കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരശ്ശേരി ബിഷപ്പിനെ പിണറായി സന്ദര്‍ശിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്:സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമരശ്ശേരി ബിഷപ്പിന്‍റെ അരമനയിലെത്തി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയലുമായാണ് അരമനയിലെത്തി പിണറായി ചര്‍ച്ച നടത്തിയത്. മുന്‍ താരമരശ്ശേരി ബിഷപ്പ് മാര്‍ ചിറ്റലപ്പിള്ളിയെ നികൃഷ്ട ജീവി എന്ന് വിളിച്ച പിണറായി വിജയന്‍ ഇപ്പോള്‍ അതേ രൂപതയുടെ ബിഷപ്പിനെ അരമനയിലെത്തി കാണുന്നതിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രക്ഷോഭത്തിലാണ് സഭക്കൊപ്പം സിപിഎമ്മും കൈകോര്‍ത്തത്. വിഷയത്തില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

Bishop Pinarayi

കോടഞ്ചേരിയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പറ്റിയുള്ള സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പിണറായി വിജയന്‍. അര മണിക്കൂറോളം പിണറായി വിജയന്‍ ബിഷപ്പ് ഹൗസില്‍ ഉണ്ടായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ബിഷപ്പുമായി ചര്‍ച്ച ചെയ്തതെന്നറിയുന്നു. പൊതുവായ വിഷയങ്ങളില്‍ സഭയും പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കണം എന്ന് പിണറായി വിജയന്‍ ബിഷപ്പിനോട് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ സിപിഎം നേതാവ് മത്തായി ചാക്കോയുടെ ശവസസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലാണ് പാര്‍ട്ടിയും രൂപതയും തമ്മില്‍ ഇടഞ്ഞത്. അപ്പോഴത്തെ ബിഷപ്പായിരുന്ന മാര്‍ ചിറ്റലപ്പിള്ളിയെ ആണ് പിണറാ.ി നികൃഷ്ട ജീവി എന്ന് വിളിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയും സഭയും ശീത സമരത്തിലായിരുന്നു. പിന്നീട് പിണറായിക്ക് മാപ്പുകൊടുക്കുന്നതായി മാര്‍ ചിറ്റിലപ്പള്ളി തന്റെ ആത്മകഥയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു

English summary
CPM state secretary Pinarayi Vijayan visited Thamarassery Bishop at Bishop House.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X