Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ പ്രതീക്ഷയിലായിരുന്നോ പിണറായി സർക്കാരിന് ജനം തുടർഭരണം നൽകിയത്?; സർക്കാരിനെതിരെ ഷിബു ബേബി ജോൺ

തിരുവനന്തപുരം; സംസ്ഥ ചരിത്രം തിരുത്തിയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണതുടർച്ച നേടുന്നത്. കൊവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന്റെ രണ്ടാം വരവിന് വഴിയൊരിക്കിയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ നൂറ് 100 ദിവസം പൂർത്തിയാക്കുമ്പോൾ കൊവിഡ് വ്യാപനം തടയാനായില്ലെന്ന രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. മാത്രമല്ല മുട്ടിൽ മരം മുറി വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളും സർക്കാരിന് പ്രതിസന്ധി തീർക്കുന്നുണ്ട്.

സർക്കാർ അനുകൂലികളെ പോലും നിരാശരാക്കുന്ന ഭരണമാണ് ഇപ്പോഴത്തേതെന്ന് പറയുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. പ്രളയ - കോവിഡ് പ്രതിരോധ സമയത്തെ കഴിഞ്ഞ സർക്കാരിന്റെ പ്രചരണങ്ങൾ വിശ്വസിച്ച ജനങ്ങളും ഇടത് മുന്നണി അനുഭാവികളും വലിയ പ്രതീക്ഷകളുമായാണ് ആ സർക്കാരിന് ഒരു തുടർഭരണം സമ്മാനിച്ചത്. എന്നാൽ പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കിയിരിക്കുകയാണ് സർക്കാർ എന്ന് ഷിബു വിമർശിച്ചു.

ഹോട്ട് ആന്റ് സോ കൂൾ... വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

1

രണ്ടാം പിണറായി സർക്കാർ 100 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. പ്രളയ - കോവിഡ് പ്രതിരോധ സമയത്തെ കഴിഞ്ഞ സർക്കാരിന്റെ പ്രചരണങ്ങൾ വിശ്വസിച്ച ജനങ്ങളും ഇടത് മുന്നണി അനുഭാവികളും വലിയ പ്രതീക്ഷകളുമായാണ് ആ സർക്കാരിന് ഒരു തുടർഭരണം സമ്മാനിച്ചത്. എന്നാൽ പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കി സർക്കാർ അനുകൂലികളെ പോലും നിരാശരാക്കുന്ന ഭരണമാണ് ഇപ്പോഴത്തേത് എന്നതിൽ ഇടത് മുന്നണി അനുഭാവികൾക്ക് പോലും മറിച്ചൊരു അഭിപ്രായമുണ്ടാകാൻ ഇടയില്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം കുറവായിരുന്നപ്പോൾ സ്ഥിരം ചാനലുകളിൽ എത്തിയിരുന്ന മുഖ്യമന്ത്രിയെ ഇപ്പോൾ കാണാൻ പോലുമില്ല. അതേ സമയം സർക്കാരിന്റെ കോവിഡ് പ്രതിരോധങ്ങളാകെ പാളുന്ന കാഴ്ചയാണ് മറ്റൊരു ഭാഗത്ത്.

2

കഴിഞ്ഞ സർക്കാരിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയ 'അവതാരങ്ങൾ' ഇപ്പോൾ സർക്കാരിൽ പിടിമുറുക്കുന്നതാണ് ഈ ദിവസങ്ങളിൽ കണ്ടത്.100 ദിവസത്തെ ഭരണ നേട്ടങ്ങൾ ചുരുക്കിപ്പറഞ്ഞാൽ ഇതാണ്.സംസ്ഥാനത്തെ കോവിഡ് സാഹചര്യം അനുദിനം മോശമായി കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കോവിഡ് ഭീഷണിയുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. വാക്സിനേഷൻ സംബന്ധിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പല വാഗ്ദാനങ്ങളും അവകാശവാദങ്ങളും ഉന്നയിച്ചിട്ടുണ്ടെങ്കിലും, വാക്സിനേഷൻ്റെ കാര്യത്തിൽ ഒരിടത്തും എത്താനാകാതെ പെരുവഴിയിൽ നിൽക്കുകയാണ് കേരളമെന്നും ഷിബു ആരോപിച്ചു..

3


സ്വർണക്കടത്തിന് വേണ്ടിയുള്ള ക്വട്ടേഷൻ സംഘങ്ങളായി ചില സിപിഎം പ്രവർത്തകർ മാറിക്കഴിഞ്ഞു.പ്രതിസന്ധികാലത്ത് സർക്കാർ നോക്കുകുത്തി ആയപ്പോൾ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വന്നത് കച്ചവടക്കാർ അടക്കം നിരവധിപേർ.മുട്ടിൽ മരംമുറിയിൽ പ്രതികളായത് അധികാരകേന്ദ്രങ്ങളോട് അടുപ്പമുള്ളവർ.
ഡോളർ കടത്തിൽ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി തന്നെ.
കള്ളക്കടത്ത് സംഘങ്ങളിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും മാൻകൊമ്പും കസ്റ്റഡിയിൽ വച്ചുതന്നെ തൊണ്ടി സഹിതം അപ്രത്യക്ഷമായി.
പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സർക്കാർ എന്ന പ്രതീതി സൃഷ്ടിയ്ക്കാൻ കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പ്രധാനകാരണങ്ങളിലൊന്നെങ്കിൽ ഇന്ന് ആ പാവപ്പെട്ടവരെ ഏറ്റവും ഉപദ്രവിക്കുന്ന ഗവൺമെന്റായി രണ്ടാം പിണറായി ഗവൺമെന്റ് മാറി.

4

മൽസ്യത്തൊഴിലാളികൾ അടക്കമുള്ള പാവങ്ങളെ ജീവിക്കാൻ അനുവദിക്കാതെ, വെറും പിരിവ് സംഘങ്ങളും ഗുണ്ടാ സംഘങ്ങളുമായി അധ:പതിച്ച പോലീസ് സേന. ആറ്റിങ്ങലിൽ മൽസ്യവിൽപ്പനക്കാരിയുടെ മീൻപാത്രം തട്ടിത്തെറിപ്പിച്ച ഉദ്യോഗസ്ഥരെ നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി പിന്തുണച്ചതോടെ ഇന്നലെ കരമനയിലും ഇതേ സംഭവം ആവർത്തിക്കപ്പെട്ടു.
സ്ത്രീകൾക്ക് നേരെയുള്ള ആക്രമണ കേസുകൾ ഒത്തുതീർപ്പാക്കുന്ന മന്ത്രി.പരാതി പറയാൻ വിളിക്കുന്ന സ്ത്രീകളെ ''എന്നാ അനുഭവിച്ചോ'' എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന വനിതാ കമ്മീഷൻ.സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടത്തി ജനങ്ങളുടെ സമ്പത്ത് പിടിച്ചുപറിയ്ക്കുന്ന പാർട്ടിയായി സിപിഎം.ഇങ്ങനെ അക്കമിട്ട് നിരത്താൻ എത്രയെത്ര പിടിപ്പുകേടുകൾ. ഈ പ്രതീക്ഷയിലായിരുന്നോ പിണറായി സർക്കാരിന് ജനം തുടർഭരണം നൽകിയത്?ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സർക്കാർ കാണിക്കണമെന്നാണ് ഈ അവസരത്തിൽ ഓർമിപ്പിക്കാനുള്ളതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Recommended Video

cmsvideo
    Now you can book Covid-19 vaccine slots on WhatsApp

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+