കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുരോഹിതന്‍ സ്ത്രീപീഡകന്‍, പള്ളിയുടെ പശ്ചാത്തലത്തില്‍ വെള്ളമടി'; പൃഥ്വിയുടെ കടുവയ്ക്കെതിരെ വിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ കഥ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് കോട്ടയം പാലാ സ്വദേശിയായ കുരുവിനാക്കുന്നേല്‍ ജോസ് പരാതിയുമായി എത്തിയതോടെ അവസാനം നിമിഷം വരെ കോടതി നടപടികള്‍ നേരിട്ടതിന് ശേഷമായിരുന്നു ചിത്രത്തിന്റെ റിലീസ്.

ഒടുവില്‍ സെന്‍സർ ബോർഡ് നിർദേശപ്രകാരം പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന് മാറ്റിയതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം വലിയ സ്വീകാര്യതയോടെ മുന്നേറുമ്പോഴും ചിത്രം മുന്നോട്ട് വെക്കുന്ന വിഷയങ്ങളില്‍ വിമർശനവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്.

ഗുജറാത്തില്‍ പോരാട്ടം മോദിയോടാവരുത്: 24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രംഗുജറാത്തില്‍ പോരാട്ടം മോദിയോടാവരുത്: 24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം

സിനിമയിലെ ഒരു ക്രിസ്ത്യന്‍ പുരോഹിതനെ സ്ത്രീപീഡകനായി

സിനിമയിലെ ഒരു ക്രിസ്ത്യന്‍ പുരോഹിതനെ സ്ത്രീപീഡകനായി ചിത്രീകരിച്ചതും ആ അച്ചനെ പള്ളി മുറ്റത്തു ഇട്ടു തല്ലുന്ന സീൻ ചിത്രീകരിക്കാനായി പള്ളി വിട്ടു കൊടുത്ത ഇടവക ഭാരവാഹികളുടെ നടപടിയുമാണ് ജോജി കോലഞ്ചേരി എന്നയാള്‍ വിമർശിക്കുന്നത്. നമ്മുടെ പാലാ എന്ന ഫേസ്ബുക്ക് പേജുകളില്‍ ഉള്‍പ്പടെ ഈ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

പ്രത്യേകിച്ചു പണിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് രാവിലെ

''പ്രത്യേകിച്ചു പണിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് രാവിലെ തന്നെ പ്രിത്വിരാജിന്റെ 'കടുവ' സിനിമ കാണാൻ പോയി.. 'താന്തോന്നി 2' എന്ന് റിവ്യൂ ഒറ്റവാക്കിൽ പറയാം.. എങ്കിലും ചില കാര്യങ്ങൾ കൂടി എഴുതാം. മിക്ക സിനിമയിലെയും പോലെ സ്ത്രീ പീഡകനായ ഒരു പള്ളീലച്ചൻ ഈ സിനിമയിലും ഉണ്ട്. ആ അച്ചനെ പള്ളി മുറ്റത്തു ഇട്ടു തല്ലുന്ന സീൻ ചിത്രീകരിക്കാനായി പള്ളി വിട്ടു കൊടുത്ത വികാരി അച്ചനോടും പള്ളിക്കമ്മിറ്റിയോടുമുള്ള എന്റെ നന്ദി അറിയിക്കുന്നു''-എന്നാണ് കുറിപ്പില്‍ പറയുന്നത്

എന്ത് തോന്നിവാസം കാണിച്ചു സിനിമ പിടിച്ചാലും സാരമില്ല

എന്ത് തോന്നിവാസം കാണിച്ചു സിനിമ പിടിച്ചാലും സാരമില്ല സ്വന്തം പള്ളി സിനിമയിൽ വന്നാൽ മതി എന്നുള്ള അത്യാഗ്രഹം അച്ചന്മാർക്കും സഭാ മക്കൾക്കും ഉള്ളതുകൊണ്ട് ഇതും ഇതിനപ്പുറവും ഇനിയും സിനിമകളിൽ കാണാം. പാലാ കുരിശു പള്ളിയെ ബാക്ക്ഗ്രൗണ്ട് ആക്കി നല്ല വെള്ളമടി സീനൊക്കെ വെച്ചു പാലാക്കാരെയും വാനോളം ഉയർത്തിയിട്ടുണ്ട് സിനിമയിൽ. സഭാ പിതാക്കന്മാരോടൊക്കെയുള്ള നായകന്റെ മാസ്സ് ഡയലോഗും ആവശ്യത്തിന് ചേർത്തിട്ടും ഉണ്ട്.

