കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്; ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെടുത്തു, ആയുധങ്ങളും

Google Oneindia Malayalam News

തിരുവനന്തപുരം: ഹര്‍ത്താലിനിടെ പോലീസിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നെടുമങ്ങാട് വ്യാപക റെയ്ഡ്. ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. വാളുകളും കഠാരകളുമാണ് കണ്ടെടുത്തത്. പോലീസ് അന്വേഷിച്ചുചെന്ന പ്രതി ഇവിടെ താമസിച്ചിരുന്നുവെന്നും സൂചന ലഭിച്ചു. ആയുധങ്ങള്‍ക്ക് പുറമെ ഹൈഡ്രജന്‍ പെറോക്‌സൈഡും പോലീസ് കണ്ടെത്തി.

Sa

ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്. ബിജെപി പിന്തുണയോടെ ശബരിമല കര്‍മസിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് സംഘര്‍ഷമുണ്ടായിരുന്നു. കടയടപ്പിക്കാനെത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ കൂടുതല്‍ ബിജെപി പ്രവര്‍ത്തകരെത്തി പോലീസുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. പോലീസിന് നേരെ ബോംബേറുമുണ്ടായി. നാല് ബോംബുകളാണ് പോലീസിന് നേരെ എറിഞ്ഞത്. ആര്‍എസ്എസ് ജില്ലാ പ്രചാരകായ പ്രവീണ്‍ ആണ് പോലീസിന് നേരെ ബോംബെറിഞ്ഞതെന്ന് സിസിടിവി പരിശോധനയില്‍ വ്യക്തമായിരുന്നു.

പ്രവീണ്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ താസമിക്കുന്നുണ്ടെന്ന വിവരംലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. പ്രവീണിന് ലഭിച്ച ഒരു കൊറിയറിന്റെ രസീത് പോലീസിന് ഇവിടെ നിന്ന് കിട്ടി.

ഒഡീഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ബിജെഡി, ബിജെപിക്ക് പ്രതീക്ഷഒഡീഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ബിജെഡി, ബിജെപിക്ക് പ്രതീക്ഷ

പ്രവീണ്‍ ഒളിവിലാണ്. ഇയാളെ ഒളിവില്‍ താമസിപ്പിക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തുവെന്നാരോപിച്ച് നൂറനാട് സ്വദേശി വിഷ്ണുവിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പോലീസ് കസ്റ്റഡിയിലാണ്.

English summary
Police raided in RSS office at Nedumangad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X