കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയം

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാനം കാത്ത് മുസ്ലിം ലീഗും മലബാറും. ഗ്രൗണ്ട് അറിഞ്ഞ് കളിയിറക്കിയ ലീഗിന്റെ തന്ത്രങ്ങളുടെ വിജയം കൂടിയാണ് വടക്കന്‍ കേരളത്തിലെ യുഡിഎഫിന് തുണയായത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മലബാറില്‍ വര്‍ധിച്ചു. സഖ്യവും ധാരണയുമുണ്ടാക്കിയും മറുചേരിയെ അശക്തരാക്കിയും മുസ്ലിം ലീഗ് നടത്തിയ നീക്കങ്ങള്‍ യുഡിഎഫിന് തുണയായി.

Recommended Video

cmsvideo
സിരകളിൽ പച്ചരക്തം ഒഴുകുന്നൊരു നാട്...ചുവപ്പിനെ പറപ്പിച്ച നാട് | Oneindia Malayalam

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടിപതറിയ യുഡിഎഫില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുന്നതാണ് കാഴ്ച. എങ്ങനെയാണ് മുസ്ലിം ലീഗ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്? വിശദീകരിക്കാം....

സാമ്പാര്‍ മുന്നണി പൊളിച്ചു

സാമ്പാര്‍ മുന്നണി പൊളിച്ചു

2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറെ വെല്ലുവിളിയായിരന്നു സാമ്പാര്‍ മുന്നണി. ഇത്തവണ ആ നീക്കത്തിന് അവസരം നല്‍കാതെ ലീഗ് ആദ്യം തന്നെ തന്ത്രം മെനഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി. വടകരയില്‍ ആര്‍എംപിയെയും കൂട്ടുപിടിച്ചു. വെല്‍ഫെയറുമായുള്ള ധാരണയില്‍ അണികള്‍ക്ക് കൃത്യമായ ധാരണയും നല്‍കി.

യുവനിര കളത്തില്‍

യുവനിര കളത്തില്‍

90 ശതമാനം യുവനിരയെ ഇറക്കിയാണ് മുസ്ലിം ലീഗ് ഇത്തവണ മല്‍സരത്തിന് ഇറങ്ങിയത്. ഇതോടെ അണികള്‍ ആവേശത്തിലായി എന്നതാണ് മെച്ചമായത്. മുതിര്‍ന്ന ചിലര്‍ വിമതസ്വരം ഉയര്‍ത്തിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. ചില വിമതര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കോണ്‍ഗ്രസുമായുള്ള പ്രാദേശിക വിഷയങ്ങള്‍ തുടക്കത്തിലേ പറഞ്ഞുതീര്‍ക്കാനും ലീഗിന് സാധിച്ചു.

മുസ്ലിം ലീഗിന്റെ തേരോട്ടം

മുസ്ലിം ലീഗിന്റെ തേരോട്ടം

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ സിറ്റിങ് സീറ്റുകള്‍ മുസ്ലിം ലീഗിന് നിലനിര്‍ത്താന്‍ സാധിച്ചു. തര്‍ക്കം നിലനിന്നിരുന്ന മക്കരപറമ്പ്, പൊന്‍മുണ്ടം പഞ്ചാത്തുകളില്‍ ഒറ്റയ്ക്ക് ഭരണം പിടിക്കാനുമായി. തിരൂര്‍ നഗരസഭ എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിച്ചതില്‍ മുഖ്യ പങ്ക് മുസ്ലിം ലീഗിനാണ്. ഇവിടെ ലീഗ്, കോണ്‍ഗ്രസ് വിമതരും ജയിച്ചിട്ടുണ്ട്.

എല്‍ഡിഎഫിനെ 18ലേക്ക് ഒതുക്കി

എല്‍ഡിഎഫിനെ 18ലേക്ക് ഒതുക്കി

മലപ്പുറം ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളില്‍ 57 എണ്ണമായിരുന്നു 2015ല്‍ ലീഗിനൊപ്പമുണ്ടായിരുന്നത്. ഇത് 73 ആക്കി വര്‍ധിപ്പിക്കാന്‍ ഇത്തവണ മുസ്ലിം ലീഗിന് സാധിച്ചു. 37 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന എല്‍ഡിഎഫിനെ 18ലേക്ക് ഒതുക്കി. മലപ്പുറത്തെ 16 പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മലബാറില്‍ 38 പഞ്ചായത്തുകള്‍ യുഡിഎഫ് അധികം നേടി. കൂട്ടിലങ്ങാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഇനി യുഡിഎഫ് ഭരിക്കും.

