മാധ്യമ ലോകത്ത് വീണ്ടും വിവാഹ വാഗ്ദാന പീഡനം!! കൈരളി ക്യാമറമാനെതിരെ കേസ്!!

  • By: venika
Subscribe to Oneindia Malayalam

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീ‍ഡിപ്പിച്ചെന്ന ആരോപണം വർധിച്ചു വരികയാണ്. ദിവസങ്ങൾക്കു മുമ്പാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന സഹപ്രവർത്തകയുടെ പരാതിയിൽ മാതൃഭൂമിയിലെ മുതിർന്ന അവതാരകൻ അമൽ വിഷ്ണുദാസ് അറസ്റ്റിലായത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയിൽ നടന്ന വാദപ്രതിവാദങ്ങൾ കെട്ടടങ്ങി വരുന്നതേ ഉള്ളൂ.

നടിയെ ആക്രമിച്ച സംഭവത്തിൽ വീണ്ടും ഉന്നത ഗൂഢാലോചന!! ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം, ലക്ഷ്യം മറ്റൊരാൾ!!

അതിനിടെ മാധ്യമ ലോകത്തു നിന്ന് വീണ്ടുമൊരു വിവാഹ വാഗ്ദാന പീഡന വാർത്ത പുറത്തു വന്നിരിക്കുകയാണ്. ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കൈരളി ടിവി ക്യാമറമാൻ അഭിലാഷിനെതിരെ കേസെടുത്തിരിക്കുകയാണ്. കൈരളി കൊച്ചി യൂണിറ്റിലെ ക്യാമറമാനെതിരെയാണ് പരാതി. എടത്തിരുത്തി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. സൗത്ത് ലൈവാണ് വാർത്ത നൽകിയിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡനം

വിവാഹ വാഗ്ദാനം നൽകി പീഡനം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന എടത്തിരുത്തി സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ്നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിയായ അഭിലാഷിനെതിരെ കേസെടുത്തിരിക്കുന്നത്.

 നാല് വർഷത്തോളം പീഡനം

നാല് വർഷത്തോളം പീഡനം

വിവാഹ വാഗ്ദാനം നൽകി ഇയാൾ നാല് വർഷത്തോളം പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. 2012 മുതൽ 2016 വരെയുള്ള കാലയളവിലാണ് പീഡനമെന്നും പരാതിയിൽ പറയുന്നു.

ജാതിപ്പേര് വിളിച്ച് അധിക്ഷേപം

ജാതിപ്പേര് വിളിച്ച് അധിക്ഷേപം

അതിനിടെ അഭിലാഷ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. മതിലകം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

2011 മുതൽ പരിചയം

2011 മുതൽ പരിചയം

2011 മുതൽ അഭിലാഷിനെ പരിചയമുണ്ടെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു. സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് ഇയാളെ പരിചയപ്പെട്ടതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

പീഡനം നടന്നത്

പീഡനം നടന്നത്

2012 മുതല്‍ 2016 വരെ ഗുരുവായൂർ, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വച്ചായിരുന്നു പീഡനം നടന്നതെന്നും യുവതി വ്യക്തമാക്കുന്നു. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെയായിരുന്നു യുവതി പരാതി നൽകിയത്. ഇരങ്ങാലക്കുട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

മാതൃഭൂമിയിലും വിവാഹ വാഗ്ദാന പീഡനം

മാതൃഭൂമിയിലും വിവാഹ വാഗ്ദാന പീഡനം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് മാതൃഭൂമി ന്യൂസിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണു ദാസിനെ അറസ്റ്റ് ചെയ്തത്. സഹ പ്രവർത്തകയായ സ്ത്രീ തന്നെയായിരുന്നു പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിവാഹം കഴിക്കാൻ കഴിയില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതി പരാതി നൽകിയത്.

Case registered against Kairali Channel Cameraman Abhilash Mukundan.
 സോഷ്യൽ മീഡിയ ചർച്ച

സോഷ്യൽ മീഡിയ ചർച്ച

അതേസമയം ഈ വിഷയം സോഷ്യൽ മീഡിയയിൽ മാധ്യമ പ്രവർത്തകർക്കിടെ വലിയ ചർച്ചയായിരുന്നു. പസ്പര സമ്മതത്തോടെയുള്ള സെക്സ് പീഡനമാവില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സംഭവത്തിൽ അമൽദാസിനെ ചാനലിൽ നിന്ന് സസ്പെൻഡ് ചെയ്തു.

English summary
rape case against kairali channel camera man
Please Wait while comments are loading...