ചുരുക്കം പറഞ്ഞാൽ പാലാ അച്ചായന്മാർക്ക് രോമാഞ്ചം

ചുരുക്കം പറഞ്ഞാൽ പാലാ അച്ചായന്മാർക്ക് രോമാഞ്ചം കൊള്ളാൻ പാകത്തിന് ഒരു തേങ്ങായും ഇല്ലാ ഈ സിനിമയിൽ. തിരക്കഥാകൃത്തിനോടാണ്.. വല്ല കാലത്തും നടക്കുന്ന പള്ളീൽ അച്ചന്മാരുടെ ഒറ്റപ്പെട്ട സംഭവങ്ങളൊക്കെ സിനിമയിൽ കാണിക്കാൻ എടുക്കുന്ന ഉത്സാഹമൊക്കെ, ദിവസവും നടക്കുന്ന ഉസ്താദുമാരുടെ ലീലാവിലാസങ്ങളിലും കാണിക്കണം. അതും സിനിമയിലൊക്കെ കാണിക്കണം.- എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധിയാളുകള്‍ ഈ കുറിപ്പിന് അിടയില്‍ പ്രതികരണവുമായി എത്തിയിട്ടുമുണ്ട്.

അതേസമയം, ചിത്രത്തിലെ ഒരു പ്രധാന രംഗത്ത് നായകന്‍

അതേസമയം, ചിത്രത്തിലെ ഒരു പ്രധാന രംഗത്ത് നായകന്‍ പറയുന്ന ഡയലോഗിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി കാമ്പുള്ള ഒരു വിമർശനവും മറ്റൊരാള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. 'ഭിന്നശേഷിക്കാരായ കുട്ടികൾ ജനിക്കുന്നതു മാതാപിതാക്കളുടെ കയ്യിലിരിപ്പിൻ്റെ ഫലമാണെന്ന കുര്യച്ചൻ്റെ സംഭാഷണം കടുത്ത മനുഷ്യാവകാശ ലംഘനവും മാനവിക വിരുദ്ധവുമാണ്.' എന്നാണ് മുഹമ്മദ് സാദിഖ് എന്നയാള്‍ സിനിഫിലെ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അത്തരം കുട്ടികളുള്ള ഒരുപാട് മാതാപിതാക്കളെ അറിയാം

അത്തരം കുട്ടികളുള്ള ഒരുപാട് മാതാപിതാക്കളെ അറിയാം. അവരുടെ പ്രശ്നങ്ങൾ നേരിട്ടു കണ്ടിട്ടുണ്ട്. ഒരായുസ്സു മുഴുവൻ അനുഭവിച്ചാലും തീരാത്തതാണ് അവരുടെ വേദന. അങ്ങനെയുള്ള മക്കൾ ജീവിച്ചിരിയ്ക്കുമ്പോൾ സമാധാനത്തോടെ മരിയ്ക്കാൻ പോലും പറ്റില്ല അവർക്ക്.
അവരുടെ ഉന്നമനത്തിനായി കോഴിക്കോട് സർവ്വശിക്ഷാ അഭിയാന് കീഴിൽ എ.കെ.അബ്ദുൽ ഹക്കീമും സഹപ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾക്കു മാത്രമായി നടത്തുന്ന

ഭിന്നശേഷിക്കാരായ കുട്ടികൾക്കു മാത്രമായി നടത്തുന്ന വിദ്യാലയങ്ങളുണ്ട്. ഹൈലി പൊളിറ്റിക്കലായ പൃഥ്വിരാജ്, എത്രയും വേഗം ഈ സംഭാഷണം കട്ട് ചെയ്തു കളയാൻ ഇടപെടണം. പറ്റുമെങ്കിൽ ' ഭിന്നശേഷിക്കാരായ കുട്ടികളുള്ള വീടുകളോ വിദ്യാലയങ്ങളോ സന്ദർശിക്കണം. തിരക്കഥാകൃത്ത് ജിനു വി അബ്രഹാമിനെയും സംവിധായകൻ ഷാജി കൈലാസിനെയും കൂട്ടണം.ഒന്നു കൂടി: ആ സീനിൽ അഭിനയിച്ച ആ കുട്ടിയുടെ മാതാപിതാക്കളോട് മാപ്പു പറയണം.- എന്നും സാദിഖ് കുറിപ്പില്‍ പറയുന്നു.

ഒരു രക്ഷയുമില്ലാത്ത ലുക്ക്, പൊളി തന്നെ: ഷോർട്സില്‍ ആറാടി മാളവിക മേനോന്‍

English summary
Prithviraj's film kaduva faced criticize from A section of netizens : Pala Christians have no pride
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X