ഇന്ധന വില കുതിക്കുന്നു, കേരളത്തില്‍ പെട്രോളിനും ഡീസലിനും വര്‍ധിച്ചു, ഉയര്‍ന്ന നിരക്ക് ഭോപ്പാലില്‍
ദില്ലി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധനം വില്‍ക്കുന്നത്. പെട്രോളിന് 30 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 108 രൂപ 43 പൈസയാണ് വില. ഡീസലിന് 98 രൂപ 48 പൈസയാണ്. കേരളത്തിലും ഉയര്‍ന്ന നിരക്ക് തന്നെയാണ്. പെട്രോളിന് ലിറ്ററിന് 102.73 രൂപയാണ് കൊച്ചിയിലെ വില. ഡീസലിന് 95 രൂപ 85 പൈസയും. തിരുവനന്തപുരത്താണ് ഉയര്‍ന്ന നിരക്ക്. 104 രൂപ 83 പൈസയാണ് തലസ്ഥാന നഗരിയില്‍ പെട്രോള്‍ വില. ഡീസലിന് 95 രൂപ 99 പൈസ ലിറ്ററിന് നല്‍കേണ്ടി വരും. കോഴിക്കോട് പെട്രോളിന് 102 രൂപ 84 പൈസയാണ്. ഡീസലിന് 95 രൂപ 99 പൈസയും.

ദില്ലിയില്‍ പെട്രോളിന് 102 രൂപ 39 പൈസയും ഡീസലിന് 90.77 രൂപയുമായും ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ഭോപ്പാലിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. 110 രൂപ 88 പൈസ നല്‍കണം ഇവിടെ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍. ഡീസലിന് 99.73 രൂപയായി ഉയരുകയും ചെയ്തു. ചെന്നൈയിലാണ് നിലവില്‍ പെട്രോള്‍ വില കുറവുള്ളത്. ലിറ്ററിന് 100.01 രൂപയാണ് ഇവിടെ ലിറ്ററിന് വില. 21 പൈസയാണ് ചെന്നൈയില്‍ വര്‍ധിച്ചത്. ഡീസലിന് 29 പൈസ വര്‍ധിച്ച് 95.31 രൂപയായി. അതേസമയം സര്‍ക്കാര്‍ വില നിയന്ത്രണത്തിനായി നികുതി വേണ്ടെന്ന് തീരുമാനിച്ചതാണ് നിരക്ക് കുറയാന്‍ കാരണം.
എണ്ണ കമ്പനികള്‍ക്കാണ് വില നിര്‍ണയ അധികാരം ഉള്ളത്. എല്ലാ ദിവസത്തെയും അന്താരാഷ്ട്ര നിരക്ക് കണക്കാക്കിയാണ് ഇന്ത്യയിലെ നിരക്ക് തീരുമാനിക്കുക. വാറ്റിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ വിലകള്‍ വ്യത്യാസപ്പെടും. അതേസമയം തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിച്ചത്. ദില്ലിയിലെ ഒക്കെ നിരക്ക് സര്‍വകാല റെക്കോര്‍ഡാണ്. മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില. ആഗോള തലത്തിലെ പ്രശ്‌നങ്ങളാണ് വില വര്‍ധിക്കാന്‍ കാരണം. ബാരലിന് 78 ഡോളര്‍ എന്ന നിരക്കിലാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ഇതോടെ ഭൂരിഭാഗം നഗരങ്ങളിലും പെട്രോള്‍ വില നൂറ് രൂപയ്ക്ക് മുകളിലെത്തി.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും
കഴിഞ്ഞ പത്ത് ദിവസത്തിനിടെ പത്താം തവണയാണ് ഡീസല്‍ വില വര്‍ധിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ലിറ്ററിന് നൂറ് രൂപയ്ക്ക് മുകളില്‍ എത്തിയിരിക്കുകയാണ് ഡീസല്‍ നിരക്ക്. സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ വീണ്ടും തുടങ്ങിയത്. ഈ ദിവസം മുതല്‍ എട്ട് വര്‍ധനവാണ് ഉണ്ടായത്. ഇത്രയും ദിവസം കൊണ്ട് ഡീസലിന് രണ്ട് രൂപ 15 പൈസയാണ് ലിറ്ററിന് വര്‍ധിച്ചത്. പെട്രോളിന് 1 രൂപ 25 പൈസ കൂടുകയും ചെയ്തു. അഞ്ച് തവണയാണ് നിരക്ക് വര്‍ധിച്ചത്. നേരത്തെ മെയ് നാലിനും 17നും ഇടയില്‍ 11 രൂപ 44 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 9 രൂപ 14 പൈസയും വര്‍ധിച്ചു.












Click it and Unblock the Notifications