വിവാഹ വാഗ്ദാനം നൽകി 62കാരിയെ മൂന്നുവർഷം ലൈംഗികമായി പീഡിപ്പിച്ച 57കാരൻ അറസ്റ്റിൽ;സംഭവം മലപ്പുറത്ത്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: 62കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുഴക്കാട്ടിരി പുതുമന നെച്ചിക്കാട്ടില്‍ സദാനന്ദനെ(57)യാണ് പെരിന്തൽമണ്ണ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

പൊട്ടിത്തെറിച്ച് കുമ്മനം,എല്ലാം പിണറായിക്കറിയാം!കടകംപള്ളി മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കണം

കൊച്ചി മെട്രോയിൽ ഇന്ന് സ്നേഹ യാത്ര, നാളെ മുതൽ എല്ലാവർക്കുമായി മെട്രോ കൂകിപ്പായും...

പട്ടികജാതി വിഭാഗത്തിൽപ്പെട്ട, മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയായ 62കാരിയാണ് തന്നെ പലതവണ സദാനന്ദൻ പീഡിപ്പിച്ചെന്ന് കാണിച്ച് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. തന്നെ വിവാഹം കഴിക്കാമെന്ന ഉറപ്പുനൽകി 2012 മുതൽ 2015 വരെ മൂന്നുവർഷത്തോളം പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് 62കാരിയുടെ പരാതി.

rape

വിവാഹ വാഗ്ദാനം നൽകി പലസ്ഥലങ്ങളിൽ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയതിന് പുറമേ പലതവണ തന്റെ കൈയിൽ നിന്നും പണം വാങ്ങിയതായും ഇവരുടെ പരാതിയിലുണ്ട്. സ്ത്രീയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസമാണ് സദാനന്ദനെ പിടികൂടിയത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, എഎസ്പി സുജിത് ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. സദാനന്ദനെ മഞ്ചേരി പട്ടികജാതി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

English summary
police arrested 57 year old man in a rape case.
Please Wait while comments are loading...