Get Updates
Get notified of breaking news, exclusive insights, and must-see stories!

എടാ, എടീ, നീ എന്നീ വാക്കുകള്‍ വേണ്ട; മാന്യമായി പെരുമാറണം; പൊലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുവരുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. തിരുവനന്തപുരത്ത് പിങ്ക് പൊലീസ് അച്ഛനെയും മകളെയും പരസ്യ വിചാരണ ചെയ്തതും പിഞ്ചുകുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്തതും ചെറി ഉദാഹരണങ്ങളാണ്.

ചില പൊലീസുകാര്‍ ചെയ്യുന്ന കൊള്ളരുതായ്മയ്ക്ക് സംസ്ഥാനത്തെ മൊത്തം പൊലീസുകാരും ഇതിന്റെ പഴി കേള്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാവേണ്ട പെരുമാറ്റത്തെ കുറിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.

kerala

എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒപ്പം വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി. പൊതുജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് പെരുമാറുന്ന രീതികള്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിര്‍ദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും. പത്ര-ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊതുജനമധ്യത്തില്‍ സേനയുടെ സല്‍പ്പേരിന് അവമതിപ്പും അപകീര്‍ത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

പിറന്നാൾ ദിനത്തിൽ ആരാകരെ ത്രില്ലടിപ്പിച്ച് മഞ്ജുവിന്റെ പുതിയ പ്രഖ്യാപനം.. അയിഷയുടെ പോസ്റ്റർ ലുക്ക് പുറത്ത്

അതേസമയം, സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ ചില പെരുമാറ്റം സേനയ്ക്ക് ആകെ ചീത്തപ്പേര് സൃഷ്ടിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു തിരുവനന്തപുരത്ത് പിങ്ക് പൊലീസിന്റെ പ്രവൃത്തി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അച്ഛനെയും മകളെയും നടുറോഡില്‍ മോഷണ കുറ്റം ആരോപിച്ച് പരസ്യവിചാരണ ചെയ്യുകയായിരുന്നു. എന്നാല്‍ കാണാതായെന്ന് പറഞ്ഞ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ ലഭിക്കുകയായിരുന്നു,

Recommended Video

cmsvideo
    Kerala police behaving rudely to youngsters

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+