കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിയടങ്ങാതെ പോലീസ്; ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച ആമിക്കെതിരെ പോലീസ് കേസ്‌

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആളുമാറി കസ്റ്റഡിയിലെടുക്കുകയും ഒടുവില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ട യുവാവായിരുന്നു വാരാപ്പുഴയിലെ ശ്രീജിത്ത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ ലോക്കല്‍ വെച്ച് പോലീസ് മര്‍ദ്ദിക്കുയായിരുന്നു. മര്‍ദ്ദനത്തേ തുടര്‍ന്ന ശ്രീജിത്ത് കൊല്ലപ്പെട്ടതോടെ വന്‍ പ്രതിഷേധമാണ് കേരളത്തില്‍ ഉടലെടുത്തത്. സംഭവത്തില്‍ എസ്പിയെ അടക്കം പ്രതിചേര്‍ക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

എസ്പിയെ രണ്ടുവട്ടം ചോദ്യം ചെയ്ത് ശേഷം നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോള്‍. പോലീസുകാരെ പ്രതിക്കൂട്ടിലാക്കുന്ന 18 മുറിവുകളായിരുന്നു ശ്രീജിത്തിന്റെ ശരീരത്തില്‍ കണ്ടെത്തിത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഉള്‍പ്പടേ വന്‍ ജനകീയ പ്രതീഷേധമാണ് പോലീസിനും സര്‍ക്കാറിനും നേരിടേണ്ടി വന്നത്. ഇപ്പോഴിതാ അതേ വാരാപ്പുഴ പോലീസ് വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുന്നു. ശ്രീജിത്തിന്റെ വിടിനും സമീപം ലഘുലേഖകള്‍ വിതരണം ചെയ്തു എന്ന കുറ്റത്തില്‍ ആമിക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

ആമി

ആമി

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും, ഷൈനയുടേയും മകളാണ് ആമി. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീടിനു സമീപം ലഘലേഖകള്‍ വിതരണം ചെയ്തു എന്നം കുറ്റം ചുമത്തിയാണ് ആമിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ആമിയോടൊപ്പം ശ്രീജിത്ത്, നഹാസ്, അനാമി, നിഷാദ്, അഭിലാഷ്, ദിയിഷ, റഹ്മ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

വിവരം ശേഖരിക്കല്‍

വിവരം ശേഖരിക്കല്‍

ശ്രീജിത്തിന്റെ വീടിനു സമീപത്തുള്ള പ്രദേശത്താണ് ആമിയും സുഹൃത്തുക്കളും നോട്ടീസ് വിതരണം നടത്തിയത്. വീടുകളില്‍ കയറിയിറങ്ങി ചര്‍ച്ചകളും വിവരം ശേഖരിക്കലും നടത്തിയാരുന്ന വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മ എന്ന പേരില്‍ എട്ടുപേരടങ്ങുന്ന സംഘം നോട്ടീസ് വിതരണം നടത്തിയത്.

സ്വയംപ്രതിരോധം

സ്വയംപ്രതിരോധം

കേരളം ഇന്ന് പോലീസ് കസ്റ്റഡി മരണങ്ങളുടേയും കൊലപാതകങ്ങളുടേയും കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് തുടങ്ങുന്ന പോസ്റ്റര്‍ ജനങ്ങളോട് സ്വയം പ്രതിരോധത്തിന് തയ്യാറാവാന്‍ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ ഞാറാഴ്ച്ചയായിരുന്നു മൂന്ന് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും അടങ്ങുന്ന സംഘം ദേവസ്വം പാടത്ത് നോട്ടീസ് വിതരണം നടത്തിയത്.

തിരച്ചില്‍

തിരച്ചില്‍

ആദിവാസി, ദലിത്, മുസ്ലിം വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കെതിരെയാണ് അക്രമങ്ങള്‍ നടക്കുന്നതെന്നും ഇതിനെതിരെ പ്രതിരോധിക്കാന്‍ തയ്യാറാവുക എന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. സംഘം പ്രദേശത്ത് ചിലവഴിച്ചതായി പോലീസിന് വിവരം ലഭിച്ചതോടെ ഇവര്‍ക്കായുള്ള തിരച്ചലിലായിരുന്നു പോലീസ്. ഒടുവില്‍ ആമിക്കും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുക്കുകയായിരുന്നു പോലീസ്.

തൂത്തുക്കുടിയും

തൂത്തുക്കുടിയും

രണ്ട് പുറങ്ങളിലായിട്ടുള്ള നോട്ടിസില്‍ ശ്രീജിത്തിന്റെ മരണത്തിന് പുറമെ തൂത്തുകുടിയിലെ പോലീസ് അതിക്രമങ്ങളും വ്യക്തമായി പരാമര്‍ശിച്ചു. ജൂണ്‍ 10 മുതല്‍ വരാപ്പുഴയില്‍ വിദ്യാര്‍ത്ഥി-യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രചാരണ ക്യാംപെയ്‌ന് ആരംഭിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. കസ്റ്റഡി മരണത്തേ തുടര്‍ന്ന് പോലീസിനും സര്‍ക്കാറിനും എതിരെ ഉയര്‍ന്ന വികാരം മുതലെടുക്കാന്‍ നടത്തിയ നീക്കമാണ് ഇതെന്നാണ് പോലീസ് കരുതുന്നത്

കള്ളക്കേസ്

കള്ളക്കേസ്

വരാപ്പുഴ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആമി പ്രതികരിച്ചു. നടപടി പോലീസിന്റെ ബ്രഹ്മണിക്കല്‍ ഹിന്ദുത്വ അജണ്ടയെ തുറന്നു കാട്ടുന്നു. ശ്രീജിത്തിന്റെ വീട് കഴിഞ്ഞ ദിവസം കൂട്ടായ്മ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു. പ്രദേശത്ത് പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതിന്റേയും സ്വയം പ്രതിരോധത്തിന്റേയും ആവശ്യകതയെക്കുറിച്ചാണ് പ്രതിരോധം നടത്തിയതെന്നും ആമി പ്രതികരിച്ചു

English summary
police case against aami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X