India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് സപ്പോർട്ട്! 100/100 ?; നടൻ ജോയ് മാത്യുവിന്റെ ഈ വാക്കുകൾ സമൂഹമാധ്യങ്ങളിൽ വൈറൽ !

Google Oneindia Malayalam News

കൊച്ചി : വയനാട്ടിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച രാഹുൽ ഗാന്ധിയുടെ മറുപടിയെ പിന്തുണച്ച് നടൻ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു പിന്തുണയുമായി രംഗത്ത് എത്തിയത്.

'പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100' എന്ന വാക്കുകൾ ആയിരുന്നു ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ എഴുതിയത്. അതേസമയം, നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറുപ്പിനെ പിന്തുണച്ച് നിരവധിയാളുകൾ രംഗത്തെത്ത് എത്തിയിരുന്നു.

'പിന്നെയല്ലെ ഇവർ, ഇന്ദിരാജിയുടെ കൊച്ചു മോനല്ലേ ...സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണ്, അവർക്കിങ്ങിനെയല്ലേ പറ്റൂ .. അയാൾ രാജകുമാരനാണ്.. കാപട്യങ്ങൾ ഇല്ലാത്ത യഥാർത്ഥ നായകൻ' എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വ്യക്തമായത്.

1

സമൂഹ മാധ്യമത്തിൽ ഉളള നടന്റെ ഈ പിന്തുണയെ ആരാധകർ ഏറ്റെടുത്തു എന്നതിന്റെ തെളിവുകളാണ് ഈ കമന്റുകൾ. അതേസമയം, കേരള സന്ദർശനത്തിനായി 3 ദിവസമാണ് രാഹുൽ ഗാന്ധി എം പി കേരളത്തിൽ എത്തിയത് ഇന്നലെ ആയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു വയനാട് കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികരണം ഉണ്ടായത്.

അവൻ മോഹങ്ങളുമായി മഹാരാജാസിലേക്ക്; ഒടുവിൽ മൃതശരീരം ബാക്കി;അഭിമന്യുവിന്റെ ഓര്‍മ്മകളിൽ അവരുണ്ട് ഇവിടെ!അവൻ മോഹങ്ങളുമായി മഹാരാജാസിലേക്ക്; ഒടുവിൽ മൃതശരീരം ബാക്കി;അഭിമന്യുവിന്റെ ഓര്‍മ്മകളിൽ അവരുണ്ട് ഇവിടെ!

2

ഇത്തരത്തിലുള്ള അക്രമം നിർഭാഗ്യകരമാണെന്നും അക്രമം നടത്തിയത് കുട്ടികളാതിനാൽ തന്നെ തനിക്ക് ദേഷ്യവും പരിഭവവും ഇല്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. നിരുത്തവാദപരമായ രീതിയിൽ ആയിരുന്നു കുട്ടികൾ ഇത് ചെയ്തത്. ഈ പ്രവർത്തികൾ മറക്കാവുന്നതേയുള്ളൂ. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഇത്തരത്തിൽ അക്രമം നടത്തിയവർ ഈ വസ്തുത തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

3

രാഹുൽ ഗാന്ധി എംപി ഇന്നലെ കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ചതിന് ശേഷം ആയിരുന്നു മാധ്യമങ്ങളോടുളള വേറിട്ട പ്രതികരണം. അതേസമയം, ജൂൺ 24 നായിരുന്നു കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് അടിച്ചു തകർത്തത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിരുന്നു.

പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ

4

കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചാണ് വലിയ അതിക്രമത്തിന് ഇടയാക്കിയത്. പ്രവർത്തകർ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷം ഉണ്ടായത്.

5

ഓഫീസ് ജീവനക്കാരനായ സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ഓഫീസിലെ ഷട്ടറുകൾക്ക് അതിക്രമത്തിന് പിന്നാലെ കേടുപാടുകൾ സംഭവിച്ചു. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും സംഘർഷത്തിൽ തകര്‍ത്തു. കമ്പ്യൂട്ടറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ട്. ഓഫീസിലെ പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

cmsvideo
  ഇരട്ടച്ചങ്കനല്ല ഹൃദയമുള്ളവന്‍ രാഹുല്‍, ആക്രമിച്ച കമ്മ്യൂണിസ്റ്റുകാരോട് പരിഭവമില്ല | *Politics
  6

  അതേസമയം, എസ് എഫ് ഐ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് ബഹളം വെച്ച് എത്തുകയായിരുന്നു. സംഘർഷ സമയത്ത് എം പി യുടെ ഓഫീസിൽ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ആണ് ഫര്‍ണിച്ചറുകള്‍ അടക്കം പ്രവർത്തകർ തകർത്തത്.

  English summary
  rahul gandhi office issue: Actor Joy Mathew posted on social media in support of Rahul Gandhi's response over this matter goest viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X