റിയാദിലുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സൗദിയിലെ റിയാദിലുണ്ടായ വാഹന അപകടത്തില്‍ മഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. മഞ്ചേരി തുറക്കല്‍ പള്ളിറോഡില്‍ കാദിരാമൂളി ഉമ്മറിന്റെ മകന്‍ അനീസ് ബാബു(34) ആണ് മരിച്ചത്. ആറു മാസം മുമ്പ് സൗദിയിലേക്ക് പോയ അനീസ് ബാബു ഡെലിവറി വാഹനത്തില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ റിയാദിലെ സുവൈദിയയിലാണ് അപകടം.

രാജീവ് വധം: ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോള്‍, പോലീസിനെ ആദ്യം വിളിച്ച് അറിയിച്ചു, പറഞ്ഞത്...

വാഹനം വഴിയരികില്‍ നിര്‍ത്തി ഇറങ്ങുമ്പോള്‍ പൊലീസ് പിന്തുടരുകയായിരുന്ന മറ്റൊരു കാര്‍ അനീസ് ബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. അപകടത്തില്‍ തല്‍ക്ഷണം മരിച്ച അനീസ് ബാബുവിന്റെ മൃതദേഹം റിയാദ് കിങ് സല്‍മാന്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം റിയാദില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

aneesbabu34

ആസ്യയാണ് മരിച്ച അനീസ് ബാബുവിന്റെ മാതാവ്, ഭാര്യ: ജസ്‌ന മോള്‍, മക്കള്‍: മുഹമ്മദ് അമന്‍, മുഹമ്മദ് അസന്‍, സഹോദരന്‍: നിയാസ്.

മർദനത്തിനിരയായ ദമ്പതികൾക്ക് കണ്ണന്താനത്തിന്റെ ഓഫർ, പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് രാത്രികൾ, പിന്നെ...

English summary
Riyadh; Mancheri native died in accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്