കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് വണ്‍ പ്രവേശനം: ജൂലായ് 11 മുതല്‍ അപേക്ഷിക്കാം, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലായ് 11 മുതല്‍ അപേക്ഷിച്ച് തുടങ്ങാം. ജൂലായ് 18ന് ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പ്രവേശത്തിനുള്ള വിഞ്ജാപനം സര്‍ക്കാര്‍ പുറത്തുവിട്ടു. ജൂലായ് 21ന് ട്രൈയല്‍ അലോട്ട്‌മെന്റ് നടക്കുന്നതാണ്. ആദ്യ അലോട്ട്‌മെന്റ് തീയതി ജൂലായ് 27ന് ആണ്.

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

plus

മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2022 സെപ്തംബര്‍ 30 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും. www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രവേശത്തിന് അപേക്ഷ സമര്‍പ്പിത്തേണ്ടത്.

സ്പോര്‍ട്ട്സ് ക്വാട്ട അഡ്മിഷന്‍

സ്പോര്‍ട്ട്സ് ക്വാട്ട അഡ്മിഷന്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആയിരിക്കും. ആദ്യ ഘട്ടത്തില്‍ സ്പോര്‍ട്ട്സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ്പോര്‍ട്ട്സ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂള്‍/കോഴ്സുകള്‍ ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

നിങ്ങളോടവര്‍ കടക്കുപുറത്തെന്ന് പറയുന്നുണ്ടെങ്കില്‍, അവര്‍ ഭയപ്പെടുന്നുണ്ടെന്ന് ഉറപ്പാണ്; ഹരീഷ് പേരടിനിങ്ങളോടവര്‍ കടക്കുപുറത്തെന്ന് പറയുന്നുണ്ടെങ്കില്‍, അവര്‍ ഭയപ്പെടുന്നുണ്ടെന്ന് ഉറപ്പാണ്; ഹരീഷ് പേരടി

പ്രധാന മാറ്റങ്ങള്‍

അക്കാദമിക് മികവിന് മുന്‍ തൂക്കം നല്‍കുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങള്‍ ഈ വര്‍ഷം നടപ്പിലാക്കുന്നു.
1.നീന്തല്‍ അറിവിനു നല്‍കി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.

2 ഓരോ വിദ്യാര്‍ത്ഥിയുടേയും W G P A
(Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്.

W G P A സൂത്രവാക്യത്തില്‍ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്.
W G P A ഏഴ് ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകര്‍ക്ക് തുല്യ പോയിന്റ് ലഭിച്ചാല്‍ W G P A സൂത്രവാക്യത്തില്‍ ആദ്യഭാഗം കൂടുതല്‍ ഉള്ളത് റാങ്കില്‍ മുന്നില്‍ ഉള്‍പ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.
3.ടൈ ബ്രേക്കിങിന് - എന്‍.റ്റി.എസ്.ഇ. (നാഷണല്‍ ടാലന്റ് സെര്‍ച് പരീക്ഷയിലെ) മികവിനൊപ്പം ഈ വര്‍ഷം പുതിയതായി
എന്‍.എം.എം.എസ്.എസ്.ഇ (നാഷണല്‍ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് സ്‌കീം പരീക്ഷ ),
യു.എസ്.എസ്., എല്‍.എസ്.എസ്. പരീക്ഷകളിലെ മികവുകള്‍ കൂടി ഉള്‍പ്പെടുത്തി.
4.മുഖ്യഘട്ടത്തിലെ അലോട്ട്മെന്റുകളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നായി വര്‍ദ്ധിപ്പിച്ചു.
5.മുഖ്യഘട്ടം മുതല്‍ തന്നെ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവും താല്‍ക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.
6.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.

7 തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.
ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 % കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.
8.കൊല്ലം, എറണാകുളം, തൃശ്ശ്യൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.
9. മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഇല്ല.
10. കഴിഞ്ഞ അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും ഉള്‍പ്പടെ ആകെ 81 താല്‍ക്കാലിക ബാച്ചുകള്‍ ഈ വര്‍ഷം ഉണ്ടാകുന്നതാണ്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി

പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാര്‍ത്ഥികള്‍ക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകള്‍ ആണ് ഉള്ളത്. ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകള്‍ ആണ് വി.എച്ച്. എസ്.ഇ യില്‍ ഉള്ളത്. ഈ അദ്ധ്യയന വര്‍ഷത്തില്‍ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ് )

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

പ്രകാരമുള്ള 47 സ്‌കില്‍ കോഴ്സുകളാണ് വി.എച്ച്. എസ്.ഇ സ്‌കൂളുകളില്‍ നടപ്പിലാക്കുക. ഈ വര്‍ഷം നിലവിലുള്ള കോഴ്സുകളിലെ കാലികമായ മാറ്റങ്ങള്‍ക്ക് പുറമെ പുതിയ 3 എന്‍.എസ്.ക്യു.എഫ് കോഴ്സുകള്‍ കൂടി വി.എച്ച്. എസ്.ഇ യില്‍ ലഭ്യമാക്കുന്നതാണ്.

English summary
Plus One Admission Notification released: Online application can be submitted from July 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X