Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ത്ഥിത്വം വലിയ ഉത്തരവാദിത്തം, സര്‍ക്കാരിനെതിരായ വിലയിരുത്തലാവുമെന്ന് ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി: കോണ്‍ഗ്രസ് തനിക്ക് നല്‍കിയ സ്ഥാനാര്‍ത്ഥിത്വം വലിയൊരു ഉത്തരവാദിത്തമാണെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയില്‍ എല്ലാ ഘടകങ്ങളും അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരായ വിലയിരുത്തലാവും. ഏഴ് വര്‍ഷത്തോളമായി സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വ മേഖലയിലും പരാജയമാണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു.അതേസമയം അതിവേഗമാണ് യുഡിഎഫ് പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വെറും മൂന്ന് മണിക്കൂര്‍ കൊണ്ടായിരുന്നു തീരുമാനം.

chandy-oommen

കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ മുതിര്‍ന്ന നേതാക്കളുമായി സുധാകരന്‍ ചര്‍ച്ച നടത്തുകയും ചെയ്തു. പുതുപ്പള്ളിയില്‍ വിജയം മാത്രമല്ല കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ വിചാരണ ചെയ്യാന്‍ കൂടി തെരഞ്ഞെടുപ്പ് അവസരമൊരുക്കും. മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്നും സതീശന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു പേരുമാത്രമാണ് ഉയര്‍ന്ന് വന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ഔട്ട്‌റീച്ച് സെല്‍ ചെയര്‍മാനാണ് ചാണ്ടി ഉമ്മന്‍ ചാണ്ടി. കെപിസിസി അംഗവുമാണ്. അവസാന നിമിഷം പോലും കോണ്‍ഗ്രസിനൊപ്പം നിന്നയാളാണ് പിതാവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+