ഇതാണ് പിണറായി പോലീസ്; ആദ്യം കട അടിച്ച് തകർത്തു, അരിശം തീരാതെ പച്ചക്കറിക്ക് മുകളിലൂടെ ജീപ്പ് പായിച്ചു

  • By: Desk
Subscribe to Oneindia Malayalam

പള്ളൂരുത്തി: പോലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളായിരുന്നു അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷവും പോലീസിന്റെ അതിക്രമങ്ങൾക്ക് അറുതിയുണ്ടായിരുന്നില്ല. പോലീന്റെ ക്രൂരത അവസാനിപ്പില്ല എന്നതിന്റെ ഉദാഹരണമാണ് പള്ളുരുത്തിയിൽ നിന്ന് പുറത്തു വരുന്ന റിപ്പോർട്ട്.

റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ പോലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പോലീസിനെതിരെയുള്ള ആരോപണം. അരിശം തീരാഞ്ഞ് പച്ചക്കറികള്‍ക്കു മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി. പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ജനങ്ങൾ നോക്കി നിൽക്കെയാണ് പോലീസിന്റെ ക്രൂരത.

പോലീസ് ക്രൂരത

പോലീസ് ക്രൂരത

സുബൈര്‍ എന്നയാളുടെ കടയുടെ മുന്നില്‍ റോഡരികില്‍ പച്ചക്കറികള്‍ നിരത്തിവച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. ള്ളുരുത്തി എസ്.ഐ. ബിബിനാണ് പച്ചക്കറികളെല്ലാം റോഡിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് ആരോപണം. സഹായിക്കാനായി ജീപ്പ് ഡ്രൈവറഉം ഒപ്പം ചേർന്നു. ധാരാളം പച്ചക്കറികൾ ജീപ്പിലിട്ട് പോലീസ് കൊണ്ടുപോയെന്നും പരാതി ഉയരുന്നുണ്ട്.

ചെയ്തത് കേസെടുക്കുക മാത്രം

ചെയ്തത് കേസെടുക്കുക മാത്രം

അതേസമയം പച്ചക്കറികള്‍ റോഡില്‍ വച്ച് വിറ്റതിന് കേസ് എടുക്കുക മാത്രമാണുണ്ടായതെന്ന് പള്ളുരുത്തി എസ്.ഐ. ബിബിന്റെ വാദം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പച്ചക്കറികളില്‍ ജീപ്പ് കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിർദേശം നേരത്തെ ലഭിച്ചിരുന്നു

നിർദേശം നേരത്തെ ലഭിച്ചിരുന്നു

തക്കാളി, വഴുതനങ്ങ, സവാള, വെള്ളരിക്ക, വെണ്ടക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് പോലീസ് വലിച്ചെറിഞ്ഞത്. റോഡരികില്‍ വച്ച് പച്ചക്കറികള്‍ വില്‍ക്കരുതെന്ന് കുറച്ചു ദിവസം മുമ്പ് പോലീസ് നേരത്തെ കടയുടമയോട് നിര്‍ദേശിച്ചിരുന്നുവെന്ന് കടയുടമ സുബൈർ പറയുന്നു.

സാധനങ്ങൾ വലിച്ചെറിഞ്ഞു

സാധനങ്ങൾ വലിച്ചെറിഞ്ഞു

പോലീസിന്റെ നിർദേശം ലഭിച്ചതിനെ തുടർ‌ന്ന് പച്ചക്കറികള്‍ കടയിലാണ് വച്ചിരുന്നതെന്ന് സുബൈര്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ച പോലീസ് ഒന്നും പറയാതെ സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായും സുബൈര്‍ പറഞ്ഞു.

English summary
Police destroy man's vegetable shop
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്