രാജേഷ് വധം: കൊലയ്ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് സത്താര്‍! അറസ്റ്റ് ഉടന്‍?

  • Written By: Desk
Subscribe to Oneindia Malayalam

മുന്‍ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ അലിഭായ് കൂടി അറസ്റ്റിലായതോടെ കേസില്‍ സത്താറിന്‍റെ പങ്കിനെ കുറിച്ച് പോലീസിന് വ്യക്തതമായി ചിത്രം ലഭിച്ചു. കുടുംബ ബന്ധം തകര്‍ത്തതിന് തന്‍റെ മുന്‍ ഭാര്യയും കാമുകനും അനുഭവിക്കണമെന്ന് വ്യക്തമാക്കി ഉറ്റസുഹൃത്തും ബിസിനസ് പാട്ണറുമായ ആലിഭായിയെ സത്താര്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു.

സാമ്പത്തികമായ തകര്‍ന്നിരിക്കുന്ന സത്താര്‍ തന്‍റെ നാട്ടിലെ സ്വത്തും പത്ത് ലക്ഷം രൂപയുമാണ് ക്വട്ടേഷനായി അലിഭായിക്കും സംഘത്തിനും നല്‍കിയത്. തുടര്‍ന്ന് ഖത്തറില്‍ വെച്ച് തന്നെ പദ്ധതികള്‍ തയ്യാറാക്കി നാട്ടിലേക്ക് അലിഭായിയെ അയച്ചു.സാമ്പത്തിക കേസില്‍ അകപ്പെട്ട് ഖത്തറില്‍ കുടുങ്ങിയിരിക്കുന്ന സത്താറിനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും.

ബിസിനസില്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനം

ബിസിനസില്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനം

രാജേഷും സത്താറിന്‍റെ മുന്‍ ഭാര്യയും തമ്മിലുള്ള ബന്ധത്തോടെ സത്താറിന്‍റെ ദാമ്പത്യ ജീവിതം തകര്‍ന്നു. ഭാര്യയുമായി അകന്നതോടെ ബിസിനസും അവതാളത്തിലായി. ഇതോടെ തന്‍റെ നാശത്തിന് കാരണക്കാരനായ രാജേഷിനെ വകവരുത്താന്‍ സത്താര്‍ അലിഭായിയെ സമീപിച്ചു. എന്നാല്‍ ആദ്യം അലീഭായ് കൊലപാതകത്തിന് തയ്യാറായില്ല. എന്നാല്‍ സ്വത്തിന്‍റെ ഒരംശം നല്‍കാമെന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞതോടെ അലിഭായ് ദൗത്യം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതകത്തിനുള്ള പദ്ധതികള്‍ ഖത്തറില്‍ വെച്ച് തന്നെ തയ്യാറാക്കി.

പിടികൂടാതിരിക്കാന്‍ നേപ്പാള്‍ വഴി

പിടികൂടാതിരിക്കാന്‍ നേപ്പാള്‍ വഴി

ഇന്ത്യയിലേക്ക് വന്നാല്‍ കൊലപാതക രഹസ്യങ്ങള്‍ പോലീസിന് എളുപ്പം കണ്ടുപിടിക്കാമെന്നതിനാല്‍ നേപ്പാള്‍ വഴിയാക്കി അലിഭായിയുടെ യാത്ര. അവിടെ നിന്ന് ദില്ലില്‍.പിന്നീട് ബാംഗ്ലൂരിലേക്ക്. ബാംഗ്ലൂരിലെ സുഹൃത്തുക്കളുടെ അടുത്ത് അലിഭായ് എത്തിയതിന് പിന്നാലെ അപ്പുണ്ണിയും യാസിനും സ്വാതി സന്തോഷും അലിഭായിയെ കാണാന്‍ ബാംഗ്ലൂരില്‍ എത്തി. രണ്ട് ദിവസം അവിടെ തങ്ങിയതിന് ശേഷമാണ് സംഘം കാറില്‍ നാട്ടിലേക്ക് തിരിച്ചത്. നാട്ടില്‍ സനുവിന്‍റെ വീട്ടിലായിരുന്നു സംഘം താമസിച്ചത്. മുന്‍പേ സുഹൃത്തുക്കളായ ഇവര്‍ക്ക് സാത്താന്‍ ചങ്ക്സ് എന്ന പേരില്‍ വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. ഇതിലെ അംഗങ്ങളുടെ ഒത്തുചേരലാണ് നടക്കുന്നതെന്ന് ഇവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വരുത്തി തീര്‍ത്തു.

