എല്ലാം ഒരു ദു:സ്വപ്‌നമാകണമെന്ന പ്രാര്‍ത്ഥന, നടിക്കൊപ്പവും ദിലീപിനൊപ്പവും അഭിനയിച്ച താരം പറയുന്നു

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി : കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ദിലീപ് അറസ്റ്റിലായതോടെ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. താരത്തിന്‍റെ തിരിച്ചു വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരണവുമായി നടി രംഭയും രംഗത്തുവന്നിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പവും ആരോപണ വിധേയനായ താരത്തിനൊപ്പവും താന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായി നല്ല അടുപ്പവും ഉണ്ട്. എല്ലാം ഒരു ദു:സ്വപ്‌നമാകണേയെന്ന പ്രാര്‍ത്ഥനയിലാണ് താനെന്നും രംഭ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 സ്ത്രീ സുരക്ഷ ചര്‍ച്ചയാകുന്നു

സ്ത്രീ സുരക്ഷ ചര്‍ച്ചയാകുന്നു

സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന കാര്യത്തെക്കുറിച്ച് താനും അറിഞ്ഞിരുന്നുവെന്ന് രംഭ പറയുന്നു. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലി ചെയ്യാന്‍ കഴിയണമെന്നും താരം പറയുന്നു.

ഇരുവര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്

ഇരുവര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കൊപ്പവും സംഭവത്തില്‍ ആരോപണ വിധേയനായ ദിലീപിനൊപ്പവും അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും രംഭ പറഞ്ഞു.

ദു:സ്വപ്‌നമാകണമെന്ന പ്രാര്‍ത്ഥന

ദു:സ്വപ്‌നമാകണമെന്ന പ്രാര്‍ത്ഥന

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംശയമുനകളും ആരോപണങ്ങളും ദിലീപിന് നേരെ നീങ്ങുമ്പോഴും സഹതാരങ്ങളും താരസംഘടനയും താരത്തിനെയാണ് പിന്തുണച്ചിരുന്നത്. ദിലീപിനെ ഇഷ്ടപ്പെടുന്ന ആരാധകരും താരത്തിന്റെ തിരിച്ചു വരവിനായാണ് കാത്തിരിക്കുന്നത്.

വിവാഹമോചന വാര്‍ത്തയില്‍ കഴമ്പില്ല

വിവാഹമോചന വാര്‍ത്തയില്‍ കഴമ്പില്ല

മാസങ്ങള്‍ക്കു മുന്‍പ് രംഭ വിവാഹ മോചനം നേടിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തയില്‍ യാതൊരു വാസ്തവവും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തുന്നു

ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തുന്നു

വീട്ടമ്മയുടെ വേഷത്തില്‍ തന്നെ ഒതുക്കാന്‍ ഭര്‍ത്താവിന് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്താന്‍ തന്നെ പ്രാപ്തയാക്കിയതും അദ്ദേഹമാണെന്ന് രംഭ പറയുന്നു.

ജീവിതത്തിലെ കയറ്റിറക്കങ്ങള്‍

ജീവിതത്തിലെ കയറ്റിറക്കങ്ങള്‍

ജീവിതത്തില്‍ പല പ്രയാസങ്ങളിലൂടെയും കടന്നുപോകും. കരിയറിലും കയറ്റിറങ്ങള്‍ സംഭവിക്കും. എന്നാല്‍ ആത്യന്തികമായി എല്ലാം സന്തോഷത്തില്‍ കലാശിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും രംഭ പറയുന്നു.

English summary
Rambha about actress attack case.
Please Wait while comments are loading...