മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐ മന്ത്രിമാർക്കെതിരെയും ഹർജി! നൽകിയത് സിനിമാക്കാരൻ...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സംസ്ഥാന സർക്കാരിലെ സിപിഐ മന്ത്രിമാർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, വിഎസ് സുനിൽകുമാർ, പി തിലോത്തമൻ, കെ രാജു എന്നിവർക്കെതിരെയാണ് ഹർജി. മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നതിനെതിരെയാണ് സിനിമാ പ്രവർത്തകനായ ആലപ്പി അഷ്റഫ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

പാവപ്പെട്ട ഹിന്ദു കുട്ടികളെ ഇസ്ലാമാക്കുന്നു! യത്തീംഖാനയിൽ നടക്കുന്നത് നിയമവിരുദ്ധ മതപരിവർത്തനം...

രക്ഷിതാക്കളുടെ മുന്നിൽവെച്ച് ഷിംന കുത്തിവെയ്പ് എടുത്തു! ഒരു ചുക്കും സംഭവിക്കില്ലെന്ന് തെളിയിക്കാൻ

മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് ഹർജിയിൽ പറയുന്നു. മന്ത്രിമാർ സത്യപ്രതിജ്ഞാ ലംഘനം നടത്തി, ഭരണഘടനാപരമായ ബാധ്യത നിറവേറ്റിയില്ല തുടങ്ങിയ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നയതീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് നാലു മന്ത്രിമാരെ മുഖ്യമന്ത്രി വിലക്കണമെന്നും ഹർജിക്കാരൻ പറയുന്നു.

highcourt

തോമസ് ചാണ്ടിയുടെ രാജി വിഷയം കത്തിനിൽക്കുന്നതിനിടെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിന്നാണ് സിപിഐ മന്ത്രിമാർ വിട്ടുനിന്നത്. ഹൈക്കോടതി പരാമർശത്തിന് വിധേയനായ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് നിന്നും രാജിവെക്കാത്തത്തിൽ പ്രതിഷേധിച്ചായിരുന്നു സിപിഐ മന്ത്രിമാരുടെ പിന്മാറ്റം. ഇക്കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. മന്ത്രിമാർ വിട്ടുനിന്നത് അസാധാരണമായ സംഭവമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
petition against cpi ministers.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്