Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്? മൂന്ന് കാര്യങ്ങളില്‍ കൂട്ടപ്പൊരിച്ചില്‍, ഫലം വരുന്നതോടെ...

കോട്ടയം: പിജെ ജോസഫിന്റെ നേതൃത്വത്തില്‍ വീണ്ടും സംഘടിച്ച കേരള കോണ്‍ഗ്രസ് മധുവിധു തീരുംമുമ്പേ പിളര്‍പ്പിന്റെ വക്കില്‍. മൂന്ന് കാര്യങ്ങളെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമാകുന്നത്. കെ ഫ്രാന്‍സിസ് ജോര്‍ജ് ഇതിന് തുടക്കമിടുകയും ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജിനെ തഴഞ്ഞു എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്ക് അഭിപ്രായമുണ്ട്. പിജെ ജോസഫിന്റെ നേതൃത്വം അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയാര് എന്ന ചോദ്യമാണ് ഇപ്പോള്‍ തന്നെ ഉയരുന്നത്. ഇതാകട്ടെ പുതിയ കൂട്ടുകെട്ടിന് അല്‍പ്പായുസേയുള്ളൂ എന്ന തോന്നലിന് കാരണമായി...

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

ചെയര്‍മാനില്‍ ചര്‍ച്ചയില്ല

ചെയര്‍മാനില്‍ ചര്‍ച്ചയില്ല

പിജെ ജോസഫിന് ചെയര്‍മാന്‍ പദവി നല്‍കിയത് എല്ലാവരുടെയും അനുമതിയോടെ തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ രണ്ടും മൂന്നും പദവികള്‍ ആര്‍ക്ക് എന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ തന്നെയാണ് തര്‍ക്കവും ഉടലെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തര്‍ക്കം രൂക്ഷമായേക്കും. അത് വിഭജനത്തിലേക്ക് എത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ചൊടിക്കാന്‍ കാരണം

ചൊടിക്കാന്‍ കാരണം

പിസി തോമസ് ആണ് വര്‍ക്കിങ് ചെയര്‍മാന്‍. മോന്‍സ് ജോസഫ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും. കേരള കോണ്‍ഗ്രസില്‍ ഇതുവരെ ഇല്ലാതിരുന്ന പദവിയാണ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍. ജോയ് എബ്രഹാമിനും ടിയു കുരുവിളിയ്ക്കും ശേഷമാണ് ഫ്രാന്‍സിസ് ജോര്‍ജിന് പദവി നല്‍കിയത് എന്നതാണ് അദ്ദേഹത്തിന്റെ അനുയായികളെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫ്രാന്‍സിസ് ജോര്‍ജിന് കിട്ടിയത്

ഫ്രാന്‍സിസ് ജോര്‍ജിന് കിട്ടിയത്

പഴയ ജോസഫ് വിഭാഗം നേതാവാണ് ഫ്രാന്‍സിസ് ജോര്‍ജ്. അദ്ദേഹം ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചതാണ് തഴയാന്‍ ഇടയാക്കിയത് എന്ന അഭിപ്രായമുണ്ട്. സ്ഥാപക നേതാവ് കെഎം ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജിന് അപ്രധാനമായ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയാണ് നല്‍കിയത്.

 തര്‍ക്കത്തിന് സാധ്യത വരുന്നത് ഇങ്ങനെ

തര്‍ക്കത്തിന് സാധ്യത വരുന്നത് ഇങ്ങനെ

നിയമസഭയില്‍ പാര്‍ട്ടി കക്ഷി നേതാവ് പിജെ ജോസഫ് തന്നെയാകും എന്നാണ് കരുതുന്നത്. പാര്‍ട്ടി എംഎല്‍എമാര്‍ ചേര്‍ന്നാണ് സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുക. പിജെ ജോസഫുള്ളപ്പോള്‍ മറ്റൊരാളെ ആലോചിക്കില്ല. കക്ഷി നേതാവ്, പാര്‍ട്ടി ചെയര്‍മാന്‍ എന്നീ പദവികള്‍ അദ്ദേഹം ഒരുമിച്ച് വഹിക്കാത്ത സാഹചര്യം വരുമ്പോള്‍ തര്‍ക്കം രൂക്ഷമാകും.

ഫ്രാന്‍സിസ് ജോര്‍ജിന്റെ ആദ്യ കടമ്പ

ഫ്രാന്‍സിസ് ജോര്‍ജിന്റെ ആദ്യ കടമ്പ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെക്കെ ജയിക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും നേതാക്കളുടെ ശക്തി കണക്കാക്കുക. ഫ്രാന്‍സിസ് ജോര്‍ജും കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനും തമ്മില്‍ ശക്തമായ മല്‍സരമാണ് ഇടുക്കിയില്‍ നടന്നത്. ബലാബലത്തിലുള്ള മണ്ഡലത്തില്‍ ജയിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് സാധിച്ചാല്‍ ശക്തി കൂടും.

ആരൊക്കെ മന്ത്രിമാര്‍

ആരൊക്കെ മന്ത്രിമാര്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിജെ ജോസഫിന് പുറമെ മറ്റൊരു മന്ത്രി പദവി കൂടി കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും. അതാര്‍ക്ക് എന്നതാണ് ചോദ്യം. മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍ എന്നിവരെല്ലാം യോഗ്യരാണ്. എന്നാല്‍ ആരൊക്കെ ജയിച്ച് എംഎല്‍എമാരാകും. പിജെയുടെ പിന്‍ഗാമി, മന്ത്രി പദവി, സഭാ കക്ഷി നേതാവ് എന്നീ കാര്യങ്ങള്‍ തീരുമാനിക്കുമ്പോല്‍ തര്‍ക്കം രൂക്ഷമാകുമെന്ന് ഉറപ്പാണ്.

എയര്‍പോര്‍ട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍പ്പെട്ട് ഉര്‍വ്വശി റൗട്ടേല; ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം, വൈറലായി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+