പ്രതിഷേധം അടങ്ങുന്നില്ല; കോഴിക്കോട് നഗരത്തില്‍ എസ് വൈഎസ് റാലി

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട് : കത്‌വ, ഉന്നാവ് സംഭവങ്ങളില്‍ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് എസ്വൈഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി നഗരത്തില്‍ റാലി സംഘടിപ്പിച്ചു. എസ് വൈ എസ് കോഴിക്കോട് നോര്‍ത്ത്, സൗത്ത് മേഖലകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറുക്കണക്കിനാളുകള്‍ പങ്കുചേര്‍ന്നു. സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച റാലി പോലീസ് ക്ലബ്ബ് വഴി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു.

ശേഷം നടന്ന പ്രതിഷേധ സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. കത്വ, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാതി-മത ഭേദമില്ലാതെ രാജ്യത്ത് നിന്നുയരുന്ന പ്രതിഷേധം ഇവിടെ മനുഷ്യത്വവും സ്‌നേഹവും മരവിച്ചിട്ടില്ലെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരില്‍ ദാരുണമായി വധിക്കപ്പെട്ട ആസിഫയെ പ്രതിഷേധത്തിന്റെ പ്രതീകമാക്കി മാറ്റി ഫാസിസ്റ്റ് ഭരണകൂത്തൈ പാഠം പഠിപ്പിക്കാന്‍ രാജ്യം തയ്യാറാകണമെന്ന് തുറാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

sys

സക്കീര്‍ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. സലാം സിറ്റി സ്വാഗതവും ഉമര്‍ മായനാട് നന്ദിയും പറഞ്ഞു. പ്രതിഷേധ റാലിക്ക് എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുല്ലക്കോയ തങ്ങള്‍, കൈരളി അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുന്നാസിര്‍സഖാഫി അമ്പലക്കണ്ടി, സക്കീര്‍ മുഖദാര്‍, സാദാത്ത് കുണ്ടുങ്ങല്‍, മാലിക് ഉസ്മാന്‍, മുജീബ് വെള്ളിമാട്കുന്ന് നേതൃത്വം നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Protest rally in Kozhikode by SYS

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്