കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രേമ'ത്തിന് വേണ്ടി റെയ്ഡ് തുടരുന്നു; എട്ടുപേര്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: തീയേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കെ പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പിടികൂടാന്‍ കര്‍ശന നടപടിയുമായി പോലീസ്. സിനിമയുടെ വ്യാജനെതിരെ പരാതിപ്പെട്ടിട്ടും കാര്യമായി നടപടിയില്ലെന്ന നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ ആരോപണത്തിന് പിന്നാലെ പോലീസ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുകയാണ്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ റെയ്ഡ് വ്യാപിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ബീമപള്ളിയില്‍ രണ്ടു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്തും പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നുമായി എട്ടുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

premam-internet

ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. സിനിമയുടെ സെന്‍സര്‍ കോപ്പിയാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിച്ചുവരികയാണ്. കാനഡയില്‍ നിന്നാണ് സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നും വിവരമുണ്ട്.

അതിനിടെ പ്രേമത്തിന്റെ വ്യാജ പതിപ്പ് സംബന്ധിച്ച് സിനിമാ സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നുവന്നു. സംഘടനകളില്‍ നിന്നും അന്‍വര്‍ റഷീദ് രാജിവെച്ചതോടെ തലപ്പത്തുള്ള ചിലര്‍ അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. സിനിമയുടെ കലക്ഷന്‍ ഇല്ലാതാക്കാന്‍ സിനിമാ മേഖലയിലുള്ളവര്‍തന്നെയാണ് സെന്‍സര്‍ പതിപ്പ് പുറത്തുവിട്ടതെന്നും സംസാരമുണ്ട്.

English summary
Pirated copy of 'Premam'; Eight arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X