കോഴിക്കോടും മുന്നേറ്റം

കോഴിക്കോടും മുന്നേറ്റം

ആര്‍എംപി സഖ്യത്തിലൂടെ വടകരയിലെ രണ്ട് പഞ്ചായത്തുകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫിന് സാധിച്ചു. കോഴിക്കോട് അഞ്ച് പഞ്ചായത്തുകളാണ് യുഡിഎഫിന് അധികം കിട്ടിയത്. കൊടയത്തൂരും കാരശേരിയിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹകരണം യുഡിഎഫിന് നേട്ടമായി. നരിക്കുനി എല്‍ഡിഎഫിന് നഷ്ടമായി. ഫറോക്ക്, രാമനാട്ടുകര, പയ്യോളി മുന്‍സിപ്പാലിറ്റികളും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു.

മറ്റു ജില്ലകളിലും ലീഗ് കരുത്ത്

മറ്റു ജില്ലകളിലും ലീഗ് കരുത്ത്

കാസര്‍കോട് ജില്ലയില്‍ ജില്ലാ പഞ്ചായത്തില്‍ ചെങ്കള യുഡിഎഫിന് നഷ്ടമായി. ദേലമ്പാടി തിരിച്ചുപിടിക്കുകയും ചെയ്തു. കണ്ണൂര്‍ കോര്‍പറേഷനില്‍ ലീഗ് മല്‍സരിച്ച 18 ഡിനിഷനില്‍ 14ലും ജയിച്ചു. പാലക്കാട് ജില്ലയില്‍ ഒമ്പത് പഞ്ചായത്തുകള്‍ അധികമായി പിടിക്കാന്‍ യുഡിഎഫിന് കഴിഞ്ഞതും ലീഗ് കരുത്തിലാണ്.

വയനാട്ടില്‍ ക്ഷീണം

വയനാട്ടില്‍ ക്ഷീണം

വയടാന് യുഡിഎഫിന് ക്ഷീണമാണ്. ജില്ലാ പഞ്ചായത്തും കല്‍പ്പറ്റ നഗരസഭയും നഷ്ടമായി. പക്ഷേ 8 പഞ്ചായത്തുകള്‍ കൂടി യുഡിഎഫിന് കീഴിലായി. വെള്ളമുണ്ട പഞ്ചായത്ത് ലീഗിന് നഷ്ടമായി. മലപ്പുറത്ത്് 2015ല്‍ നഷ്ടമായ പഞ്ചായത്തുകള്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചു എന്നത് ലീഗിന് നേട്ടമാണ്. വെല്‍ഫെയര്‍ ബന്ധത്തിലെ പ്രശ്‌നം ലീഗ് അവസാനിപ്പിച്ച വേളയിലും കോണ്‍ഗ്രസില്‍ പരസ്യമായ തര്‍ക്കം തുടരുകയായിരുന്നു.

കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു

കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ തന്നെ പികെ കുഞ്ഞാലിക്കുട്ടിയെ ചുമതല ഏല്‍പ്പിക്കുകയാണ് ലീഗ് ആദ്യം ചെയ്തത്. തൊട്ടുപിന്നാലെയാണ് വെല്‍ഫെയറിനെ ഇടതുപാളയത്തില്‍ നിന്ന് അകറ്റി കൂടെ നിര്‍ത്തിയത്. ഇക്കാര്യത്തില്‍ ലീഗിനും സമസ്തയിലും അതൃപ്തിയുണ്ടായിരുന്നെങ്കിലും മറുവാദം ഉന്നയിക്കുന്നവരുടെ അഭിപ്രായവും ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിച്ചത് നേട്ടമായി.

ഇനി സംസ്ഥാന രാഷ്ട്രീയത്തില്‍

ഇനി സംസ്ഥാന രാഷ്ട്രീയത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടി കൂടുതല്‍ സജീവമാകുമെന്നാണ് വിവരം. മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണിത്. ലോക്‌സഭാംഗത്വം കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുമെന്നും സൂചനയുണ്ട്. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചേക്കും. മാത്രമല്ല, യുഡിഎഫ് ജയിച്ചാല്‍ ലീഗിന് അതുല്യമായ ഭരണ പങ്കാളിത്തം ഉറപ്പിക്കുകയാണ് ലീഗ് ലക്ഷ്യം.

മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...

കോട്ടയത്ത് കിങ് മേക്കറായി ബിജെപി; ഭരണം ത്രിശങ്കുവില്‍, ജോസിന്റെ തേരില്‍ കുതിച്ചെങ്കിലും...കോട്ടയത്ത് കിങ് മേക്കറായി ബിജെപി; ഭരണം ത്രിശങ്കുവില്‍, ജോസിന്റെ തേരില്‍ കുതിച്ചെങ്കിലും...

English summary
PK Kunjalikutty Leadership gifted huge Victory for Muslim League in Kerala Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X