Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ കോണ്‍ഗ്രസ് തരംഗമോ?: എഎപി ഉപാധ്യക്ഷന്‍ പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നു

ദില്ലി: പഞ്ചാബില്‍ അധികാരത്തുടർച്ച സ്വപ്നം കാണുന്ന കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാർട്ടിയാണ്. ഇതുവരെ പുറത്ത് വന്ന സർവേകളും വ്യക്തമാക്കുന്നത് ഇതാണ്. ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ആം ആദ്മിയായിരിക്കും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുമെന്നാണ് മിക്ക സർവേകളും അഭിപ്രായപ്പെട്ടത്.

എന്നാല്‍ സംസ്ഥാനത്തെ യാഥാർത്ഥ്വം ഇതല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടി ഒരു വെല്ലുവിളിയില്ല. അവരുടെ നേതാക്കള്‍ തന്നെ ആ പാർട്ടിയില്‍ വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ആം ആദ്മിയില്‍ നിന്നും രാജിവെച്ച് വരുന്ന നേതാക്കളെ

ആം ആദ്മിയില്‍ നിന്നും രാജിവെച്ച് വരുന്ന നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് ആ പാർട്ടിയുടെ പ്രകടനത്തില്‍ അവർക്ക് തന്നെ വിശ്വാസമില്ലെന്ന് സമർത്ഥിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ വെറും അവകാശ വാദമാണെന്ന് എ എ പി പ്രതികരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി നിരവധി നേതാക്കളാണ് കെജ്രിവാളിന്റെ തട്ടകം വിട്ട് കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്.

ഇടിച്ചിടുമോ അനുശ്രീ: വർക്ക് ഔട്ട് ചിത്രങ്ങളുമായി താരം, ഏറ്റെടുത്ത് ആരാധകർ

മൊഹാലിയില്‍ നിന്നുള്ള പ്രമുഖ നേതാവായ ദേവീന്ദർ സിങ്

മൊഹാലിയില്‍ നിന്നുള്ള പ്രമുഖ നേതാവായ ദേവീന്ദർ സിങ് ബയ്ദ്വാനാണ് ഏറ്റവും അവസാനമായി എ എ പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. മൊഹാലിയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തേജനം നൽകിക്കൊണ്ടാണ് ആം ആദ്മി പാർട്ടിയുടെ മൊഹാലി യൂണിറ്റ് വൈസ് പ്രസിഡന്റ് ദേവീന്ദർ സിംഗ് ബൈദ്വാൻ തന്റെ അനുയായികൾക്കൊപ്പം വ്യാഴാഴ്ച കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്.

കോൺഗ്രസ് എം എൽ എ ബൽബീർ സിങ് സിദ്ദു അഭിപ്രായപ്പെട്ടത്

ജനസൗഹൃദ നയങ്ങളും അജണ്ടകളും കണക്കിലെടുത്താണ് പ്രതിപക്ഷ നേതാക്കൾ കോൺഗ്രസിൽ ചേരുന്നതെന്നായിരുന്നു സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പ്രാദേശിക കോൺഗ്രസ് എം എൽ എ ബൽബീർ സിങ് സിദ്ദു അഭിപ്രായപ്പെട്ടത്. ബൈദ്വാൻ കോൺഗ്രസിലേക്ക് മാറിയത് അത്തരത്തിലുള്ള ഒരു ഉദാഹരണമാണ്. രാഷ്ട്രത്തെയും ജനങ്ങളെയും സേവിച്ച ചരിത്രം കോൺഗ്രസിന് മാത്രമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മൊഹാലിയിൽ കോൺഗ്രസ് നടത്തിയ റെക്കോഡ്

മൊഹാലിയിൽ കോൺഗ്രസ് നടത്തിയ റെക്കോഡ് വികസനങ്ങളാണ് ജില്ലയിൽ എവിടെയും കാണുന്നത്. അജണ്ടയില്ലാത്ത പ്രതിപക്ഷങ്ങൾ കോൺഗ്രസിന്റെ ജനപ്രീതിയെ ചെറുക്കാനുള്ള തീരുമാനത്തിലാണ്. സർക്കാറിനെതിരെ കൂട്ടായ ശ്രമമാണ് പ്രതിപക്ഷത്തിന്റെയും ബി ജെ പിയും ആം ആദ്മിയും മാത്രമല്ല ശിരോമണി അകാലിദളും ബി എസ് പിയുമെല്ലാം അക്കൂട്ടത്തിലുണ്ട്.

വ്യാജവും പ്രശ്‌നരഹിതവുമായ അജണ്ടകളിലൂടെ ശ്രദ്ധ

വ്യാജവും പ്രശ്‌നരഹിതവുമായ അജണ്ടകളിലൂടെ ശ്രദ്ധ തിരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീവ്രശ്രമങ്ങളെക്കുറിച്ച് മൊഹാലിയിലെ ജനങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ഉറപ്പാക്കാൻ പൊതുജനങ്ങൾ ഇതിനകം തന്നെ മനസ്സ് ഉറപ്പിച്ചുകഴിഞ്ഞു, ഈ സത്യം അറിയാവുന്ന പ്രതിപക്ഷം ഞെട്ടലിലാണ്," സിദ്ദു അവകാശപ്പെട്ടു.

എ എ പിക്കെതിരെ ആഞ്ഞടിച്ച സിദ്ദു

എ എ പിക്കെതിരെ ആഞ്ഞടിച്ച സിദ്ദു, അവസരവാദികളുടെയും പണത്തിന്റെയും അധികാരമോഹികളുടെയും പാർട്ടിയാണ്. അവർ യാഥാർത്വ്യം മറച്ച് വെച്ച് പ്രവർത്തിക്കുന്നവരാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം ഇത് കൂടുതല്‍ വ്യക്തമാകുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ ശക്തിളേയും അതിജീവിച്ച് കോണ്‍ഗ്രസിന് മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയും. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് പാർട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+