കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ അഞ്ച് ലക്ഷം ഭൂരിപക്ഷം നേടും! രാഹുല്‍ ഗാന്ധി ഞെട്ടിക്കുമെന്നും യുഡിഎഫ്

  • By
Google Oneindia Malayalam News

വയനാട്: ഇത്തവണ ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്ന വിവിഐപി മണ്ഡലമായി മാറിയിരിക്കുകയാണ് വയനാട്. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ എന്താകും ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രം എന്ന ആകാംഷയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നത്. കേരളത്തില്‍ നിന്ന് , അതും സ്വന്തം മണ്ഡലത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടാകുമോയെന്ന ചോദ്യവും വയനാടുകാര്‍ പരസ്പരം ചോദിക്കുന്നു.

<strong>ബിജെപി കുതിച്ച് കയറും! 25 സീറ്റുകള്‍ വരെ നേടും, ഞെട്ടിച്ച് തൃണമൂലിന്‍റെ ആഭ്യന്തര റിപ്പോര്‍ട്ട്</strong>ബിജെപി കുതിച്ച് കയറും! 25 സീറ്റുകള്‍ വരെ നേടും, ഞെട്ടിച്ച് തൃണമൂലിന്‍റെ ആഭ്യന്തര റിപ്പോര്‍ട്ട്

വയനാട്ടില്‍ രാഹുലിന്‍റെ വിജയത്തെ കുറിച്ചല്ല, ഭൂരിപക്ഷത്തെ കുറിച്ചാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍. മണ്ഡലത്തില്‍ രാഹുലിന് ചരിത്രം തിരിത്തിക്കുറിക്കുന്ന ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് കോണ്‍ഗ്രസും കണക്ക് കൂട്ടുന്നു.

 ഉയര്‍ന്ന പോളിങ്ങ്

ഉയര്‍ന്ന പോളിങ്ങ്

20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ വയനാട്ടില്‍ രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി ഇഫക്റ്റ് ഒന്ന് കൊണ്ട് മാത്രമാണ് പോളിങ്ങ് ശതമാനം ഉയര്‍ന്നതെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായുള്ള രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിയെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം.

 അഞ്ച് ലക്ഷം ഭൂരിപക്ഷം

അഞ്ച് ലക്ഷം ഭൂരിപക്ഷം

ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഞെട്ടിക്കുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു. മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് അഞ്ച് ലക്ഷം ഭൂരിപക്ഷം വരെ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് യുഡിഎഫ് ജില്ലാ കണ്‍വീനറര്‍ പിപിഎ കരീം അവകാശപ്പെട്ടത്. മണ്ഡലത്തിലെ ഇത്തവണത്തെ ഉയര്‍ന്ന പോളിങ്ങും ഇതിന്‍റെ സൂചനയാണെന്ന് കരീം ചൂണ്ടിക്കാട്ടുന്നു.

 രാഹുലിന് വോട്ട് ചെയ്തു

രാഹുലിന് വോട്ട് ചെയ്തു

ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് ആവിശ്യപ്പെടാതെ തന്നോ കോണ്‍ഗ്രസ് പെട്ടിയില്‍ എത്തിയെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കായി വോട്ട് ചെയ്യാന്‍ കന്നി വോട്ടര്‍മാരും സ്ത്രീകളും യുവാക്കളും കൂട്ടത്തോടെയെത്തിയെന്നും യുഡിഎഫ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നു.

 എഐസിസി കണക്ക് കൂട്ടല്‍

എഐസിസി കണക്ക് കൂട്ടല്‍

രാഹുലിന് വയനാട്ടില്‍ മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷം എന്നത് എഐസിസിയുടെ കൂടി കണക്ക് കൂട്ടലാണ്. എഐസിസിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു വയനാട്ടിലെ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഒരോ ബൂത്തുകളില്‍ നിന്നുമുള്ള കണക്കുകള്‍‌ മണ്ഡലം കമ്മറ്റികള്‍ മുഖേന എഐസിസി നിരീക്ഷകര്‍ പ്രത്യേകം ശേഖരിക്കുകയും ചെയ്തിരുന്നു.

 ബത്തേരിയില്‍

ബത്തേരിയില്‍

വയനാട്ടില്‍ ബത്തേരിയിലാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തിയത്.ലീഗ് ശക്തി കേന്ദ്രങ്ങളിലും വന്‍ മികച്ച പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്.ഒന്നര ലക്ഷം ഭൂരിപക്ഷം മലപ്പുറത്ത് നിന്ന് മാത്രം ലഭിക്കുമെന്ന് യുഡിഎഫ് പറയുന്നു. അതേസമയം വയനാട്ടില്‍ കാല്‍ ലക്ഷം വോട്ടിന് സിപി സുനീര്‍ ജയിക്കുമെന്നാണ് സിപിഐ വയനാട് ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്.

സമ്മതിച്ച് എല്‍ഡിഎഫും

സമ്മതിച്ച് എല്‍ഡിഎഫും

അതേസമയം മണ്ഡലത്തിലെ പോളിങ്ങ് ഉയര്‍ന്നതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്ന് എല്‍ഡിഎഫും രഹസ്യമായി സമ്മതിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി വന്നതോടെ എല്‍ഡിഎഫ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചെന്നും അത് വോട്ടായി മാറുമെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നുണ്ട്.

 വിജയിക്കുമെന്ന്

വിജയിക്കുമെന്ന്

എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും അട്ടിമറി വിജയം നേടുമെന്നാണ് ജില്ലാ എന്‍ഡിഎ നേതൃത്വത്തിന്‍റെ അഭിപ്രായം. അതേസമയം തുഷാറിന്‍റ പ്രചരണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമല്ലാതിരുന്നത് ബിഡിജെഎസിന് തിരിച്ചടിയാകുമെന്നാണ് ബിഡിജെഎസ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്.

 അമേഠിയില്‍

അമേഠിയില്‍

തുഷാര്‍ വെള്ളാപ്പള്ളി ജയിച്ചാല്‍ വയനാടിന് കേന്ദ്ര മന്ത്രി എന്ന മോഹനവാഗ്ദാനം നല്‍കിയായിരുന്നു എന്‍ഡിഎ പ്രചരണം. അതേസമയം രാഹുല്‍ വിജയിച്ചാല്‍ വയനാടാണോ അമേഠിയാണോ നിലനിര്‍ത്തുകയെന്ന ചോദ്യം സജീവമായി ഉയരുന്നുണ്ട്.

 പ്രിയങ്കയ്ക്ക്

പ്രിയങ്കയ്ക്ക്

രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റ് നിലനിര്‍ത്തുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തിയിരുന്നു. പകരം അമേഠി സീറ്റ് സഹോദരി പ്രിയങ്കയ്ക്ക് വേണ്ടി നല്‍കും. ഇക്കാര്യത്തില്‍ ധാരണ ആയെന്നാണ് വിവരമെന്നായിരുന്നു നേതാവ് പങ്കുവെച്ചത്.

English summary
rahul will win with 5 lakh margin says udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X