ബൈക്ക് മോഷ്ടിച്ച് പോകുന്നതിനിടെ ഒരു കിലോമീറ്റര്‍ അകലെ പ്രതി ബൈക്കില്‍നിന്ന് മറിഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയെ പോലീസ് കയ്യോടെ പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കഴിഞ്ഞ 18 ന് പുലര്‍ച്ചെയാണ് പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയിലെ മാട്ടറക്കലുള്ള ഒരു വീട്ടില്‍ നിന്നും ബൈക്ക് മോഷണം പോയത്. മോഷണംപോയ വീടിന്റെ ഒരു കിലോമീറ്റര്‍ അകലെ മോഷണം പോയ ബൈക്ക് അപകടത്തില്‍പ്പെട്ട് കിടക്കുന്നതു കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സി.ഐ ടി.എസ്.ബിനുവിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഷാഡോ പൊലീസ് ടീം നടത്തിയ അന്വേഷണത്തിലാണ് മോഷണ കേസിലുള്‍പ്പെട്ട പ്രതി ബൈക്കിടിച്ച് പരിക്കുപറ്റി പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുന്നതറിഞ്ഞത്.

മലപ്പുറം പോത്തുകല്ലിലെ അമ്പതിലേറെ സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു

തുടര്‍ന്ന് പൊലീസ് പ്രതിയെ നിരീക്ഷണത്തില്‍ വെക്കുകയും ചികിത്സക്കു ശേഷം അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തു. പാലക്കാട്, നാട്ടുകല്‍, ആലുവ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്റ്റേഷന്‍ പരിധികളില്‍ നടന്ന ബൈക്ക് മോഷണ കേസുകളിലുള്‍പ്പെട്ട പാലക്കാട് ജില്ലയിലെ ചെത്തല്ലൂര്‍ സ്വദേശി ആനക്കുഴി വീട്ടില്‍ ബാബുരാജ് എന്ന ബാബുവിനെ (27) ആണ് പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

img

ബൈക്ക് മോഷണം നടത്തിയ പ്രതി പാലക്കാട് ജില്ലയിലെ ചെത്തല്ലൂര്‍ സ്വദേശി ബാബുരാജ് എന്ന ബാബു.

അറസ്റ്റുചെയ്ത പ്രതി മലപ്പുറം ജില്ലയിലും അയല്‍ ജില്ലകളിലുമായി നടന്ന മറ്റു മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സൈബര്‍ സെല്ലിന്റെയും വിരലടയാള വിദഗ്ദ്ധരുടെയുമം സഹായത്തോടെ അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ സംഘത്തലവനായ സി.ഐ ടി.എസ്.ബിനു അറിയിച്ചു. അറസ്റ്റുചെയ്ത പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

പെരിന്തല്‍മണ്ണ സി.ഐയുടെ നേതൃത്വത്തില്‍ എസ്.ഐ വി.കെ.കമറുദ്ദീന്‍, അഡീഷണല്‍ എസ്.ഐ വേലായുധന്‍, ടൗണ്‍ ഷാഡോ ടീം അന്വേഷണ ഉദ്യോഗസ്ഥരായ എന്‍.ടി.കൃഷ്ണകുമാര്‍, പി.എന്‍.മോഹനകൃഷ്ണന്‍, സി.പി.മുരളി, എം.മനോജ്, ദിനേശ് കിഴക്കേക്കര, നെവില്‍ പാസ്‌കല്‍, ജയന്‍.പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police arrested the thief who ran away from hospital as he met accident on the way

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്