Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശബരീനാഥനാണ് മുഖ്യസൂത്രധാരൻ', പ്രതികൾ വിമാനത്തിൽ കയറും മുൻപ് വിളിച്ചുവെന്ന് റിമാന്റ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുളള വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥന് എതിരെയുളള പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ ശബരീനാഥനാണ് മുഖ്യമന്ത്രിക്കെതിരെയുളള വിമാനത്തിലെ പ്രതിഷേധത്തില്‍ മുഖ്യസൂത്രധാരനെന്നാണ് പോലീസ് കണ്ടെത്തല്‍.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ സംഭവത്തിന് മുന്‍പായി ശബരീനാഥനെ പലതവണ ബന്ധപ്പെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ വിരോധം വെച്ച് പ്രതികള്‍ വിമാനത്തിനുളളില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വിളിച്ച് മുഖ്യമന്ത്രിക്ക് നേരെ നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ച് പാഞ്ഞടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പോലീസ് വഞ്ചിയൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.

ks sabari

കേസില്‍ ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. ശബരീനാഥനെ കസ്റ്റഡിയില്‍ ലഭിക്കണം എന്നുളള പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവിലാണ് കോടതി വിധി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം ശബരീനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. അരലക്ഷം രൂപയുടെ ബോണ്ടും ജാമ്യം അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ശബരീനാഥന്‍ ഫോണ്‍ ഹാജരാക്കുകയും വേണം.

ഇത് നമ്മുടെ ടൊവിയുടെ നായികയല്ലേ... ഹോട്ട് ലുക്കിലാണല്ലോ, ശരണ്യ ഫോട്ടോസ് പൊളിച്ചു

ശബരീനാഥന് ജാമ്യം നല്‍കുന്നതിനെതിരെ പോലീസ് ശക്തമായ വാദിച്ചിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ നടന്ന വധശ്രമത്തിന്റെ ഗൂഢാലോചനയിലെ മാസ്റ്റര്‍ ബ്രെയിന്‍ ശബരീനാഥന്‍ ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ആസൂത്രണം നടന്ന വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെടുക്കാനും മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യാനും ശബരീനാഥനെ കസ്റ്റഡിയില്‍ വേണം എന്നും പോലീസ് ആവശ്യപ്പെട്ടു. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിച്ച ശബരീനാഥന്‍ ഫോണ്‍ ഇപ്പോള്‍ തന്നെ കോടതിക്ക് കൈമാറാന്‍ തയ്യാറാണ് എന്നും അറിയിച്ചു. കള്ളക്കേസും വ്യാജ അറസ്റ്റും പിണറായി വിജയന്റെ അടിമ പോലീസ് കയ്യിൽ വെച്ചാ മതിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പ്രതികരിച്ചു. ഈ കള്ളക്കേസിന്റെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയനാണ് എന്നും സമരം ഏത് രാജാവിനെതിരെയാണെങ്കിലും വേണ്ടി വന്നാൽ ഇനിയും നടത്തുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+