കോഴിക്കോട് ലിഫ്റ്റ് ഓപ്പറേറ്ററെ പോലീസുകാരനും സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിച്ചു

 • Posted By: NP Shakeer
Subscribe to Oneindia Malayalam
cmsvideo
  കോഴിക്കോട് ലിഫ്റ്റ് ഓപ്പറേറ്ററെ പോലീസുകാരൻ മർദ്ദിക്കുന്ന വീഡിയോ

  കോഴിക്കോട്: മലാപറമ്പ് ഇഖ്റ ഹോസ്പിറ്റലിൽ ലിഫ്റ്റ് ഓപ്പറേറ്ററെ പൊലീസുകാരനും സഹോദരനും ചേർന്ന് ക്രൂരമായി മർദിച്ചു. മെഡിക്കൽ കോളെജ് സ്വദേശി അക്ഷയ് കാന്തിനെയാണ് (26) എആർ ക്യാമ്പിലെ പൊലീസുകാരനായ മുസ്തഫയും അയാളുടെ സഹോദരനും പിഡബ്ല്യുഡി ജീവനക്കാരനുമായ മുഹമ്മദും ചേർന്ന് മർദിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

  ikrahospital

  മുസ്തഫയുടെ പിതാവ് ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിന് ഭക്ഷണവുമായി എത്തിയതായിരുന്നു പൊലീസുകാരനും സഹോദരനും. ഇവർ രോഗികൾക്ക് മാത്രമുള്ള ലിഫ്റ്റിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഓപ്പറേറ്റർ ഇതിന് അനുവദിച്ചില്ല. രോഗികൾ അല്ലാത്തവരും ഈ ലിഫ്റ്റിൽ പോകുന്നത് കണ്ടിട്ടുണ്ടല്ലോ എന്നു പറഞ്ഞ് പൊലീസുകാരൻ തർക്കിച്ചു. എന്നാൽ രോഗികൾക്കുള്ള ലിഫ്റ്റിൽ ഭക്ഷണവുമായി പോകാൻ കഴിയില്ലെന്ന് ഓപ്പറേറ്റർ പറഞ്ഞു. തുടർന്ന് പൊലീസുകാരൻ ഓപ്പറേറ്ററെ മർദിക്കുകയായിരുന്നു.

  നായയുടെ കഴുത്തില്‍ കുരീപ്പുഴ എന്ന ബോര്‍ഡ് .... ഇതും ആവിഷ്കാര സ്വാതന്ത്രം... കലിപ്പടങ്ങാതെ സംഘികള്‍

  അക്ഷയ് ഇഖ്റ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. അക്ഷയിന്റെ പരാതിയിൽ പൊലീസുകാരനും സഹോദനുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. തന്നെ മർദ്ദിച്ചെന്ന പൊലീസുകാരന്റെ പരാതിയിൽ അക്ഷയിന് എതിരെയും കേസെടുത്തിട്ടുണ്ട്.

  നികേഷ് കുമാറിന്റെ 'ആമി' ചർച്ചയെ കൊന്ന് കൊല വിളിച്ച് മാധ്യമപ്രവർത്തക! വർഗീയത വിറ്റ് കാശാക്കുന്നു!

  English summary
  police attacked lift operator; CCTV footage leaked,police filed complaint against the accused

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്