സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കിയില്ല; കൂഡ്‌ലു ബാങ്ക് നാട്ടുകാര്‍ ഉപരോധിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: എരിയാലില്‍ പ്രവര്‍ത്തിക്കുന്ന കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് രണ്ട് തവണയായി കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയെങ്കിലും ഉപഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കാന്‍ നടപടിയുണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധം. ഇന്ന് രാവിലെ സ്ത്രീകളടക്കമുള്ളവരെത്തി ബാങ്ക് ഉപരോധിച്ചു. 15 വര്‍ഷം മുമ്പാണ് നാട്ടുകാരെ നടുക്കി കൂഡ്‌ലു ബാങ്കില്‍ കവര്‍ച്ച നടന്നത്.

നരകത്തിലെ വിറകുകൊള്ളി... മലപ്പുറത്തെ പെൺകുട്ടികളെ ചുണക്കുട്ടികളാക്കിയ സൂരജിന് 'ആങ്ങളമാരുടെ' പൊങ്കാല

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഒരു സംഘം സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തില്‍ ദിവസങ്ങള്‍ക്കകം പ്രതികളെ കണ്ടെത്താനായി. കൊള്ളയടിച്ച സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. എന്നാല്‍ വര്‍ഷങ്ങളായിട്ടും സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കാന്‍ നടപടിയുണ്ടായില്ല. അതിനിടെ ബാങ്ക് മാനേജര്‍ സ്ഥലം മാറിപ്പോകുന്നതായും വിവരമുണ്ട്.

goldjewellery

ഇന്ന് രാവിലെയാണ് സ്ത്രീകളടക്കമുള്ള നിരവധിയാളുകള്‍ ബാങ്ക് ഉപരോധിച്ചത്. മാനേജരെയും ജീവനക്കാരെയും തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

English summary
Public beseige bank for not returning the golds

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്