ദിലീപിനും പ്രതികള്‍ക്കും ഇനിയുള്ള കടമ്പകള്‍... മുന്നോട്ടുള്ള യാത്ര ദുഷ്‌കരം, എന്താവും ക്ലൈമാക്‌സ്?

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചതോടെ ഇനിയൊന്തെക്കെ സംഭവിക്കുമെന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് വൈകീട്ട് 3.45 ഓടെയാണ് കുറ്റപത്രം അന്വേഷണസംഘം കൈമാറിയത്. ഇതോടെ ഏറെ നാളുകളായുള്ള അഭ്യൂഹങ്ങള്‍ക്കുമാണ് വിരാമമായിരിക്കുന്നത്.
കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ആകെയുള്ള 14 പ്രതികളില്‍ രണ്ടു പേര്‍ മാപ്പുസാക്ഷികളാവും. പോലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹ തടവുകാരനായ വിപിന്‍ ലാല്‍ എന്നിവരെയാണ് മാപ്പുസാക്ഷിയാക്കിയത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ കേസിലെ പ്രധാന സാക്ഷിയാവും. 385 സാക്ഷിമൊഴികളും 12 രഹസ്യമൊഴികളുമുള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ദിലീപിനെയും സുനിയെയും കൂടാതെ വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ളി, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. കേസിലെ നിര്‍ണായക ഘട്ടമായ കുറ്റപത്രം നല്‍കിയതോടെ ഇനിയെന്തൊക്കെയായിരിക്കും നടക്കുകയെന്നതാണ് പലര്‍ക്കും അറിയാനുള്ളത്.

കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും

കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും

കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയെന്നതാണ് ഇനിയുള്ള നടപടി ക്രമം. ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിനെയടക്കം മുഴുവന്‍ പ്രതികളെയും സമന്‍സ് അയച്ച് കോടതിയിലേക്ക് വിളിപ്പിക്കും.
തുടര്‍ന്നു ഇവിടെ വച്ചാണ് കുറ്റപത്രത്തിലുള്ള കാര്യങ്ങള്‍ ഇവരെ വായിച്ചു കേള്‍പ്പിക്കുക.

 സെഷന്‍സ് കോടതിയിലേക്ക്

സെഷന്‍സ് കോടതിയിലേക്ക്

കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചതിനു ശേഷമുള്ള അടുത്ത നടപടിക്രമങ്ങള്‍ സെഷന്‍സ് കോടതിയിലായിരിക്കും നടക്കുക. കേസിന്റെ വിചാരണ നടക്കുന്നത് സെഷന്‍സ് കോടതിയിലായിരിക്കും.
എന്നാല്‍ സെഷന്‍സ് കോടതിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ എന്നു തുടങ്ങുമെന്ന് വ്യക്തമായി പറയാനാവില്ല. കാരണം നിലവിലുള്ള കേസുകളുടെ വിചാരണ കഴിഞ്ഞ ശേഷമാണോ ഈ കേസ് പരിഗണിക്കുകയെന്ന കാര്യത്തിലും സംശയമുണ്ട്.

ജില്ലാ ജഡ്ജീ തീരുമാനിക്കും

ജില്ലാ ജഡ്ജീ തീരുമാനിക്കും

നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രാധാന്യം കൂടി പരിഗണിച്ചു ജില്ലാ ജഡ്ജിയാവും കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ എന്നു തുടങ്ങുമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയെന്നാണ് വിവരം.
വിചാരണ എപ്പോള്‍ തുടങ്ങണമെന്നത് ജില്ലാ ജഡ്ജിയുടെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. ജില്ലാ ജഡ്ജിയുടെ തീരുമാനം വന്ന ശേഷം മാത്രമേ കേസിലെ വിചാരണ എന്നു മുതലാണ് തുടങ്ങുകയെന്ന് പ്രഖ്യാപിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ അത് ഉടന്‍ തന്നെ ഉണ്ടാവുമോയെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല.

