കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസ് വിവാദം നാടിന് അപമാനമെന്ന് പിണറായി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദത്തില്‍ മൂക്കുകുത്തി വീണിരിക്കുന്ന ദേശീയ ഗെയിംസ് നടത്തിപ്പ് ഇപ്പോള്‍ നാടിന് തന്നെ അപമാനമായിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദേശീയ ഗെയിംസ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇത് നമ്മുടെ നാടിന് തന്നെ നാണകേടാണെന്ന് പിണറായി പറഞ്ഞു.

27 വര്‍ഷത്തിനുശേഷമാണ് കേരള കരയില്‍ ദേശീയ ഗെയിംസ് അരങ്ങേറാന്‍ ഇരിക്കുന്നത്. ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടും പിടിപ്പുകേടും കേരളത്തിന് അപമാനമായി മാറുന്നത് ലജ്ജാകരമാണ്. കേരളം അഭിമാനിക്കാന്‍ കാത്തിരിക്കുന്ന ഒരവസരത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ തല്ലികെടുത്തുന്നത്. ഇന്ത്യക്കാകെ മാതൃകയും അഭിമാനവും ആകേണ്ട അവസരത്തെ കളയുകയാണ്.

pinarayi

ഗെയിംസ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇപ്പോഴുള്ള ആക്ഷേപങ്ങള്‍ ഗൗരവകരമായ കാര്യമാണ്. സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ശക്തമായ നടപടി എടുക്കേണ്ടതാണെന്നും പിണറായി പറഞ്ഞു.

സ്‌റ്റേഡിയങ്ങളുടെ പണികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഉറങ്ങിപ്പോയോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ഏഴ് ജില്ലയിലെ 31 വേദികളില്‍ മിക്ക ഇടത്തും പണി തീര്‍ന്നിട്ടില്ല. 611 കോടി സംസ്ഥാനം നീക്കി വച്ചിട്ടും ഗുരുതരമായ അലംഭാവവും ക്രമക്കേടുമാണ് നടക്കുന്നത്. സംഘാടക സമിതി അംഗങ്ങള്‍ രാജിവച്ച് പ്രതിഷേധിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

English summary
CPM State Secretary Pinarayi Vijayan against national games administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X