കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിനു പുറകെ ഒന്നായി സ്ത്രീകള്‍ പ്രതിബന്ധങ്ങള്‍ മറികടക്കുന്നു: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Google Oneindia Malayalam News

തിരുവനന്തപുരം: വനിതാ നിയമസഭാ സാമാജികരുടെ ദേശീയ സമ്മേളനം - 2022 രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി കേരള നിയമസഭയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുമ്പോള്‍ ദേശീയ വനിതാ നിയമസഭാംഗങ്ങളുടെ സമ്മേളനം നടത്തുന്നത് ഉചിതമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.

പി ശശിയെ കൊണ്ടുവന്ന് കേസ് അട്ടിമറിക്കുന്നു: ദിലീപിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസുകാർ പോയിട്ടില്ല: നുസുർപി ശശിയെ കൊണ്ടുവന്ന് കേസ് അട്ടിമറിക്കുന്നു: ദിലീപിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസുകാർ പോയിട്ടില്ല: നുസുർ

'ആസാദി കാ അമൃത് മഹോത്സവ'ത്തിന് കീഴില്‍ നാം ഒരു വര്‍ഷത്തിലേറെയായി അനുസ്മരണ പരിപാടികള്‍ നടത്തുന്നു. വിവിധ ചടങ്ങുകളിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം പോയകാലവുമായി ബന്ധപ്പെടാനും നമ്മുടെ റിപ്പബ്ലിക്കിന്റെ അടിത്തറ സ്വയം കണ്ടെത്താനുമുള്ള അവരുടെ അഭിനിവേശത്തെയാണു വെളിവാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

kovind

നമ്മുടെ സ്വാതന്ത്ര്യ സമരേതിഹാസത്തില്‍ സ്ത്രീകള്‍ സുപ്രധാന പങ്ക് വഹിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. കോളനിവാഴ്ചയുടെ ചൂഷണച്ചങ്ങലകളില്‍ നിന്ന് മോചനം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ദീര്‍ഘകാലം മുമ്പേ തുടക്കം കുറിച്ചിരുന്നു. 1857, അതിന്റെ ആദ്യകാല ആവിഷ്‌കാരങ്ങളിലൊന്നായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പോലും, എതിര്‍ചേരിയില്‍ പുരുഷന്മാര്‍ മാത്രമുണ്ടായിരുന്നപ്പോള്‍, ഇന്ത്യയുടെ പക്ഷത്ത് ധാരാളം വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. റാണി ലക്ഷ്മിഭായിയായിരുന്നു അവരില്‍ ഏറ്റവും ശ്രദ്ധേയയായത്. എന്നാല്‍ അവരെപ്പോലെ അനീതി നിറഞ്ഞ ഭരണത്തിനെതിരെ ധീരമായി പോരാടിയ നിരവധി പേര്‍ ഉണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം മുതല്‍ ക്വിറ്റ് ഇന്ത്യ വരെ ഗാന്ധിജി നയിച്ച നിരവധി സത്യാഗ്രഹ കാമ്പെയ്‌നുകളില്‍ സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തമുണ്ടായിരുന്നു.

ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന്‍ സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍

ആദ്യത്തെ സ്ത്രീ സത്യഗ്രഹികളില്‍ കസ്തൂര്‍ബയും ഉള്‍പ്പെട്ടിരുന്നു. ഗാന്ധിജിയെ അറസ്റ്റ് ചെയ്തപ്പോള്‍, ഉപ്പുകുറുക്കാന്‍ ദണ്ഡിയിലേക്കു നടത്തിയ യാത്രയില്‍ സരോജിനി നായിഡുവിന് നേതൃസ്ഥാനം കൈമാറാനാണ് അദ്ദേഹം തീരുമാനിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ വനിതകളില്‍ ഒരാള്‍ കമലാദേവി ചതോപാധ്യായയാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ മാഡം ഭിക്കാജി കാമയുടെയും ക്യാപ്റ്റന്‍ ലക്ഷ്മി സേഗാളിന്റെയും സഹപ്രവര്‍ത്തകരുടെയും വീരത്യാഗങ്ങളും അദ്ദേഹം അനുസ്മരിച്ചു. നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങള്‍ പറഞ്ഞു തുടങ്ങിയാല്‍ പ്രചോദനമേകുന്ന നിരവധി പേരുകളാണ് ഓര്‍മ്മയില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അവയില്‍ ചിലതു മാത്രമേ ഒരാള്‍ക്കു പരാമര്‍ശിക്കാന്‍ കഴിയൂമെന്നും രാഷ്ട്രപതി പറഞ്ഞു.

പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും, വ്യത്യാസമേതുമില്ലാതെ, സാര്‍വത്രിക വോട്ടവകാശം ഉറപ്പാക്കുന്ന ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞ രാഷ്ട്രപതി, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആധുനിക ജനാധിപത്യ രാജ്യമായ അമേരിക്കയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം നേടിയെടുക്കാന്‍ സ്വാതന്ത്ര്യത്തിനുശേഷം ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടി വന്നുവെന്നും ചൂണ്ടിക്കാട്ടി. യുണൈറ്റഡ് കിംഗ്ഡത്തിലെ സഹോദരിമാരും ഇതിനായി ഏറെനാള്‍ കാത്തിരുന്നു. അതിനുശേഷവും യൂറോപ്പിലെ സാമ്പത്തികമായി മുന്നേറിയ പല രാജ്യങ്ങളും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നു.

എന്നാല്‍, ഇന്ത്യയില്‍ പുരുഷന്മാര്‍ വോട്ട് ചെയ്യുകയും സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്ത ഒരു കാലവും ഉണ്ടായിരുന്നില്ല. ഇത് രണ്ടു കാര്യങ്ങളാണ് എന്റെ മനസ്സിലേക്കു കൊണ്ടുവരുന്നത്. ഒന്നാമതായി, ഭരണഘടനാ ശില്‍പ്പികള്‍ക്ക് ജനാധിപത്യത്തിലും ബഹുജനങ്ങളുടെ ജ്ഞാനത്തിലും അഗാധമായ വിശ്വാസമുണ്ടായിരുന്നു. അവര്‍ ഓരോ പൗരനെയും സ്ത്രീയെന്നോ, ജാതിയിലെയോ ഗിരിവര്‍ഗങ്ങളിലെയോ അംഗമെന്നോ വേര്‍തിരിച്ചു കാണാതെ, പൗരനായിത്തന്നെ കണക്കാക്കി. മാത്രമല്ല, നമ്മുടെ പൊതുഭാഗധേയം രൂപപ്പെടുത്തുന്നതില്‍ ഓരോരുത്തര്‍ക്കും തുല്യമായ അഭിപ്രായമുണ്ടെന്ന് അവര്‍ കണക്കുകൂട്ടി. രണ്ടാമതായി, പുരാതനകാലം മുതല്‍, ഈ ഭൂമി സ്ത്രീയെയും പുരുഷനെയും തുല്യരായി കാണുന്നു - അവരൊന്നിച്ചല്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ അപൂര്‍ണരാണ്.

ഒന്നിനു പുറകെ ഒന്നായി വിവിധ മേഖലകളില്‍ സ്ത്രീകള്‍ നിലവിലെ പ്രതിബന്ധങ്ങള്‍ മറികടക്കുകയാണെന്നു രാഷ്ട്രപതി പറഞ്ഞു. സായുധസേനയിലെ അവരുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. 'സ്റ്റെം' (STEMM) എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന, ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, ഗണിതശാസ്ത്രം, നിര്‍വഹണം തുടങ്ങിയ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രതിസന്ധിയുടെ ആ മാസങ്ങളില്‍ രാഷ്ട്രത്തിന് കാവല്‍ നിന്ന കൊറോണ യോദ്ധാക്കളില്‍ സ്ത്രീകളാകും പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ കേരളം എല്ലായ്പ്പോഴും അതിന്റെ ന്യായമായ വിഹിതത്തേക്കാള്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഈ സംസ്ഥാനത്തെ സ്ത്രീകള്‍ നിസ്വാര്‍ത്ഥമായ പരിചരണത്തിന്റെ ഒരു മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
President Ramnath Kovind inaugurated National Conference of Women Members in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X