കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവന്‍ മണിയെ അപമാനിച്ചു, മണിയുടെ കുടുംബത്തെ ക്ഷണിച്ചില്ല; സംവിധായകന്‍ കമലിനെതിരെ പ്രതിഷേധം...

ചലച്ചിത്രമേളയില്‍ കലാഭവന്‍ മണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ മാക്ട ഫെഡറേഷന്റെയും എഐടിയുസിയുടെയും നേതൃത്വത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ചലച്ചിത്രമേളയില്‍ കലാഭവന്‍ മണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കലാഭവന്‍ മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം മേളയില്‍ നിന്ന് ഒഴിവാക്കിയത് കമലാണെന്നും, മണ്‍മറഞ്ഞ കലാകാരന്മാരുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങിലേക്ക് മണിയുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കൈരളി തീയേറ്ററിന് മുന്നിലായിരുന്നു മാക്ടയും എഐടിയുസിയും പ്രതിഷേധം സംഘടിപ്പിച്ചത്.

കമലിന് സ്വജനപക്ഷപാതം

കമലിന് സ്വജനപക്ഷപാതം

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന കലാഭവന്‍ മണിയുടെ ശ്രദ്ധേയമായ ചിത്രം മേളയില്‍ നിന്നൊഴിവാക്കി, പകരം സിബി മലയിലിന്റെ ആയിരത്തിലൊരുവന്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നില്‍ കമലിന്റെ സ്വജനപക്ഷപാതമാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.

അനാദരവ് കാണിച്ചെന്നും ആക്ഷേപം

അനാദരവ് കാണിച്ചെന്നും ആക്ഷേപം

ചലച്ചിത്രമേളയില്‍ മണ്‍മറഞ്ഞ കലാകാരന്മാരുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങിലേക്ക് മണിയുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

മണി ദളിതനായതിനാലാണ് വിവേചനമെന്നും പ്രതിഷേധക്കാര്‍

മണി ദളിതനായതിനാലാണ് വിവേചനമെന്നും പ്രതിഷേധക്കാര്‍

കലാഭവന്‍ മണി ഒരു ദളിതനായതിനാലാണ് അദ്ദേഹത്തെ മരണശേഷവും അപമാനിക്കുന്നതെന്നും, കമല്‍ ഒരു വര്‍ഗിയവാദിയെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പ്രതിഷേധിച്ചത് മാക്ട ഫെഡറേഷനും എഐടിയുസിയും...

പ്രതിഷേധിച്ചത് മാക്ട ഫെഡറേഷനും എഐടിയുസിയും...

ഫെഫ്ക പ്രസിഡന്റ് സ്ഥാനവും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്ന കമല്‍ രാജി വെയ്ക്കണമെന്നും മാക്ട ഫെഡറേഷനും എഐടിയുസിയും ആവശ്യപ്പെട്ടു.

English summary
Protesters alleged that kamal has insulted Kalabhavan Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X