റവന്യൂപട്ടയഭൂമി കൈമാറ്റവും നിര്‍മ്മാണ പ്രവര്‍ത്തനവും: വയനാട്ടില്‍ റവന്യൂവകുപ്പ് നടപടിക്കൊരുങ്ങുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയില്‍ വ്യാപകമായി റവന്യൂ പട്ടയഭൂമിയുടെ വില്‍പ്പനയും വ്യാവസയിക ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നിര്‍മാണവും വ്യാപകമായി നടക്കുന്നുണ്ട്. റവന്യു പട്ടയഭൂമിയെന്ന വിവരം മറച്ച് വെച്ചണ് പഞ്ചായത്തുകളില്‍ നിന്നും ഉദ്യേഗസ്ഥ സ്വാധിനം ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നേടുന്നത്.വയനാട് ജില്ലയിലെ പേരിയ, പയ്യംപള്ളി,തവിഞ്ഞാല്‍, വാളാട്,കുന്നത്തിടവക, തരിയോട്, നൂല്‍പ്പുഴ, അമ്പലവയല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട്, മാനന്തവാടി തൃശ്ശിലേരി എന്നിവില്ലേജ് ഓഫിസിന്റെ പരിധിയിലാണ് ഏക്കര്‍കണക്കിന് റവന്യൂ പട്ടയഭൂമി നിയമം ലംഘിച്ച് കൈമാറ്റം നടത്തിയിരിക്കുന്നത്.

wayanad-map

വാളാട് വില്ലേജില്‍ മുമ്പ് എറെ വര്‍ഷം ജോലി ചെയ്ത് പ്രദേശവാസിയായ വില്ലേജ് അസിസ്റ്റന്റ് ഇപ്പോള്‍ മാനന്തവാടി താലുക്ക് ഓഫിസില്‍ പട്ടയ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ ഏക്കര്‍ കണക്കിന് ഭൂമിക്ക് രേഖകള്‍ പലരുടെയും പേരില്‍ നിര്‍മ്മിച്ച് പട്ടയം സംഘടിപ്പിച്ച് നല്‍കിയതായും സുചനയുണ്ട്. വാളാട് വലിയ കൊല്ലിയില്‍ ഇത്തരത്തില്‍ ഏക്കര്‍ കണക്കിന് ഭൂമി വില്‍പ്പന നടത്തിയതായും കുന്നിന്റെ മുകള്‍ ഭാഗം ഇടിച്ച് നിരത്തി ഫാം നിര്‍മ്മിക്കുന്നതായും സുചനയുണ്ട്.

വില്ലേജ് ഓഫിസുകളിലെ ചില ജീവനക്കാരരെ കുട്ട് പിടിച്ചാണ് അഴിമതി നടക്കുന്നത്.കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ വ്യാജരേഖ നിര്‍മ്മിച്ചതിന് റവന്യൂ ജിവനക്കാരന്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ സഹായി പയ്യംപള്ളി വില്ലേജിലെ ക്ലര്‍ക്കായിരുന്ന സന്തോഷ് ശിവനാരായണന്‍ ലിവ് അയദിവസം സ്ഥലം വാങ്ങന്‍ എത്തിയവര്‍ രേഖകള്‍ പരിശേധിക്കാന്‍ വില്ലേജ് ഓഫിസില്‍ എത്തിയതാണ് തട്ടിപ്പ് പുറത്ത് വരുന്നതിന് കരണമായത്.മുമ്പ് ജനയുഗം പട്ടയഭൂമിയെ അനധികൃത നിര്‍മ്മണത്തിന് എതിരെ വാര്‍ത്ത ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് ജില്ല കളക്ടര്‍ വിഷയത്തില്‍ നടപടി തുട ങ്ങിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. റവന്യൂ പട്ടയഭൂമിയെ നിര്‍മ്മാണത്തിന് എതിരെ ശക്തമായ നിലപാട് റവന്യു സ്വികരിച്ചത് ഇപ്പോള്‍ മാത്രമാണ്. കഴിഞ്ഞ 5 വര്‍ഷം മുമ്പണ് ഭൂരിഭാഗം റവന്യൂ പട്ടയഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പഞ്ചായത്തുകള്‍ അനുമതി നല്‍കിയിരിക്കുന്നത്. മുമ്പ് റവന്യൂ പട്ടയഭൂമിയില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പറിട്ട് നല്‍കുന്നതിനും വൈദ്യുതി ലഭിക്കുന്നതിനും പഞ്ചായത്ത് ,വൈദ്യുതി ബോര്‍ഡ് ജീവനക്കാരും വഴിവിട്ട് ഇടപ്പെട്ടിരിന്നു.

റവന്യൂ വകുപ്പില്‍ നിന്നും പല കെട്ടിടങ്ങളുടെയും നികുതിയും സ്വീകരിച്ചതായി സുചനയുണ്ട്. റവന്യൂ പട്ടയഭൂമി ഭൂരിഭാഗവും കൈവശപ്പെടുത്തിയിരിക്കുന്നത് വയനാട് ജില്ലക്ക് പുറത്തുള്ള റിസോര്‍ട്ട് റിയല്‍ എസ്റ്റേറ്റ് മഫിയയകളാണ് ഇവര്‍ക്ക് സഹായം ചെയ്യുന്നതിന് ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുട്ട് ഉണ്ട്.ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നിലപാടണ് റവന്യൂ വകുപ്പ് സ്വീകരിച്ചു വരുന്നത്. പട്ടയഭൂമിയിലെ നിയമലംഘനം നടന്നിട്ടുണ്ടങ്കില്‍ പട്ടയം റദ്ദ് ചെയ്യുന്നതിന്നുള്ള നടപടിയാണ് റവന്യൂ സ്വികരിക്കുന്നത് ഇതിനുള്ള നടപടി സ്വീകരിക്കാന്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
revenue deed issue in wayanad ; revenue authority taking strict action

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്