കേരളത്തില്‍ സർക്കാർ നിയമനങ്ങള്‍ പോലും അത്യന്തം വിഭാഗീയമായി: ആനന്ദ്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കലയും കാലവും എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദും ടി പി രാജീവനും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ സംവദിച്ചു. വികസനം, ജനാധിപത്യം, രാഷ്ട്രീയപാര്‍ട്ടികള്‍, ഇന്ത്യയും പാക്കിസ്ഥാനും എന്നീ വിഷയങ്ങളില്‍ ടിപി രാജീവന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ആനന്ദ് മറുപടി പറഞ്ഞു.

തീപ്പൊരിയായി പ്രകാശ് രാജ് വീണ്ടും.. സംഘികളുടെ മർമ്മത്തിന് അടി.. നിങ്ങൾ കല്ലെറിയൂ.. കത്തിച്ച് കളയൂ!

വികസനത്തിന് അനുകൂലമായി സംസാരിച്ച ആനന്ദ് നെഹ്‌റുവിന്റെ മാതൃകാ ലിബറല്‍ ജനാധിപത്യ ഭരണകാലത്ത് മുന്നോട്ടുവന്ന പോസിറ്റീവായ പ്രൊജക്ടുകളെപറ്റിയും സംസാരിച്ചു. അണക്കെട്ട് നിര്‍മാണം ഒരു ആവശ്യഘടകം തെയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈവിധ്യമാര്‍ന്ന നമ്മുടെ രാജ്യം പ്രശ്‌നങ്ങള്‍ നേരിട്ടു തുടങ്ങിയത് മൂുനാലു നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നും ഒരു മതരാജ്യമായി രൂപീകരിക്കപ്പെട്ട പാക്കിസ്ഥാന്റെ സ്ഥിതി ഇതില്‍നിന്നും വ്യത്യസ്തമാണെും അദ്ദേഹം അഭിപ്രായപ്പെട്ടു.

anand

സംസ്ഥാന നിയമനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിവരുന്ന വിഭാഗീയതയെപ്പറ്റി ആനന്ദ് സംസാരിച്ചു. മൗലീക സങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നില്ലെും അദ്ദേഹം പറഞ്ഞു. ഇന്ന് ജനാധിപത്യ രാജ്യത്തുപോലും ജീവിക്കാനും അഭിപ്രായങ്ങള്‍ പറയാനും ഭയമാണ്. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതിനുശേഷം മാറ്റേണ്ടിയിരുന്ന പലതും മാറ്റാന്‍ കഴിയാതിരുതിന് കാരണം അ്ന്ന അതൊരു ആവശ്യമായി തോന്നിയിരുന്നില്ല എന്നതാണ്. എന്നാല്‍ ഇന്നത്തെ സാമൂഹ്യ അവസ്ഥയില്‍ അവയൊക്കെ നടക്കേണ്ടിയിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനയല്ല ഇന്ത്യയാണ് സുഹൃത്ത്, സഹായിക്കണം, പ്രത്യേക താല്‍പര്യമെടുക്കണമെന്ന് മാലിദ്വീപ് അംബാസഡര്‍

English summary
Government placement in kerala is depend up on communalism says anand

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്