ഹ്രസ്വചിത്രം നിര്‍മ്മിക്കാന്‍

ഹ്രസ്വചിത്രം നിര്‍മ്മിക്കാന്‍

വര്‍ഷം തോറും കൂടുന്ന പതിവുള്ള ഇവരില്‍ മിക്കവരും തന്നെ പാട്ടുകാരാണ്. ഗ്രൂപ്പില്‍ ഉള്‍പ്പെട്ട 12 പേരാണ് 25,26 ദിവസങ്ങളില്‍ സനുവിന്‍റെ വീട്ടില്‍ ഒത്തുകൂടിയത്. ഇതിനിടയില്‍ സ്വാലിഹും അപ്പുണ്ണിയും ചേര്‍ന്ന് രാജേഷിനെ കാണാന്‍ എത്തി. ഹ്രസ്വചിത്രം നിര്‍മ്മിക്കാന്‍ എന്ന വ്യാജേന അലീഭായിയും അപ്പുണ്ണിയും രാജേഷിനെ സമീപിച്ചു. അലീഭായ് രാജേഷിനെ കണ്ടിട്ടില്ലാത്തതിനാലാണ് അത്തരം ഒരു മീറ്റിങ്ങ് അപ്പുണ്ണിയേയും കൂട്ടി ഒരുക്കിയത്. എന്നാല്‍ തനിക്ക് മറ്റൊരു ജോലി ചെന്നൈയില്‍ ലഭിച്ചിട്ടുണ്ടെന്നും അവിടേക്ക് പോകുകയാണെന്നും അതിനാല്‍ ചിത്രം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും രാജേഷ് വ്യക്തമാക്കുകയായിരുന്നു. രാജേഷ് ചെന്നൈയിലേക്ക് 28 ന് തന്നെ തിരിക്കുമെന്ന് വ്യക്തമായതോടെ 27 ന് അങ്ങനെ സംഘം കൊല നടത്താന്‍ ഉറപ്പിച്ചു.

വെട്ടിയത് പതിനഞ്ചിലധികം തവണ

വെട്ടിയത് പതിനഞ്ചിലധികം തവണ

പിറ്റേന്ന് മടവൂരിലെ രാജേഷിനെ സ്റ്റുഡിയോയില്‍ എത്തിയ സംഘം രാജേഷിനെ സ്റ്റുഡിയോയുടെ വാതില്‍ തള്ളി തുറന്ന് വെട്ടുകയായിരുന്നു. ഈ സമയം രാജേഷ് ഖത്തറിലെ നൃത്താധ്യാപികയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ആദ്യം രാജേഷിന്‍റെ കൈകാലുകള്‍ അരിഞ്ഞ് പതിനഞ്ച് തവണ വെട്ടിയ സംഘം രാജേഷ് മരിച്ചെന്ന് ഉറപ്പാക്കിയതിന് പിന്നാലെ മടങ്ങി. സനുവിന്‍റെ വീട്ടില്‍ എത്തി രക്തം പുരണ്ട വസ്ത്രവും ആയുധങ്ങളും ബാഗിലാക്കി അപ്പോള്‍ തന്നെ കരുനാഗപള്ളിയില്‍ ഉപേക്ഷിച്ചു. പിന്നാലെ അലീഭായ് ദില്ലിയിലെത്തി കാഠ്മണ്ഡുവഴി ഖത്തറിലേക്കും അപ്പുണ്ണി ചെന്നൈയിലേക്കും മടങ്ങി.

അപ്പുണ്ണിക്കായി തിരച്ചില്‍

അപ്പുണ്ണിക്കായി തിരച്ചില്‍

കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കേസില്‍ സത്താര്‍ ഒന്നാം പ്രതിയും അലിഭായ് രണ്ടാം പ്രതിയുമാണ്. അറസ്റ്റിലായവരെ കോടതി റിമാന്‍റ് ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ ചിലരെ കൂടി പോലീസിന് കണ്ടെത്തേണ്ടതുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.

ഫേസ്ബുക്ക് പ്രൊഫൈല്‍ മാറ്റി സത്താര്‍

ഫേസ്ബുക്ക് പ്രൊഫൈല്‍ മാറ്റി സത്താര്‍

ചെക്ക് കേസില്‍ ഖത്തറില്‍ കുടുങ്ങിയ സത്താറിനെ നാട്ടിലെത്തിച്ചാല്‍ മാത്രമേ രാജേഷ് വധക്കേസ് അവസാനിപ്പിക്കാന്‍ പോലീസിന് സാധിക്കുള്ളൂ. ഇതിനായി സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതിനിടെ അലിഭായ് അറസ്റ്റിലായതിന് പിന്നാലെ അലിഭായിയോടുളളള സത്താറിന്‍റെ ആത്മബന്ധം എന്താണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സത്താര്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. തന്‍റെ മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു സത്താറിന്‍റെ ഫേസ്ബുക്കിലെ കവര്‍ ഫോട്ടോ. എന്നാല്‍ അലിഭായ് പോലീസില്‍ കീഴടങ്ങിയതിന് പിന്നാലെ സത്താര്‍ തന്‍റെ കവര്‍ ഫോട്ടോയും പ്രൊഫൈല്‍ പിക്ചറും അലിഭായിയോടൊപ്പമുള്ളതാക്കി മാറ്റി. തിങ്കളാഴ്ചയാണ് അലിഭായ് ഖത്തറില്‍ നിന്ന് എത്തി പോലീസില്‍ കീഴടങ്ങിയത്.

തിരിച്ച് വരേണ്ടത് ഇങ്ങോട്ട് തന്നെയാണെന്ന് ഓര്‍ക്കണം.. സജിത്തിന് പോലീസിന്‍റെ ഭീഷണി!

പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപവാസം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
radio jockey murder further developments

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്