മേള പണക്കൊഴുപ്പിനു വഴിമാറി; കോമരവേഷംകെട്ടി നിര്‍ധന വിദ്യാര്‍ഥി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: കലോത്സവങ്ങള്‍ പണക്കൊഴുപ്പിന്റെ മേളകളാവുമ്പോള്‍ കോമര വേഷംകെട്ടി ചെലവു ചുരുക്കാന്‍ നിര്‍ബന്ധിതനാവുന്ന നിര്‍ധനനനായ വിദ്യാര്‍ഥി. സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് ഇത്തവണ പുതുതായി ആരംഭിച്ച സാംസ്‌കാരികോത്സവത്തിന് ഒരു ചിത്രകാരന്‍ ക്യാന്‍വാസില്‍ പകര്‍ത്തിയതായിരുന്നു ഹൃദയം സ്പര്‍ശിക്കുന്ന ഈ ചിത്രം.

ഐ ലീഗ്: ഗോകുലത്തിന്റെ കോഴിക്കോട്ടെ ആദ്യ മത്സരം സമനിലയില്‍

ഇതടക്കം ആറു ക്യാന്‍വാസുകളെ ഒറ്റ ക്യാന്‍വാസാക്കി ആറു പേര്‍ ചേര്‍ന്നു ചിത്രം വരച്ചു സാംസ്‌കാരികോത്സവത്തെ വര്‍ണാഭമാക്കി. 58ാമത് സ്‌കൂള്‍ കലോത്സവത്തെ ഓര്‍മിപ്പിച്ച് 58 കലാകാരന്‍മാര്‍ പിന്നീട് ക്യാന്‍വാസില്‍ വര്‍ണങ്ങള്‍ കോറിയിട്ടു. പേരാമ്പ്രയ്ക്ക് ഉറക്കമില്ലാത്ത പകലന്തികള്‍ സമ്മാനിച്ച് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഹയര്‍ സെക്കന്‍ഡറി മൈതാനിയില്‍ തുടക്കമായി.

logo

വിദ്യാഭ്യാസ ഉപഡയരക്ടർ ഇ കെ സുരേഷ്കുമാർ പതാക ഉയർത്തി. പ്രിൻസിപ്പൽ എസ്.വി.ശ്രീജൻ, പ്രധാനാദ്ധ്യാപകൻ ബി.രമേശ് ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്നു മീഡിയ സെൻററിന്റെ ഉദ്ഘാടനം വി.എഛ്.എസ്.സി. അസി.ഡയരക്ടർ എം.സെൽവ മണിയും നിർവ്വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സൺ വി.ആലീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുധീർ ബാബു പ്രസംഗിച്ചു.

kalolsavam

പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ റവന്യു ജില്ലാ കലോത്സവത്തിനു തുടക്കം കുറിച്ചു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടർ ഇ.കെ.സുരേഷ് കുമാർ പതാക ഉയർത്തുന്നു

വിഎച്ച്എസ് സി അസി. ഡയരക്ടർ എം.സെൽവ മണി വര്‍ണോത്സവം  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയരക്ടർ ഇ കെ സുരേഷ്കുമാർ, വി.ആലീസ് മാത്യു, വടകര ഡി.ഇ.ഒ.സദാനന്ദൻ, പ്രിൻസിപ്പൽ എസ് വി ശ്രീജൻ, പി.ടി.എ. പ്രസിഡന്റ് പരാണ്ടി മനോജ്, കെ.സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. വരച്ച ചിത്രങ്ങൾ വിദ്യാലയ അധികൃതർക്കു കൈമാറി. ഇത് സ്കൂളിലെ ആർട്ട് ഗാലറിയിൽ സൂക്ഷിക്കും.

English summary
poor student in ''komaram'' outlook

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്