കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയാറില്‍ മാലിന്യം: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

പെരിയാറില്‍ മാലിന്യം: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

  • By Desk
Google Oneindia Malayalam News

കളമശേരി: കഴിഞ്ഞ ദിവസം പെരിയാറില്‍ മാലിന്യം കലര്‍ന്ന് ഒഴുകിയതിനെ തുടര്‍ന്ന് മാലിന്യം നിറയുന്നതിന്റെ കാരണമന്വേഷിച്ച് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധന നടത്തി. ഇടമുള- എടയാര്‍ മേഖലയില്‍ പരിശോധന. പെരിയാറിലെ മലിനജലത്തെ കുറിച്ചും മത്സ്യ നാശത്തെകുറിച്ചും നിരവധി പരാതികളുണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരിശോധന.

പറവൂര്‍ തഹസില്‍ദാര്‍ എം.എച്ച്. ഹരീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വിറോണ്‍മെന്റല്‍ എന്‍ജിനിയര്‍ ശ്രീലക്ഷ്മി, അസിസ്റ്റന്റ് എന്‍ജിനിയര്‍ നോബി ജോര്‍ജ്, ഇറിഗേഷന്‍ നാവിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ബിസ്മി ഷഫ്‌ന, പറവൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, ഏലൂര്‍ കടുങ്ങല്ലൂര്‍ വില്ലേജ് ഓഫീസര്‍മാര്‍, വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എന്‍ജിനിയര്‍, പറവൂര്‍ താലൂക്ക് വികസന സമിതി അംഗങ്ങള്‍, ഏലൂര്‍ കളമശേരി നഗരസഭകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയന്‍ പരിശോധനയില്‍ പങ്കെടുത്തു.

periyar

പെരിയാറിലേക്ക് ഏതെങ്കിലും വ്യവസായശാലകളില്‍ നിന്ന് മാലിന്യം ഒഴുകുണ്ടൊ, ഇതിനായി പെരിയാറിലേക്ക് കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ടൊ, ഗാര്‍ഹിക മാലിന്യം ഒഴുക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെ, അറവു മാലിന്യം എവിടെ നിന്നൊക്കെ പുഴയിലേക്ക് എത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. പരിശോധനാ ഫലങ്ങള്‍ അതാത് വകുപ്പ് തലവന്മാര്‍ റിപ്പോര്‍ട്ടാക്കി പറവൂര്‍ തഹസില്‍ദാര്‍ക്ക് നല്‍കും. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് ജില്ലാ കലക്ര്‍ക്ക് സമര്‍പ്പിക്കും.

English summary
Pollution in periyal, officials inspected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X