെ വെട്ടിലായ സര്‍വ്വകലാശാലയ അധികൃതര്‍ മാര്‍ച്ച് 27, 28 തീയതികളില്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ 2017 ഡിസംബര്‍ ആറിലെ നോട്ടിഫിക്കേഷന്‍ റദ്ദാക്കിയതായി വ്യക്തമാക്കുന്നുണ്ട്.

യു.ജി.സി.യുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അജിത് പ്രവേശനം നേടിയതെന്നും ഇക്കാരണത്താലാണ് നടപടിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ച കാലയളവില്‍ തന്നെ ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് എന്ന സ്ഥാപനത്തില്‍ ഫിലിം സ്റ്റഡീസിന് അജിതിന് അഡ്മിഷന്‍ ലഭിച്ചിരുന്നു. ഇന്റര്‍ നാഷണല്‍ സ്റ്റഡീസ് വിഷയമായതിനാലാണ് പെരിയയിലെ കേന്ദ്രസര്‍വ്വകലാശാലയില്‍ ചേര്‍ന്നതെന്നാണ് അജിതിന്റെ വാദം. അച്ചടക്കലംഘനം നടത്തിയതിന് ഒരു വിദ്യാര്‍ത്ഥിനിയെ കേന്ദ്രസര്‍വ്വകലാശാല ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ദളിത് വിദ്യാര്‍ത്ഥിയെ പുറത്താക്കിയ പ്രശ്‌നവും ചൂടുപിടിച്ചിരിക്കുന്നത്.

English summary
Periya Central University issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X