പ്രധാന കേസുകള്‍ പരിഗണിക്കാറുണ്ട്

പ്രധാന കേസുകള്‍ പരിഗണിക്കാറുണ്ട്

കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അടക്കമുള്ള ചില കേസുകള്‍ അതിവേഗ കോടതിയിലും സെഷന്‍സ് കോടതിയിലും വിചാരണയ്‌ക്കെടുത്ത സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ഇതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട കേസിലും വിചാരണ ഉടനുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രോസിക്യൂട്ടര്‍ ആര്?

പ്രോസിക്യൂട്ടര്‍ ആര്?

കേസിന്റെ വിചാരണ വേളയില്‍ പ്രോസിക്യൂട്ടറായി ആരു വരുമെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. അതുപോലെ തന്നെ വിചാരണ സമയത്ത് ദിലീപിനായി വാദിക്കുക നിലവിലെ അഭിഭാഷകനായ രാമന്‍ പിള്ള തന്നെയായിരിക്കുമോയെന്നും അറിയേണ്ടിയിരിക്കുന്നു. ദിലീപിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിക്കൊടുത്ത രാമന്‍ പിള്ള തന്നെയാവും വിചാരണവേളയിലും വാദിക്കുകയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ഇനി തെളിവുകള്‍ സംസാരിക്കും

ഇനി തെളിവുകള്‍ സംസാരിക്കും

വിചാരണ വേളയില്‍ തെളിവുകളായിരിക്കും ഇനി സംസാരിക്കുക. പോലീസ് നിരത്തുകളെ തെളിവുകളെ എങ്ങനെ അതിജീവിക്കാന്‍ കഴിയുമെന്നതാണ് ഇനി ദിലീപിനു മുന്നിലുള്ള വെല്ലുവിളി.
കേസില്‍ ദിലീപിന് ശിക്ഷ വാങ്ങിച്ചുകൊടുക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് ഉറപ്പാണ്. ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത പല തെളിവുകളും കുറ്റപത്രത്തിലുണ്ടെന്ന് നേരത്തേ അന്വേഷണസംഘം സൂചിപ്പിച്ചതു തന്നെ ഇതിനു അടിവരയിടുന്നു.

പോലീസിന് നിര്‍ണായക കേസ്

പോലീസിന് നിര്‍ണായക കേസ്

ഈ കേസുമായി ബന്ധപ്പെട്ട് പോലീസിന് ഏറെ വിമര്‍ശനങ്ങളാണ് നേരിട്ടത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി ബി സന്ധ്യ എന്നിവര്‍ ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നുവെന്ന് ദിലീപ് തന്നെ പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പോലീസിന് ഏറെ പ്രാധാന്യമുള്ള കേസ് കൂടിയാണിത്.
തങ്ങളുടെ ഭാഗം ശരിയാണെന്ന് തെളിയിക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവും. ഇവയെ അതിജീവിക്കണമെങ്കില്‍ ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ നന്നായി പാടുപെടേണ്ടിവരും.

സമഗ്രമായ കുറ്റപത്രം

സമഗ്രമായ കുറ്റപത്രം

വളരെ സമഗ്രമായ കുറ്റപത്രമാണ് തങ്ങള്‍ തയ്യാറാക്കിയതെന്ന് അന്വേഷണസംഘം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നിരവധി സാക്ഷി മൊഴികളും രഹസ്യമൊഴികളുമെല്ലാം കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ദിലീപിനെതിരേ നിരവധി ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

കുറ്റപത്രം വൈകി

കുറ്റപത്രം വൈകി

ദിലീപ് ജയിലിലായിരുന്നപ്പോള്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ 85ാം ദിവസം ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയതോടെ പോലീസ് തീരുമാനം മാറ്റുകയായിരുന്നു.
ഇതിനു ശേഷം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും മൊഴികള്‍ രേഖപ്പെടുത്താനുമാണ് പോലീസ് ശ്രമിച്ചത്. തുടര്‍ന്ന് ഏറെ സമയമെടുത്ത് തയ്യാറാക്കിയതാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന അനുബന്ധ കുറ്റപത്രം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Procedures in Actress attacked case after Chargesheet submitted.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്