കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: കേരളവും ഖത്തറും ബന്ധം വഷളായി? റിയാല്‍ വേണ്ടെന്ന്!! പ്രവാസികളെ ഞെക്കി കൊല്ലുന്നു

വിദേശനാണയ വിനിമയ രംഗത്ത് ഖത്തര്‍ റിയാല്‍ പ്രതിസന്ധി നേരിടുന്നുവെന്നത് ഒരു സത്യമാണ്. കാരണം ഗള്‍ഫ് പ്രതിസന്ധിയുടെ പോക്ക് എങ്ങോട്ടാണെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും നയതന്ത്ര യുദ്ധം പ്രഖ്യാപിക്കുന്നു. കൂടുതല്‍ ഉപരോധം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതൊന്നും പക്ഷേ, ഗള്‍ഫിലെ മലയാളികളെ അത്ര കണ്ട് ബാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധിയുടെ ആഴം നേരിട്ടറിയാന്‍ തുടങ്ങി.

കേരളത്തിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഗള്‍ഫ് പ്രതിസന്ധി മുന്‍കൂട്ടി കണ്ട് നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ റിയാല്‍ സ്വീകരിക്കാന്‍ മിക്ക ബാങ്കുകളും മടി കാണിക്കുകയാണ്. ഇതോടെ പ്രവാസികള്‍ വെട്ടിലായ അവസ്ഥയാണിപ്പോള്‍.

ഖത്തര്‍ റിയാല്‍

ഖത്തര്‍ റിയാല്‍

വിദേശനാണയ വിനിമയ രംഗത്ത് ഖത്തര്‍ റിയാല്‍ പ്രതിസന്ധി നേരിടുന്നുവെന്നത് ഒരു സത്യമാണ്. കാരണം ഗള്‍ഫ് പ്രതിസന്ധിയുടെ പോക്ക് എങ്ങോട്ടാണെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. ആ ആശങ്കയാണ് ഇപ്പോള്‍ അവധിക്ക് നാട്ടിലെത്തിയവര്‍ക്കും ഖത്തറില്‍ നിന്നു പണമയക്കുന്നവര്‍ക്കും തിരിച്ചടി ആയിരിക്കുന്നത്.

റിയാല്‍ നിരക്ക് കുറച്ചു

റിയാല്‍ നിരക്ക് കുറച്ചു

ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഖത്തര്‍ റിയാല്‍ നിരക്ക് കുറച്ചാണ് സ്വീകരിക്കുന്നത്. ചില ബാങ്കുകള്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. മൂല്യം ഇടിയുമെന്ന ആശങ്കയാണ് ഈ നടപടിക്ക് കാരണം.

യുഎഇ എക്‌സ്‌ചേഞ്ച് 30 പൈസ കുറച്ചു

യുഎഇ എക്‌സ്‌ചേഞ്ച് 30 പൈസ കുറച്ചു

ഒരു റിയാലിന് 15.94 ആണ് കഴിഞ്ഞദിവസത്തെ നിരക്ക്. പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎഇ എക്‌സ്‌ചേഞ്ച് 30 പൈസ കുറച്ചാണ് റിയാല്‍ എടുക്കുന്നത്. ഫെഡറല്‍ ബാങ്കിന്റെ ചില ശാഖകള്‍ റിയാല്‍ സ്വീകരിക്കുന്നേ ഇല്ല.

കൗണ്ടറുകളില്‍ നിന്നു മടങ്ങി

കൗണ്ടറുകളില്‍ നിന്നു മടങ്ങി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ നാണയ വിനിമയ കൗണ്ടറുകള്‍ റിയാല്‍ സ്വീകരിക്കുന്നില്ല. ഖത്തറുമായി ഇന്ത്യയും ബന്ധം അവസാനിപ്പിച്ചോ എന്നാണ് അരിശം പൂണ്ട പ്രവാസികള്‍ ചോദിക്കുന്നത്. എന്നാല്‍ ഖത്തര്‍ റിയാല്‍ കൂപ്പു കുത്തിയിട്ടില്ലെന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.

ഇന്ത്യയും ഖത്തറും നല്ല ബന്ധം

ഇന്ത്യയും ഖത്തറും നല്ല ബന്ധം

ഇന്ത്യയും ഖത്തറും നല്ല ബന്ധമാണ്. ഖത്തറില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ ഭൂരിഭാഗവും. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമീപ ഭാവിയിലൊന്നും ഒരു പ്രശ്‌നത്തിന് സാധ്യതയില്ല. പക്ഷേ ബാങ്കുകള്‍ ആശങ്കയുടെ പുറത്താണ് നടപടികള്‍ സ്വീകരിക്കുന്നത്.

തകരാന്‍ സാധ്യത

തകരാന്‍ സാധ്യത

ഖത്തര്‍ റിയാല്‍ തകരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്ത പരന്നിരുന്നു. തിങ്കളാഴ്ച സൗദിയും യുഎഇയും ബഹ്‌റൈനും നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെയാണ് ഖത്തര്‍ റിയാലിന്റെ കഷ്ടകാലം തുടങ്ങിയത്. ബാങ്കുകള്‍ ഇടപാടുകാരെ മടക്കി അയക്കുന്ന സാഹചര്യം വരെയുണ്ടായി.

ഏറ്റവും വലിയ തകര്‍ച്ച

ഏറ്റവും വലിയ തകര്‍ച്ച

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് ഖത്തര്‍ റിയാല്‍ ഇപ്പോള്‍ നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറുമായുള്ള ഖത്തര്‍ റിയാലിന്റെ വിമിനമയ നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം അത് ഒരു ഡോളറിന് 3.64 റിയാല്‍ എന്ന നിലയില്‍ ആണ്.

2016 ജൂണിന് ശേഷം

2016 ജൂണിന് ശേഷം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമാണ് ഖത്തര്‍ റിയാല്‍ ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത്. കൃത്യമായി പറഞ്ഞാല്‍ 2016 ജൂണിന് ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം. ലോകരാജ്യങ്ങള്‍ ഖത്തര്‍ റിയാല്‍ വ്യാപകമായി വിറ്റൊഴിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാലിന്റെ മൂല്യം ഇടിയാന്‍ ഇതും കാരണമായിട്ടുണ്ട്.

മൂന്ന് ലക്ഷത്തോളം മലയാളികള്‍

മൂന്ന് ലക്ഷത്തോളം മലയാളികള്‍

ഖത്തറില്‍ ആകെ ആറര ലക്ഷത്തോളം ഇന്ത്യക്കാരാണ് ഉള്ളത്. അതില്‍ തന്നെ മൂന്ന് ലക്ഷത്തോളം മലയാളികളാണ്. റിയാലിന്റെ മൂല്യം ഇടിഞ്ഞത് മലയാളികളെ സാരമായി ബാധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഒരു ഇടപാടും നടത്തരുതെന്നും സൗദി അറേബ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാതക പാടമാണ് പ്രതീക്ഷ

വാതക പാടമാണ് പ്രതീക്ഷ

പ്രകൃതിവാതകം ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക പാടം ഖത്തറും ഇറാനും ആണ് പങ്കിടുന്നത്. ഖത്തറിന്റെ വരുമാന സ്രോതസ്സില്‍ പ്രധാനപ്പെട്ടതാണ് ഇത്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി പ്രകൃതിവാതക ഉത്പാദനത്തേയോ വില്‍പനയേയോ ബാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Gulf Crisis affected Qatar Riyal Rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X