കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ കുടമാറ്റവും ഇലഞ്ഞിത്തറമേളവുമില്ല! അട്ടിമറിക്കുന്നത് ശിവകാശി ലോബി

വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന കൊടിയേറ്റവും ചടങ്ങിലൊതുക്കിയിരുന്നു.

Google Oneindia Malayalam News

തൃശൂര്‍: പൂരപ്രേമികളെ നിരാശയിലാഴ്ത്തി കടുത്ത തീരുമാനവുമായി പാറമേക്കാവ് വിഭാഗം. വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം വ്യക്തമാക്കി. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ ശിവകാശി പടക്കം ഉപയോഗിച്ച് വെടിക്കെട്ട് നടത്തേണ്ടി വരും.

ഇത്തരത്തില്‍ ശിവകാശി പടക്കം ഉപയോഗിച്ച് വെടിക്കെട്ട് നടത്താന്‍ പാറമേക്കാവ് വിഭാഗം ഉണ്ടാകില്ലെന്നും, വെടിക്കെട്ട് അട്ടിമറിക്കുന്നതിന് പിന്നില്‍ ശിവകാശി ലോബിയാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആരോപിച്ചു. പൂരത്തിന് വലിയ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇനി അനുമതി ലഭിച്ചാലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വലിയ പടക്കങ്ങള്‍ തയ്യാറാക്കാനും ബുദ്ധിമുട്ടാണ്.

കുടമാറ്റവും ഇലഞ്ഞിത്തറ മേളവുമില്ല...

കുടമാറ്റവും ഇലഞ്ഞിത്തറ മേളവുമില്ല...

വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ മാത്രം ഒതുക്കും. അങ്ങനെയാണെങ്കില്‍ കുടമാറ്റത്തില്‍ നിന്നും ഇലഞ്ഞിത്തറ മേളത്തില്‍ നിന്നും വിട്ടുനില്‍ക്കാനുമാണ് പാറമേക്കാവിന്റെ തീരുമാനം.

ആനകളുടെ അകമ്പടിയുണ്ടായില്ല...

ആനകളുടെ അകമ്പടിയുണ്ടായില്ല...

വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന കൊടിയേറ്റവും ചടങ്ങിലൊതുക്കിയിരുന്നു. ഭഗവതിയുടെ എഴുന്നള്ളിന് ആനകളുടെ അകമ്പടിയുണ്ടായിരുന്നില്ല. ഒറ്റയാനപ്പുറത്താണ് എഴുന്നള്ളിപ്പ് നടന്നത്. കൊടിയേറ്റത്തിന്റെ ഭാഗമായുള്ള ചെമ്പട മേളവും പേരിനു മാത്രമായിരുന്നു.

പിന്നില്‍ ശിവകാശി ലോബി...

പിന്നില്‍ ശിവകാശി ലോബി...

വലിയ പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ശിവകാശി പടക്കങ്ങളുപയോഗിച്ച് വെടിക്കെട്ട് നടത്തേണ്ടി വരും. എന്നാല്‍ ശിവകാശി പടക്കമുപയോഗിച്ച് വെടിക്കെട്ട് നടത്താന്‍ തങ്ങളില്ലെന്നാണ് പാറമേക്കാവ് വിഭാഗം അറിയിച്ചിരിക്കുന്നത്. വെടിക്കെട്ട് അട്ടിമറിക്കുന്നതിന് പിന്നില്‍ ശിവകാശി ലോബിയാണെന്നും പാറമേക്കാവ് ആരോപിച്ചു.

പ്രതീക്ഷയോടെ പാറമേക്കാവ് വിഭാഗം...

പ്രതീക്ഷയോടെ പാറമേക്കാവ് വിഭാഗം...

വെടിക്കെട്ടിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് മെയ് ഒന്ന് തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാറമേക്കാവ് വിഭാഗം.

English summary
If not giving permission for fireworks, paramekkavu won't participate in kudamattam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X