ആക്ഷന്‍ ഹീറോ പോലീസ്, ഗുണ്ട വിനുവിനായി പോലീസിന്റെ തകര്‍പ്പന്‍ സംഘട്ടനം, പക്ഷേ ഇത്തവണയും രക്ഷപ്പെട്ടു

  • Written By: Vaisakhan
Subscribe to Oneindia Malayalam

ചെന്നൈ: സിനിമാസ്റ്റൈലില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച ഗുണ്ടാസംഘത്തെ പോലീസ് പിടികൂടിയത് അതിസാഹസികമായി. മലയാളി ഗുണ്ടാത്തലവന്‍ വിനുവിന്റെ സംഘത്തിലെ 73 പേരെയാണ് ഒറ്റ റെയ്ഡിലൂടെ പോലീസ് അറസ്റ്റ് ചെയ്തത്. തീപ്പാറുന്ന ആക്ഷന്‍ കാഴ്ച്ചവച്ചാണ് പോലീസ് പലരെയും പിടിച്ചത്. എന്നാല്‍ ഇത്രയൊക്കെ ചെയ്‌തെങ്കിലം വിനു രക്ഷപ്പെടുകയായിരുന്നു. പിടികൂടിയവര്‍ പിടികിട്ടാപുള്ളികളായി വിലസിയിരുന്ന കൊടുംകുറ്റവാളികളാണ്. ചെന്നൈയില്‍ വച്ചായിരുന്നു അറസ്റ്റ്.

ചൂളൈമേട്ടില്‍ നടന്ന പിറന്നാളാഘോഷത്തിന് മദ്യപിച്ച് ലക്കുകെട്ട ഗുണ്ടകള്‍ റോഡില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കത്തിയും വാളുമെല്ലാം എടുത്തുള്ള ഇവരുടെ പരാക്രമങ്ങള്‍ അതിരുകടന്നതോടെ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും ഗുണ്ടകളോടൊപ്പം നേരത്തെ തന്നെ വേഷം മാറിയെത്തിയ പോലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ദാവൂദ് ഇബ്രാഹിം എന്ന വിളിപ്പേര്

ദാവൂദ് ഇബ്രാഹിം എന്ന വിളിപ്പേര്

ചില്ലറക്കാരനല്ല വിനു എന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടില്‍ എത്തി താമസിക്കുന്ന വിനുവിനെ പിടികൂടാന്‍ പ്രയാസമായത് കൊണ്ട് ദാവൂദ് ഇബ്രാഹിം എന്ന് വിളിപ്പേരാണ് പോലീസ് നല്‍കിയത്. എട്ടിലധികം കൊലപാതക കേസുകളില്‍ പ്രതിയാണ് വിനു. പല തവണ പോലീസിന്റെ കണ്‍മുന്നില്‍ കൂടിയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടിരുന്നത്.

ഓപ്പറേഷന്‍ ബര്‍ത്ത്‌ഡേ

ഓപ്പറേഷന്‍ ബര്‍ത്ത്‌ഡേ

അടുത്തകാലത്താണ് എന്തുവിലകൊടുത്തും വിനുവിനെ പിടിക്കണമെന്ന് പോലീസ് തീരുമാനിച്ചുറപ്പിച്ചത്. ഇതിനായുള്ള പദ്ധതിയുടെ രഹസ്യപേരായിരുന്നു ഓപ്പറേഷന്‍ ബര്‍ത്ത്‌ഡേ. ഒരാഴ്ച്ച മുമ്പ് അറസ്റ്റ് ചെയ്ത മദന്‍ എ്ന്ന ഗുണ്ടയാണ് വിനു പിറന്നാള്‍ ആഘോഷം നടത്തുന്നുണ്ടെന്ന് പോലീസിനെ അറിയിച്ചത്. നഗരത്തിലെ എല്ലാ ഗുണ്ടകളും ആഘോഷത്തിനായി എത്തുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് പോലീസ് തന്ത്രങ്ങള്‍ മെനഞ്ഞത്.

സിനിമാസ്‌റ്റൈല്‍

സിനിമാസ്‌റ്റൈല്‍

സിനിമാസ്‌റ്റൈലിലായിരുന്നു വിനു പിറന്നാള്‍ ആഘോഷം നടത്തിയിരുന്നത്. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചാണ് വിനു ആഘോഷം തുടങ്ങിയത്. മദ്യവും ബിരിയാണിയും ഒപ്പമുണ്ടായിരുന്നു. ആഘോഷം തകര്‍ക്കുന്നതിനിടെയാണ് പോലീസ് തോക്കുമായി രംഗത്തെത്തിയത്. കുടിച്ച് ബോധം പോയ പലര്‍ക്കും ഓടാന്‍ പോലും കഴിഞ്ഞില്ല. ഇത് പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു.

ആക്ഷന്‍ ഹീറോ പോലീസ്

ആക്ഷന്‍ ഹീറോ പോലീസ്

വിനുവിന് പരിചയം പോലുമില്ലാത്ത ഗുണ്ടകള്‍ പാര്‍ട്ടിയുണ്ടായിരുന്നത് പോലീസിന് ഗുണം ചെയ്യുകയായിരുന്നു. ഗുണ്ടകളേക്കാള്‍ അധികം പോലീസുകാരെയും കൂട്ടിയാണ് ഇവര്‍ സ്ഥലത്തെത്തിയത്. ലോറിത്താവളത്തിന് സമീപം സിനിമയെ വെല്ലുന്ന തരത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കാഴ്ച്ചവച്ചാണ് പോലീസ് ഗുണ്ടാസംഘങ്ങളെ കീഴടക്കിയത്. തോക്കുചൂണ്ടിയതോടെ ഗുണ്ടകള്‍ നാലുപാടും ചിതറിയോടുകയായിരുന്നു.

നീന്തി രക്ഷപ്പെട്ടു

നീന്തി രക്ഷപ്പെട്ടു

ഇത്രയും പേരെ പിടികൂടുന്നതിനിടയ്ക്ക് വന്ന ചില അശ്രദ്ധയാണ് വിനുവിന്റെ രക്ഷപ്പെടലിലേക്ക് നയിച്ചത്. ആഘോഷവേദിയുടെ സമീപത്തെ തടാകം പോലീസുകാര്‍ നേരത്തെ ശ്രദ്ധിച്ചിരുന്നില്ല. ഇതിലേക്ക് എടുത്ത് ചാടിയാണ് വിനുവും കുറച്ച് അനുയായികളും രക്ഷപ്പെട്ടത്. പോലീസിനൊപ്പം നാട്ടുകാരും ചേര്‍ന്നാണ് ഇത്രയും പേരെ പിടിച്ചത്. പോലീസുകാര്‍ ഇതിന് നാട്ടുകാരോട് നന്ദി പറഞ്ഞിട്ടുണ്ട്.

English summary
goons arrested in chennai city

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്