കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യയുടെ ആത്മഹത്യയില്‍ ദുരൂഹത; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍!! സംശയമുന നീളുന്നു

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സൗമ്യ മരിച്ച വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ആരും മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം സഹകരണ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് കണ്ണൂര്‍ വനിതാ ജയിലില്‍ സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ പോലീസ് വെട്ടിലായിരിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....

പിണറായിയിലെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്!! ഡയറി കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍പിണറായിയിലെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്!! ഡയറി കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍

മൃതദേഹം ഏറ്റുവാങ്ങില്ല

മൃതദേഹം ഏറ്റുവാങ്ങില്ല

മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസ് മരണ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് അവര്‍. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

സൗമ്യയ്ക്ക് മാത്രമല്ല പങ്ക്

സൗമ്യയ്ക്ക് മാത്രമല്ല പങ്ക്

പിണറായി കൂട്ടക്കൊലയില്‍ സൗമ്യയ്ക്ക് മാത്രമല്ല പങ്കുള്ളതെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. മറ്റു ചില വ്യക്തികള്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. എന്നാല്‍ പോലീസ് സൗമ്യയില്‍ മാത്രമായി കേസ് ഒതുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മറ്റു ചിലര്‍ക്ക് പങ്കുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നുവത്രെ.

പോലീസ് നല്‍കിയ വിവരം ഇങ്ങനെ

പോലീസ് നല്‍കിയ വിവരം ഇങ്ങനെ

സൗമ്യയുടെ കൈവശം അഞ്ച് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും കണ്ടെത്തിയിരുന്നു. ഇത് പോലീസ് വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്. ഇത് ബന്ധുക്കള്‍ വിശ്വസിക്കുന്നില്ല.

സൗമ്യയുടെ വെളിപ്പെടുത്തല്‍

സൗമ്യയുടെ വെളിപ്പെടുത്തല്‍

ചിലരുടെ നിര്‍ദേശ പ്രകാരമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് സൗമ്യ പറഞ്ഞിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന വേളയില്‍ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രവര്‍ത്തകരോടാണത്രെ സൗമ്യ ഇക്കാര്യം പറഞ്ഞത്. കോടതിയിലും ഇക്കാര്യം വിശദീകരിക്കുമെന്ന് സൗമ്യ പറഞ്ഞിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഡിജിപിക്ക് പരാതി

ഡിജിപിക്ക് പരാതി

ഈ വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് ബന്ധുക്കള്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ പര്യാപ്തമായ രീതില്‍ അന്വേഷണം നടന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കശുമാവില്‍ തൂങ്ങിയ നിലയില്‍

കശുമാവില്‍ തൂങ്ങിയ നിലയില്‍

വനിതാ ജയിലിലെ കശുമാവിലാണ് തൂങ്ങിമരിച്ച നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജയിലില്‍ കാലികളെ നോക്കുന്ന ജോലിയാണ് സൗമ്യ ചെയ്തിരുന്നത്. ഇവയ്ക്ക് പുല്ലെടുക്കാന്‍ സൗമ്യ പോകാറുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം

ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ എത്താത്ത സാഹചര്യത്തില്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് പോലീസ് ആലോചന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗമ്യ.

ഉടുത്തിരുന്ന സാരിയില്‍ തന്നെ

ഉടുത്തിരുന്ന സാരിയില്‍ തന്നെ

പുല്ലരിയാന്‍ പോയ വേളയില്‍ ഉടുത്തിരുന്ന സാരിയില്‍ തന്നെയാണ് തൂങ്ങിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. താന്‍ നിരപാധിയാണെന്നും ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നുമാണ് കുറിപ്പിലുള്ളത്.

നാല് ദുരൂഹ മരണങ്ങള്‍

നാല് ദുരൂഹ മരണങ്ങള്‍

ആറ് വര്‍ഷത്തിനിടെ നാല് മരണങ്ങളാണ് ഒരു കുടുംബത്തില്‍ സംഭവിച്ചത്. വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ പേരക്കുട്ടികളായ ഐശ്വര, കീര്‍ത്തന എന്നിവരണ് ഒരു വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.

ഛര്‍ദ്ദിക്ക് പിന്നാലെ മരണം

ഛര്‍ദ്ദിക്ക് പിന്നാലെ മരണം

എല്ലാവരുടേയും മരണ കാരണം ഛര്‍ദ്ദിയായിരുന്നു. ഇതോടെ ഈ മരണങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ആശങ്കകള്‍ ഉയര്‍ന്നു. അന്വേഷണവും ആരംഭിച്ചു. സംശയത്തിന്റെ പേരില്‍ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ഭക്ഷണത്തില്‍ വിഷം

ഭക്ഷണത്തില്‍ വിഷം

വിശദമായി ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തുവന്നു. ഭക്ഷണത്തില്‍ വിഷം കൊടുക്കുകയായിരുന്നുവെന്ന് സൗമ്യ വ്യക്തമാക്കി. ഭര്‍ത്താവുമായി ഉണ്ടായിരുന്ന വഴക്കിനെ തുടര്‍ന്ന് സൗമ്യ മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന താമസിച്ചിരുന്നത്. തന്റെ വഴിവിട്ട ബന്ധങ്ങള്‍ക്ക് തടസ്സം നിന്നതാണ് എല്ലാവരേയും കൊലപ്പെടുത്താന്‍ കാരണം എന്ന് സൗമ്യ പറഞ്ഞുവെന്നാണ് പോലീസ് പുറത്തുവിട്ട വിവരം.

English summary
Kannur Pinarayi Saumya Suicide: Dead Body yet to receive by Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X