പുതുവൈപ്പ് ഐഒസി പ്ലാന്‍റ് നിര്‍മ്മാണം; സമരക്കാര്‍ സമര്‍പ്പിച്ച ഹർജി ഹരിത ട്രൈബ്യൂണൽ തള്ളി

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: പുതുവൈപ്പ് ഐഒസി പ്ളാന്‍റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമരസമിതി ഹരിതട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഹർജി തള്ളി. പ്ളാന്‍റ് നിര്‍മ്മാണനെതിരെ സരമ സമിതി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ച് തള്ളിയത്.

സമരസമിതിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി പദ്ധതിക്ക് ഉണ്ടെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. പദ്ധിയുമായി ഐഒസിക്കു മുന്നോട്ടു പോകാമെന്നും ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു. പദ്ധതി നടപ്പാലാക്കുന്നത് പ്രദേശവാസികളുടെ സ്വത്തിനും ജീവനും ഭീഷണിയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

greentribunal

ഐഒസിക്ക് നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെണുമായിരുന്നു ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്ലാന്റിനെതിരെ സമരസമിതി നൽകിയ ഹർജിയാണ് ട്രിബ്യൂണൽ തള്ളിയത്.  എന്നാല്‍ സമരവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലന്നും സമര സമിതി വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Puthuvype Ioc plant protest, Chennai green tribunal rejected appeal submitted by protesters. The appeal filed by protestors agaisnt the plant construction was rejected by Green tribunal.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്